INTERVIEW: Prithviraj

Prithviraj and Roma in Chocolate
ചോക്ലേറ്റ്- കേരളത്തിലെ യുവ പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ് ഈ ചിത്രം. ക്ലാസ്‌മേറ്റ്സിനു ശേഷം കാമ്പസിനു ഹരം പകരാന്‍ ചോക്ലേറ്റും പൃഥ്വിരാജും. പൃഥ്വിയുമായി ചിത്രഭൂമിയുടെ ബൈജു പി. സെന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്...
‘പ്രമേയത്തില്‍ രസം സമ്മാനിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാകും. അപൂര്‍വമായി സംഭവിക്കുന്ന സൌഭാഗ്യം. സത്യത്തില്‍ അതു തന്നെയാണ് ചോക്ലേറ്റ് സമ്മാനിച്ചത്. ചിത്രത്തിന്റെ പ്രധാന കഥാതന്തുവായ വിമന്‍സ് കോളേജില്‍ പഠിക്കാനെത്തുന്ന ആണ്‍കുട്ടി, ആ കൌതുകം ചിത്രത്തില്‍ ഉടനീളമുണ്ട്. ഷൂട്ടിങ് സമയത്ത് കിട്ടിയ രസം ഡബ്ബിംഗിലും സ്ക്രീനിലും എല്ലാം കൂടി വരുന്നത് കണ്ടിരുന്നു. എല്ലാം തികഞ്ഞ youngster film ആയി ചോക്ലേറ്റ് വന്നതില്‍ സന്തോഷമുണ്ട്. ’
ചിത്രത്തില്‍ പൃഥ്വിരാജ് കോമഡിയും നന്നായി വഴക്കിയെടുത്തിട്ടുണ്ട്?
ഞാനായി കോമഡി ഒന്നും ചെയ്‌തിട്ടില്ല. സിനിമയ്ക്ക് അകത്തു തന്നെ കോമഡി ഉണ്ട്. നല്ല കോമഡി ചിത്രങ്ങള്‍ നോക്കിയാല്‍ തന്നെ ആക്‌ടേഴ്സ് ചെയ്യുന്ന കോമഡിയേക്കാള്‍ ചിത്രത്തിലെ കോമഡിയായിരിക്കും കൂടുതല്‍. ചോക്ലേറ്റിന്റെ കഥാപശ്ചാത്തലത്തില്‍ തന്നെ നല്ല തമാശയുണ്ട്. കഥയുടെ ഭാഗമായി വരുന്ന ഹ്യൂമര്‍ സിറ്റ്വേഷനില്‍ ഒരു നടനില്‍ നിന്ന് എന്ത് ആവശ്യമാണോ അത് ഞാന്‍ ചെയ്‌തിട്ടുണ്ടെന്നേയുള്ളൂ.
പുതിയൊരു കൂട്ടായ്മ ഈ ചിത്രത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?
തീര്‍ച്ചയായും ഷാഫിയോടൊപ്പം വര്‍ക്ക് ചെയ്‌തതിന്റെ സുഖമുണ്ടായിരുന്നു. അതു ക്ലാസ്‌മേറ്റ്സ് ഷൂട്ട് ചെയ്‌തിരുന്ന സമയത്തും ഒരു സുഖം തോന്നി. ഞാന്‍ എപ്പോഴും പറയാറുണ്ട്. കഥാപാത്രം എന്നത് രണ്ടാമതാണ്. നല്ല സിനിമയുടെ ഭാഗമാകുക എന്നതാണ് ഒരു നടന്‍ എന്ന നിലയില്‍ നോക്കുന്നത്. ആ രീതിയില്‍ ചോക്ലേറ്റ് എന്ന സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്.
ചിത്രത്തിന്റെ തിയേറ്റര്‍ പ്രതികരണം ശ്രദ്‌ധിച്ചിട്ടുണ്ടോ?
കാണണം, എറണാകുളം കവിതയില്‍ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് ചിത്രം കണ്ടു. എറണാകുളത്തെ എന്റെ ഫാന്‍സിന്റെ ആഗ്രഹമായിരുന്നു അത്.

പൃഥ്വിരാജിന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം സജീവമാണോ?
സിനിമ, ആരാധകരുടെ സുഖമുള്ള സമീപനങ്ങള്‍ സമ്മാനിക്കാറുണ്ട്. അത് പലപ്പോഴും ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ട്.
ട്രിവാന്‍ഡ്രത്ത് തിയേറ്ററിലൊക്കെ പോകുമ്പോള്‍....സ്‌കൂളില്‍ പഠിക്കുന്ന കൊച്ചുകുട്ടികള്‍ ഞാന്‍ പൃഥ്വിരാജ് ഫാനാണ് എന്നൊക്കെ പറഞ്ഞ് എന്നെ വന്ന് കെട്ടിപ്പിടിക്കും. അതൊക്കെ കാണുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. ...അതു ജനുവിനായ സ്നേഹമാണ്. കുട്ടികള്‍ക്കു വേണ്ടി ഞാനൊരു ചിത്രം ചെയ്‌തിട്ടില്ല. എന്നിട്ടും അവര്‍ക്കെന്നെ ഇഷ്‌ടമാണ്. എന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ ഉയര്‍ത്തുന്ന കാര്യമാണത്. കാരണം എന്റെ പീക്ക് ടൈം ഉണ്ടാകുകയാണെങ്കില്‍ ആ സമയത്ത് സിനിമ കാണേണ്ട പ്രേക്ഷകരാണവര്‍.
സിനിമ, മോഹിക്കുന്ന ജീവിതാവസ്ഥ, സമ്പത്ത് .... അതു തീര്‍ക്കുന്ന ക്രേസുകള്‍... അതിനെ കുറിച്ച് ?
വിവിധ മോഡല്‍ കാറുകള്‍ എനിക്ക് ഇഷ്‌ടമാണ്. പക്ഷേ വാങ്ങിച്ചു കൂട്ടാനൊന്നും കാശ് എന്റെ കൈയിലില്ല. മറ്റൊരിഷ്‌ടം പുസ്‌തകങ്ങളാണ്. യാത്രകളില്‍ നിന്ന് കളക്‌ട് ചെയ്‌തിട്ടുണ്ട്. കൂടാതെ അച്ഛന്റെ കളക്ഷനില്‍ ഉള്ളവയും.
ഒരു യുവനടനെന്ന നിലയില്‍ പലരും ചോദിച്ചു തളര്‍ന്ന ചോദ്യമുണ്ട്. വിവാഹത്തെ കുറിച്ച്?
അതേകുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നേയില്ല. കുടുംബം എന്ന ജീവിതത്തിന്റെ slow down നെക്കുറിച്ച് എനിക്ക് താത്പര്യം തോന്നുന്നില്ല. ജീവിതത്തിന്റെ കമ്മിറ്റ്മെന്റ്സില്‍ കുടുങ്ങി കിടക്കാന്‍ സമയമില്ല.
മനസിനെ സ്വാധീനിച്ച അടുപ്പങ്ങള്‍
ഒരു പ്രണയത്തിന്റെ തലത്തിലേക്ക് ഒന്നും വളര്‍ന്നിട്ടില്ല. നിരവധി അടുപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രണയത്ഥിലേക്ക് എത്തിച്ചേരണമെങ്കില്‍ ധാരാളം സമയം വേണം. മാത്രമല്ല ഒരു പെണ്‍കുട്ടിയേയും ഞാന്‍ ദീര്‍ഘകാലം അടുത്തറിഞ്ഞിട്ടില്ല. എനിക്ക് ആരാധന തോന്നിയ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഓസ്‌ട്രേലിയക്കാരി ജൂണ്‍ എന്ന പെണ്‍കുട്ടി. സുന്ദരി. ആകര്‍ഷകമായ പെരുമാറ്റം. അടുത്തറിയാന്‍ തുടങ്ങിയപ്പോഴാണ് അവള്‍ ലെസ്‌ബിയനാണെന്നു മനസിലായത്. അതോടെ അതു ഡ്രോപ് ചെയ്തൂ.
പൃഥി ദൈവവിശ്വാസിയാണോ?
ഞാനൊരു ഭക്തനല്ല. ഒരു തരം ഭക്തിക്കുറവ് എന്നെ പിടിപെട്ടിട്ടുണ്ട്. ദൈവത്തിനപ്പുറത്ത് ചരിത്രപുരുഷന്മാരെ ഞാന്‍ ആരാധിക്കാറുണ്ട്. ‘ചെഗുവേര ’എന്നെ ആകര്‍ഷിച്ച ധീരപുരുഷനായിരുന്നു. അറിയാത്ത കാര്യങ്ങളാണ് ഏറെയും....പലതും പഠിക്കാനുള്ള ശ്രമത്തിലാണ്.
RELATED PAGES
» Prithviraj collection
» Chocolate
» Other Interviews




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME