SPiCE most viewed videos in indulekha
 

Review: BLACK CAT

REVIEW | GALLERY | VIDEO
malayalam movie black cat directed by vinayan, starring suresh gopi, meena, karthika, rajan p dev, ashish vidyarthi etc.
RATING: 5/10

CREDITS
Director: Vinayan
Screenplay and Dialogue: Vinayan, Jayasoma
Cast: Suresh Gopi, Meena, Karthika,Rajan P. Dev, Nedumudi Venu, Thilakan, Jagadish, Harisree Ashokan, Ashish Vidyarthi, Mukesh, Machan Varghese, Kalabhavan Jaffer, Ponnamma Babu, Kulapulli Leela etc.
Lyrics: Vayalar Sharat Chandra Varma, Rajeev Alunkal
Music: Alphonse, M Jayachandran
Camera: Venugopal
Producer: Rajeendran
Banner: Goodway Business Corporation

WHAT'S IT
ബ്ലാക്ക് എന്നറിയപ്പെടുന്ന ബുദ്ധി കുറഞ്ഞ കടലോരമല്ലന്റെയും രമേഷ് ശര്‍മ എന്ന അതിസമര്‍ഥനായ പൊലീസ് ഓഫീസറുടെയും കഥ. മീന്‍പിടുത്തവും വ്യാപാരവും ചില്ലറ കശപിശയുമൊക്കെയായി അങ്ങനെ കഴിഞ്ഞുകൂടുന്ന ഒരു തുറയിലെ സൂപ്പര്‍ സ്റ്റാറാണ് ബ്ലാക്ക്; കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരാധനാപാത്രം. തരകന്‍ മുതലാളിയുടെ വലം കൈയും ഇടംകൈയും ബോഡി ഗാര്‍ഡും. തീറ്റയാണ് പ്രധാന ഹോബിയും ജോലിയും. പിന്നെ, പാട്ട്, നൃത്തം, അടിപിടി എല്ലാം പാകത്തിന്. ഇതിനിടയിലേക്ക് തരകന്‍ മുതലാളിയുടെ സുഹൃത്തിന്റെ മകള്‍ മീനാക്ഷി മുംബൈയില്‍ നിന്ന് എത്തുന്നു. ഗവേഷണാവശ്യങ്ങള്‍ക്കായി ആയുര്‍വേദാചാര്യനായ മൂസതിന്റെ സന്ദര്‍ശിക്കലാണ് മീനാക്ഷിയുടെ ഉദ്ദേശ്യം. ബ്ലാക്കിനെ കണ്ട മീനാക്ഷിക്ക് ഓര്‍മ വരുന്നത് മറ്റൊരാളെയാണ്; മുംബൈയിലെ പൊലീസ് കമ്മീഷണറായിരുന്ന കൊല്ലപ്പെട്ട രമേഷ് ശര്‍മയെ. ബ്ലാക്കിനെ പരിശോധിക്കുന്ന മൂസത് പല രഹസ്യങ്ങളും കണ്ടെത്തുന്നു.

PLUSES
രാജന്‍ പി ദേവിന്റെ തരകന്‍ മുതലാളി, ബ്ലാക്ക് ആയും രമേഷ് ശര്‍മയായും എത്തുന്ന സുരേഷ് ഗോപി, മൂസതാവുന്ന തിലകന്‍, ബ്ലാക്കിന്റെ അച്ഛനാവുന്ന നെടുമുടി വേണു എന്നിവരുടെ പ്രകടനം മികച്ചത്. ബ്ലാക്കിന്റെ ദേഹത്തെ ‘കരി ഓയില്‍’ പോലെ പതിവു കഥകളുടെ അംശങ്ങള്‍ പലയിടത്തും പറ്റിപ്പിടിച്ചിരിപ്പുണ്ടെങ്കിലും തരക്കേടില്ലാതെ ഒരു കഥ പറഞ്ഞിട്ടുണ്ട് വിനയന്‍. പാട്ടുകള്‍ കണ്ടിരിക്കാനും കേട്ടിരിക്കാനും കൊള്ളാം. (പാട്ടുനിരൂപകര്‍ എന്നേപ്പറ്റി എന്തു വിചാരിക്കുമോ ആവോ!)

MINUSES
ഇതൊക്കെയാണെങ്കിലും ചിത്രത്തിനൊരു ‘വിനയന്‍ ടച്ച് ’ ഉണ്ട്; പേരിലടക്കം. പാട്ടുസീനില്‍ കളര്‍ ബോംബ് പൊട്ടിക്കുക, ചിത്രത്തിന്റെ മൊത്തം മൂഡ് കണക്കിലെടുക്കാതെ സ്പെഷ്യല്‍ ഇഫക്റ്റ്സ് ഉപയോഗിക്കുക, ലോജിക്കിനെ ഒരു കാര്യവുമില്ലാതെ പടിക്കു പുറത്തു നിര്‍ത്തുക, ക്ലിഷെകളില്‍ അഭിരമിക്കുക.. ഇതിനൊന്നും ഒരു മാറ്റവുമില്ല. ബ്ലാക്കിന്റെ രൂപവും വേഷവും ആവശ്യത്തിലധികം ബോറായി എന്നും പറയാതെ വയ്യ. ബ്ലാക്ക് ക്യാറ്റ് എന്ന പേരും ഈ വേഷവും പലരേയും തിയറ്ററില്‍ നിന്ന് അകറ്റാന്‍ ഇടയുണ്ട്.

VERDICT
തീരെ ഉപേക്ഷിക്കേണ്ട സിനിമയല്ല ബ്ലാക്ക് ക്യാറ്റ്. ഒന്നു കണ്ടു നോക്കാവുന്നതാണ്.
GK Murthy/ REVIEW TEAM

RELATED PAGES
» Suresh Gopi Collection
» Other Movies
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger