SPiCE most viewed videos in indulekha
 

FLASH by Siby Malayil

» PREVIEW » REVIEW » GALLERY » VIDEO
malayalam movie flash directed by siby malayil, starring mohanlal, parvathy, shamna etc.
Shamna and Parvathy with Mohanlal in FLASH

പല സ്ഥലങ്ങളിലും പല രൂപത്തില്‍ അവതരിക്കുന്ന ഒരു യുവാവ്; ബിസിനസ് മാന്‍, ഡോക്‌ടര്‍, സൈക്കോളജിസ്റ്റ്, മജീഷ്യന്‍. കുസൃതിയോ അതോ അരക്കിറുക്കോ എന്നു സംശയം തോന്നിപ്പിക്കുന്ന മിഥുന്‍ മാധവന്‍.
കൃസൃതി തുളുമ്പുന്ന മുഖവും അസാധ്യ മെയ്‌വഴക്കവുമുള്ള മോഹന്‍ലാലിനു പറ്റിയ കഥാപാത്രം. പഴയ ലാലിനെ ഓര്‍മിപ്പിക്കുന്ന ഫ്ലാഷ് എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പണ്ടേ ലാലിനെ ഗംഭീരമായി അവതരിപ്പിച്ച ഒരു പ്രമുഖ സംവിധായകനാണ്; സിബി മലയില്‍. ദേവദൂതന്‍ എന്ന ചിത്രത്തിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവര്‍ ഒന്നിക്കുകയാണ്.

പ്രേക്ഷകര്‍ക്ക് എന്നും പ്രിയമുള്ള ലാല്‍- ജഗതി കോമ്പിനേഷനാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പുത്തന്‍ ഹെയര്‍സ്‌റ്റൈലും വേഷവിധാനങ്ങളുമായി ‘ഐഡിയ ശശി’ യായി ജഗതി ശ്രീകുമാര്‍ എത്തുന്നു. നോട്ട് ബുക്ക്, വിനോദയാത്ര എന്നീ ചിത്രങ്ങളിലൂടെ ശ്രദ്‌ധേയയായ പാര്‍വതിയാണ് നായിക. നഗരത്തില്‍ ജനിച്ചു വളര്‍ന്ന് , 18 വയസിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്ന എന്‍‌ജിനിയറിങ് വിദ്യാര്‍ഥിനി ധ്വനി. നായികയുടെ കൂട്ടുകാരി മാലിനിയായി സൂപ്പര്‍ ഡാന്‍സര്‍ ഫെയിം ഷംന കാസിം എത്തുന്നു.

ഒരു സൈക്കോളജിക്കല്‍ ഇന്‍‌വെസ്‌റ്റിഗേഷന്‍ ഫിലിം എന്നാണ് ഫ്ലാഷിനെ സംവിധായകന്‍ സിബി മലയില്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ കുറ്റാന്വേഷണ ചിത്രത്തിന്റെ ഫോര്‍മുലയിലല്ല കുടുംബ ചിത്രത്തിന്റെ മട്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബ ത്രില്ലര്‍! “ഞാനും മോഹന്‍ലാലും ഒന്നിച്ച മിക്ക ചിത്രങ്ങളും രസകരമായ കുടുംബാന്തരീക്ഷത്തില്‍ കഥ പറയുന്നവയായിരുന്നു. ഇപ്പോള്‍ വീണ്ടും ഞങ്ങള്‍ ഒന്നിക്കുമ്പോള്‍ ആ മട്ടില്‍ തന്നെയുള്ള ഒരു ചിത്രമായിരിക്കണമെന്നുണ്ടായിരുന്നു. ഫാമിലിയുടെ പശ്ചാത്തലത്തില്‍ നില്‍ക്കുകയും എന്നാല്‍, ഒരു ത്രില്ലറിന്റെ രസം കിട്ടുകയും ചെയ്യുന്ന ചിത്രമായിരിക്കും ഫ്ലാഷ്.” സിബി മലയില്‍ പറയുന്നു.

കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായി ഫ്ലാഷിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ക്രിസ്‌മസിന് ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് സിബിയും സംഘവും ശ്രമിക്കുന്നത്.

CREDITS
Director: Sibi Malayil
Script: S Bhasurachandran
Cast: Mohanlal, Jagathi Sreekumar, Parvathi, Shamna, Ponvarnan, Saikumar, Sidhique, Indrajith, Suraj Venjaramoodu, Bijukkuttan, Vineeth Kumar
Lyrics: Rafeeq Ahamed
Music: Gopi Sundar
Camera: Sajan Kalathil
Producer: Tomichan Mulakuppadam
Banner: Mulakuppadam Films

RELATED PAGES
» Mohanlal Collection
» Parvathy Gallery
» Jagathy Sreekumar Collection
» Siddique Gallery
» Salim Kumar Gallery
» Suraj Venjaramoodu (video collection)
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger