SPiCE most viewed videos in indulekha
 

Review: PARADESI

REVIEW | GALLERY | VIDEO
malayalam movie paradesi directed by p t kunhimohammad, starring mohanlal, swetha menon, lakshmi gopalaswami etc.
RATING: 5/10

CREDITS
Director: P T Kunhi Mohammad
Story, Screenplay and Dialogue: P T Kunhi Mohammad
Cast: Mohanlal, Siddique, Jagathy Sreekumar, TG Ravi, Lakshmi Gopalaswami, Swetha Menon, Padmapriya, Risabava, Ramu etc.
Lyrics: Rafeeq Ahmad
Music: Ramesh Narayan, Shahbaz Amman
Camera: KG Jayan
Producers: Antony Perumbavoor
Banner: A&A Productions

WHAT'S IT
ജനിച്ച നാട്ടില്‍ അന്യരായി ജീവിക്കേണ്ടി വരുന്ന വലിയകത്ത് മൂസയുടെയും കൂട്ടരുടെയും കഥയാണിത്. ഇന്ത്യാവിഭജനത്തിനു മുന്‍പ്, പല കാരണങ്ങളാല്‍ ഏറനാട്ടില്‍ നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയില്‍ എത്തിയതാണ് അവര്‍. വിഭജനം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഇന്ത്യന്‍ പൌരത്വം കിട്ടിയില്ല. പാക്കിസ്ഥാനിലും അവര്‍ സ്വീകാര്യരായില്ല. അവര്‍ വേട്ടയാടപ്പെട്ടു. ഏറെ യാതനകള്‍ക്കൊടുവില്‍ ഏറനാടന്‍ മണ്ണില്‍ മടങ്ങിയെത്തിയ അവര്‍ അധികൃതര്‍ക്ക് കൈക്കൂലി കൊടുത്ത് ഭീതിയുടെ നിഴലില്‍ കഴിഞ്ഞുകൂടുകയാണ്. മൂസയ്ക്കും മറ്റും നീതി കിട്ടാനായി ഉഷ എന്ന പത്രപ്രവര്‍ത്തക ശ്രമിക്കുന്നു. എന്നാല്‍, വിധി അവര്‍ക്കെതിരായിരുന്നു.

PLUSES
മോഹന്‍ലാലിന്റെയും സിദ്ദിഖിന്റെയും ജഗതിയുടെയും ശ്വേതയുടെയും വൃദ്ധമുഖങ്ങള്‍ തികഞ്ഞ സ്വാഭാവികതയോടെ രൂപപ്പെടുത്തിയ മേക്കപ്പ് മാന്‍ പട്ടണം റഷീദിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മോഹന്‍ലാലും ജഗതിയും സിദ്ദിഖും ശ്വേതാ മേനോനും മികച്ച അഭിനയവും കാഴ്ച വച്ചു. നല്ല പാട്ടുകളുണ്ട്. സാമൂഹ്യപ്രസക്തിയുള്ള വിഷയത്തെ പ്രമേയമാക്കിയതും നന്നായി.

MINUSES
ഒരു ഡോക്യുമെന്ററിയുടെ സ്വഭാവത്തില്‍ നിന്ന് ‘പരദേശി’യെ രക്ഷപ്പെടുത്താന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. (ഇത്തരം വിഷയങ്ങള്‍ സര്‍ഗാത്മകമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന് നല്ല ഉദാഹരണമാണ് ബ്ലെസിയുടെ കാഴ്ച.) ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട പൌരത്വപ്രശ്നവും മറ്റും പഠിക്കാന്‍ തികച്ചും ‘അമച്വര്‍’ എന്ന് അടിമുടി സൂചിപ്പിക്കുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയെ കൊണ്ടുവന്നതില്‍ അസ്വാഭാവികതയുണ്ട്. ഒടുവില്‍, അതിര്‍ത്തിയിലെ മണല്‍ക്കടലില്‍ വലിയകത്ത് മൂസ അലയുന്നതും മറ്റും ചിത്രീകരിച്ചത് തീര്‍ത്തും ബോറായി.

VERDICT
പളപളപ്പുള്ള ഹിറ്റ് സിനിമകളുടെ ആരാധകരെ നിരാശപ്പെടുത്തുമെങ്കിലും മലയാളസിനിമയ്ക് അഭിമാനമുണ്ടാക്കാന്‍ പോന്ന ചിത്രമാണിത്.
Suma Kurup/ REVIEW TEAM
malayalam movie paradesi directed by p t kunhimohammad, starring mohanlal, swetha menon, lakshmi gopalaswami etc.malayalam movie paradesi directed by p t kunhimohammad, starring mohanlal, swetha menon, lakshmi gopalaswami etc.
Jagathy Sreekumar and Lakshmi Gopalaswami

RELATED PAGES
» Mohanlal Collection
» Jagathy Sreekumar Collection
» Swetha Menon Gallery
» Padmapriya Collection
» Lakshmi Gopalaswami Gallery
» Other Movies
» Movie Index

6 Comments:

Anonymous Anonymous said...

I expected a lot from this movie...Due to some reason ,I felt it is too dry and didn't meet my expectation.Mohanlal did exceptionally well in this movie.

3:19 PM  
Blogger Haree | ഹരീ said...

ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട പൌരത്വപ്രശ്നവും മറ്റും പഠിക്കാന്‍ തികച്ചും ‘അമച്വര്‍’ എന്ന് അടിമുടി സൂചിപ്പിക്കുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയെ കൊണ്ടുവന്നതില്‍ അസ്വാഭാവികതയുണ്ട്. - ഇതാണ് ഈ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട പ്രധാനപ്പെട്ട കാര്യം എന്നാണ് എനിക്കു തോന്നുന്നത്. മുഖ്യധാര പത്രമാധ്യമങ്ങള്‍ ഇന്ത്യ-പാക്ക് ഉച്ചകോടിയും, എന്തിന് ആരോഗ്യമന്ത്രി സോപ്പ് നല്‍കുവാന്‍ പറയുന്ന പ്രഖ്യാ‍പനം വരെയും റിപ്പോര്‍ട്ട് ചെയ്തിട്ടും ഈ വിഷയം ആരും കാണുന്നില്ല, അല്ലെങ്കില്‍ കാണിക്കുന്നില്ല. പോലീസിന്റെ നിസ്സഹകരണവും ശ്രദ്ധിക്കേണ്ടതാണ്.

ശരിയാണ്. തിരക്കഥയില്‍ കാര്യമായ ക്രിയേറ്റിവിറ്റിയൊന്നും കാണുവാനില്ല. എന്നിരുന്നാലും പൂര്‍ണ്ണമായും ഡോക്യുമെന്ററിയാവാതെ രക്ഷിച്ചെടുക്കുവാന്‍ സംവിധായകനു കഴിഞ്ഞു എന്നു തന്നെ തോന്നുന്നു. പകല്‍, നഗരം, ഒരു പരിധിവരെ തകരച്ചെണ്ട തുടങ്ങിയവ ഡോക്യുമെന്ററി ചിത്രങ്ങള്‍ക്ക് ഉദാഹരണമായുണ്ടല്ലോ!
--

5:46 PM  
Blogger SAN said...

നിരൂപണം പെട്ടന്ന്‌ രൂപപ്പെടുത്തിയതുപോലെ!എന്തായാലും ഒരു നല്ല ചിത്രം, വിഹ്വലതകളുടെ ഒരു കാഴ്‌ച. ബ്‌ളസിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കഴിവിന്റെ പ്രതീകങ്ങള്‍ തന്നെ, പക്ഷെ പരദേശി ഒരു താരതമ്യത്തിനും അപ്പുറത്താണ്‌. നിരൂപണം കുറച്ചുകൂടി ആഴത്തിലാകാമായിരുന്നു, പരദേശി അതര്‍ഹിക്കുന്നു എന്നതാണ്‌ സത്യം.

8:49 PM  
Anonymous Anonymous said...

just like a documetary film
gives us some information
does not make any impact

8:36 AM  
Anonymous Anonymous said...

Paradeshi enna film samoohika prashnangalee thurannu kattunnu. 80-ukaaranaayi Mohanlal nannayi perform cheythu. Pakshee abhinayathikavinte karyathil thaan ottum valannittilla ennu Paradeshi-yude DUBBING-iloodeee MOHANLAL veendum theliyichirikkunnu !!

Eeeranaadan Moosa aayoo Kozhikkoottukaaran Ali aayoo poornnamaayum maaraan Lal-inu pattunneeyilla. Ethrayokke shremichittum thante ella kadhaprathrathoodum neethi pularthunnathil LAL ambee paraajayappedunnu.

10:29 PM  
Anonymous ASHRAF said...

Mohanlalinte actingine patti ariyanamengil jagathiyodo,thilakanodo,kamalhasanodo,manirathnathinodo poyi chodik mone.Thilakan is said that when he is acting with lal he can go any lelel in acting .Asooya mooth vallathum parayathe poyi lalettante valla padom kandittu va

6:31 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger