BLESSY on Calcutta News
PREVIEW | REVIEW | GALLERY | VIDEO

Blessy on the sets of Calcutta News
''നാഗരിക ജീവിതത്തിന്റെ പുതിയ പ്രതിഫലനങ്ങള്‍ കാണുമ്പോഴും പഴമയുടെ പ്രൗഡി നിലനിര്‍ത്തുന്ന നഗരമാണ് കല്‍ക്കത്ത. ഇന്ത്യയിലെ നിരവധി മഹാരഥന്‍മാര്‍ക്ക് പിറവി നല്‍കിയ മണ്ണ്. ഭാരതത്തിന്റെ കലാസാംസ്‌കാരിക രംഗങ്ങളിലെ സുവര്‍ണ നേട്ടങ്ങളെ പരാമര്‍ശിക്കുമ്പോള്‍ കല്‍ക്കത്തയെ ഒരിക്കലും ഒഴിച്ചു നിര്‍ത്താന്‍ കഴിയില്ല. അത്തരത്തിലുള്ള നഗരത്തില്‍ ഒരു മലയാള സിനിമ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍. ''
കല്‍ക്കത്ത ന്യൂസിന്റെ കല്‍ക്കത്തയിലെ ചിത്രീകരണം പൂര്‍ത്തിയാക്കി കൊച്ചിയിലെത്തിയ ബ്ലെസി പറയുന്നു. നാലാമത്തെ ചിത്രമൊരുക്കുന്നതിനേക്കുറിച്ച് ബ്ലെസിയുമായി സംസാരിക്കുകയായിരുന്നു ചിത്രഭൂമിയിലെ ടി എസ് പ്രതീഷ്. വായിക്കുക...
കല്‍ക്കത്ത ചിത്രീകരണ വിശേഷങ്ങള്‍?
ഒത്തിരി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്‌താണ് കല്‍ക്കത്താ ന്യൂസ് ചിത്രീകരിച്ചത്. ഞങ്ങള്‍ കല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ബംഗാളില്‍ വെള്ളപ്പൊക്കമായിരുന്നു. കൂടാതെ, മലയാളസിനിമാസമരം മൂലം രണ്ടു ദിവസം ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടി വന്നു.
ചിത്രത്തിന്റെ വലിയ ഭാഗവും ഔട്ട്ഡോര്‍ ഷൂട്ടിംഗായിരുന്നു. ബംഗാളിന്റെ ഭൂപ്രകൃതി, സംസ്‌കാരം തുടങ്ങി ഒത്തിരി കാര്യങ്ങള്‍ കാര്യങ്ങള്‍ സ്‌ക്രീനിലെത്തിക്കാനുള്ളതിനാല്‍ ചിത്രീകരണം ശ്രമകരമായിരുന്നു. താമസ സ്ഥലത്തു നിന്ന് വളരെ യാത്ര ചെയ്‌താണ് ലൊക്കേഷനിലെത്തിയിരുന്നത്. കല്‍ക്കത്തയുടെ സുന്ദരദൃശ്യങ്ങളും ജനപ്പെരുപ്പവും പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമമായിരുന്നു.
അതിശയിപ്പിച്ച എന്തെങ്കിലും കല്‍ക്കത്ത കാര്യങ്ങള്‍?
വലിയ മെട്രോപൊളിറ്റന്‍ സിറ്റിയാണെങ്കിലും അവിടുത്തെ ജീവിതങ്ങള്‍ സ്ലോ പേസിലാണ് പോകുന്നതെന്ന് ആലങ്കാരികമായി പറയാം. കാരണം ബ്രിട്ടീഷ് അധിനിവേശകാലത്ത് നഗരത്തിന്റെ പ്രതിഛായ എന്തായിരുന്നുവോ, അതിപ്പോഴുമുണ്ടെന്ന രീതിയിലായിരുന്നു പലേടത്തു നിന്നും കിട്ടിയ അനുഭവം. പോലീസുകാര്‍ ബ്രിട്ടീഷ് പോലീസിന്റെ കൃത്യനിഷ്‌ഠയും ഉത്തരവാദിത്വവും പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു.
നഗരത്തില്‍ എല്ലായിടത്തും തിരക്കാണ്. പക്ഷേ ജനങ്ങളുടെ മാനസികാവസ്ഥ മെല്ലെപ്പോക്കിലാണെന്നു തോന്നി. വിവിധങ്ങളായ ചെറിയ ജോലികള്‍ ചെയ്യുന്നവരെല്ലാം സാമാന്യ വിദ്യാഭ്യാസമുള്ളവരാണ്. മുമ്പ് ഇവിടുന്ന് ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്റും പഠിച്ചവരെല്ലാം ജോലി തേടി പോയിരുന്നത് കല്‍ക്കത്തയിലായിരുന്നു. അവിടെയിപ്പോള്‍ ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളിലേക്കാള്‍ ചേരി പ്രദേശങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി.

കേരളം പോലുള്ള സംസ്ഥാനമാണ് ബംഗാളെന്ന് പലരും പറയാറുണ്ട്. അങ്ങനെ തോന്നിയോ?
നല്ല വിദ്യാഭ്യാസമുള്ള ജനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കിയപ്പോള്‍ കേരളവും ബംഗാളും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് ഓര്‍ത്തിരുന്നു. അവരുടെ സാഹിത്യപശ്ചാത്തലം കേരളത്തെ ഓര്‍മപ്പെടുത്തുകയാണ്.
കല്‍ക്കത്താ ന്യൂസിലേക്കുള്ള ആലോചന?
രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗങ്ങളിലെ വളര്‍ച്ചയും തളര്‍ച്ചയും വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഒരു മാധ്യമപ്രവര്‍ത്തകന്റെ കണ്ണിലൂടെ സമൂഹത്തെ കാണുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ ആരുടെയെങ്കിലും വൈകാരികമായ കാര്യങ്ങളില്‍ ഇടപെടേണ്ടി വന്നേക്കാം. അത്തരമൊരു ആലോചനയില്‍ നിന്നാണ് കല്‍ക്കത്താ ന്യൂസിലേക്ക് എത്തുന്നത്. ഒരു വ്യത്യസ്തമായ കഥാനിരീക്ഷണവും പ്രമേയവും ഈ ചിത്രത്തില്‍ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദിലീപിനും മീരാ ജാസ്മിനും നന്നായി പെര്‍ഫോം ചെയ്യുന്ന കഥാപാത്രങ്ങളാണ് കല്‍ക്കത്താ ന്യൂസ് നല്‍കുന്നത്.
താങ്കളുടെ ചിത്രങ്ങളെല്ലാം ഏറെ വാര്‍ത്താപ്രാധാന്യം നേടിയവയാണല്ലോ?
ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം ജനശ്രദ്ധ നേടിയെടുക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായി കരുതുകയാണ്. എല്ലാവരെയും ചിന്തിപ്പിക്കാനുതകുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചിത്രത്തിലുണ്ടാവണമെന്ന് വിചാരിച്ചാണ് ഓരോ ചിത്രവും ആലോചിക്കുന്നത്. അതേ സമയം രസിപ്പിക്കുന്നവ കൂടിയാവണം. വെറുതേ ഒരു കഥ പറഞ്ഞു പോകുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയാറില്ല. ഓരോ ചിത്രത്തിനും അതിന്റേതായ ഘടകങ്ങള്‍ ആവശ്യമായി വരും. അതു കണ്ടെത്തി ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നത്. കല്‍ക്കത്ത ന്യൂസും ഒരു പുതുമ നല്‍കുമെന്ന വിശ്വാസത്തിലാണ്.
ദേവ് ജ്യോതി മിശ്രയെപ്പോലുള്ള സംഗീതസംവിധായകനെ മലയാളത്തിലേക്ക് കൊണ്ടുവരുമ്പോള്‍?
മലയാളികള്‍ ഇഷ്ടപ്പെടുന്ന ഈണങ്ങള്‍ തീര്‍ത്ത സംഗീതജ്ഞനാണ് സലില്‍ ചൌധരി. അദ്ദേഹത്തിന്റെ ഈണം മൂളാത്ത മലയാളികള്‍ കുറവായിരിക്കും. സലില്‍ദായുടെ പ്രിയശിഷ്യനാണ് ദേവ് ജ്യോതിമിശ്ര. ബംഗാളിന്റെ തനതുസംഗീതത്തിനൊപ്പം ഹിന്ദുസ്ഥാനിയും ഉള്‍പ്പെടുന്ന ഗാനങ്ങള്‍ ഈ ചിത്രത്തില്‍ ആവശ്യമുണ്ട്. ഒരു ബംഗാളിക്കു മാത്രം വഴങ്ങുന്ന സംഗീതം ഒരുക്കുമ്പോള്‍ തന്നെ ബാബുരാജിന്റെ ഈണങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഗാനങ്ങളും ഒരുക്കണമെന്ന ചിന്തയാണ് ദേവ് ജ്യോതിയില്‍ എത്തിച്ചത്. ടഗോറിന്റെ ഗാനം ഉള്‍പ്പടെ ആറു ഗാനങ്ങളാണ് കല്‍ക്കത്ത ന്യൂസില്‍. സംഗീതത്തിനും ഒട്ടേറെ പ്രാധാന്യമുള്ള ചിത്രമാണിത്.
ദിലീപ്- മീര കോമ്പിനേഷനെക്കുറിച്ച്?
മീര മലയാളസിനിമയിലെത്തിയത് ദിലീപിന്റെ നായികാവേഷത്തിലാണ്. അന്നേ ആ ജോഡികളെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. ദിലീപിന്റെ അപ്യറന്‍സില്‍ ഒട്ടേറെ പ്രത്യേകതകള്‍ നല്‍കിയാണ് കല്‍ക്കത്താ ന്യൂസ് വരുന്നത്. അതുകൊണ്ട് ഒരു പുതുമ ഫീല്‍ ചെയ്യും. മീരയും ദിലീപും നല്ല ടാലന്റുള്ള ആര്‍ട്ടിസ്റ്റുകളാണ്. അതിനാല്‍ നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ അവരില്‍ നിന്ന് എളുപ്പം കൊണ്ടുവരാന്‍ കഴിയുന്നു.
RELATED PAGES
» Blessy Collection
» Dileep Gallery
» Vimala Raman Collection
» Meera Jasmine Collection
» Innocent Gallery
» Other Movies
» Beyond The Screen

0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME