Ottakkayyan by GR Indugopan
PREVIEW | GALLERY | VIDEO

Harisree Ashokan and Ashokan in Ottakkayyan
ഹരിശ്രീ അശോകന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒറ്റക്കയ്യന്‍ റംസാന്‍ നാളുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. മലയാളത്തിലെ പുതിയ നോവലിസ്റ്റുകളില്‍ ഒരാളായ ജി ആര്‍ ഇന്ദുഗോപനാണ് ഒറ്റക്കയ്യന്റെ സംവിധായകന്‍. മണല്‍ജീവികള്‍, ഐസ് -196 ഡിഗ്രി സെല്‍ഷ്യസ് തുടങ്ങിയവ പ്രധാന നോവലുകള്‍. നായിക റാണി ബാബു എഷ്യാനെറ്റിന്റെ തുടക്കത്തില്‍ അവതാരകയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍. ഗുരു രാധാ ദത്തയുടെ കീഴില്‍ നൃത്തപഠനം നടത്തുന്നുണ്ട്.
ഒറ്റക്കയ്യന്റെ സംഗീതസംവിധായകന്‍ സമദ് പ്രിയദര്‍ശിനി തമ്പാനൂരിലെ വഴിയോരക്കച്ചവടസ്ഥലത്തു നിന്നാണ് ഇപ്പോള്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു പ്രവേശിക്കുന്നത്! പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളുമായി കൂലിക്ക് വഴിയോരകച്ചവടം ചെയ്തിരുന്ന സമദ് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ തരംഗിണിയില്‍ സംഗീതം അഭ്യസിച്ചു. സിനിമയില്‍ വരുന്നതിനു മുന്‍പ് സമദ് ആല്‍ബങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒറ്റക്കയ്യനേക്കുറിച്ച് സംവിധായകന്‍ ഇന്ദുഗോപന്‍ പറയുന്നു...
പ്രത്യേക സന്ദര്‍ഭത്തില്‍ ഒരു പ്രദേശത്ത് എത്തിപ്പെടുന്ന തീവ്രവാദികളായ രണ്ടു ചെറുപ്പക്കാര്‍. അവര്‍ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലാണ്. അവരുടെ സംഭാഷണത്തിലൂടെയാണ് ഇതിന്റെ കഥ വികസിക്കുന്നത്. ഈ പ്രദേശത്ത് കൊച്ചു കുടിലില്‍ ഒരു യുവതിയുണ്ട്. മൂന്നു ദിവസം മുന്‍പ് വീടു വിട്ടു പോയ ഭര്‍ത്താവിനെയും കാത്തിരിക്കുകയാണവള്‍; ഒറ്റക്കയ്യനായ കിണറുകുഴിപ്പുകാരന്‍ വാസു.
ഒറ്റക്കയ്യനായ വാസു തിരിച്ചെത്തുന്ന മൂന്നാം ദിവസം രാത്രിയാണ് കഥ നടക്കുന്നത്. വെറും രണ്ടു മണിക്കൂര്‍ നേരത്തെ സംഭവം രണ്ടു മണിക്കൂറുള്ള സിനിമയാക്കുകയാണ്. പൂര്‍ണമായും ഇരുട്ടില്‍ ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യസിനിമയാണിത്.
ഒറ്റക്കയ്യനിലെ ബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍...
ഭയം എന്ന വികാരത്തിന്റെ സാധ്യതകളാണ് എനിക്കീ കഥാപാത്രത്തിലൂടെ അവതരിപ്പിക്കാന്‍ കിട്ടിയിരിക്കുന്നത്. ആരുടെയോ ആജ്ഞാനുവര്‍ത്തിയായി കൊലപാതകം വരെ ചെയ്യുന്നവന്‍. നാളെ ഒരു കത്തി എനിക്കു വേണ്ടിയും ഒരുങ്ങുന്നുണ്ട് എന്ന ഭയത്തിന്റെ വാള്‍മുനയിലാണാ മനസ്സ്. മരണത്തിന്റെ തുരുത്തിലെത്തുന്ന നിമിഷങ്ങള്‍ തിരിച്ചറിവിന്റെ പാഠങ്ങളുമാണ്.
ഒരേയൊരു സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്ന റാണി ബാബു...
കലാരംഗത്ത് നേരത്തെ മുതലേ ഉണ്ടായിരുന്നു. ഓഫറുകള്‍ കിട്ടിയിരുന്നെങ്കിലും ഇതുവരെ സിനിമ പരീക്ഷിച്ചിരുന്നില്ല. സംവിധായകന്‍ ഭര്‍ത്താവിന്റെ സുഹൃത്തു കൂടിയായതുകൊണ്ടാണ് ഇപ്പോള്‍ ഈ ക്ഷണം സ്വീകരിച്ചത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് എനിക്കു കിട്ടിയിരിക്കുന്നത്.
കേരളത്തിലെ നാലു കേന്ദ്രങ്ങളിലാണ് ഒറ്റക്കയ്യന്‍ റിലീസ് ചെയ്യുന്നത്.
Director: G R Indugopan
Lyrics, Screenplay: G R Indugopan
Cast: Harisree Ashokan, Ashokan, Arun, TG Ravi, Rani Babu
Music: Samad Priyadarsini
Camera: M J Radhakrishnan
Producer: Vidhubal Chithra
Banner: Violet Movies
RELATED PAGES
» Harisree Ashokan Gallery
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME