SPiCE most viewed videos in indulekha
 

Interviews with Mammootty & Umma

malayalam movie actor mammootty
‘കഥ പറയുമ്പോള്‍ ’ എന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി സൂപ്പര്‍ സ്റ്റാര്‍ അശോക് രാജായി വേഷമിടുന്നു. ചിത്രഭൂമിയുടെ ബൈജു പി സെന്നുമായി ഒരു ലഘുസംഭാഷണം.

അശോക് രാജ് എങ്ങനെ?
രസമാണ്. ഒരു നടന്റെ എല്ലാ മാനറിസങ്ങളും ചേര്‍ന്ന കഥാപാത്രം. കഥയ്ക്കൂ വേണ്ടി ചില പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടുണ്ട്. ഷൂട്ടിങ് ഡെയ്‌സ് കുറവാണെങ്കിലും ചിത്രത്തില്‍ ഉടനീളം ആ നടന്റെ സാന്നിധ്യം പ്രകടമാക്കുന്ന അവതരണരീതി കാണാം.

എത്ര ദിവസമാണ് ഈ ചിത്രത്തിനു കൊടുത്തത്?
വെറും പത്തു ദിവസം.

നസ്രാണി വലിയ ഓളങ്ങള്‍ തീര്‍ത്തില്ല അല്ലേ?
നല്ല ഇനിഷ്യല്‍ കളക്ഷന്‍ നേടി. എല്ലാ ചിത്രങ്ങള്‍ക്കും രണ്ട് അഭിപ്രായം ഉണ്ടാകാറുണ്ട്. ചിത്രം റിലീസ് ചെയ്തതിനു ശേഷം അത്തരം അഭിപ്രായങ്ങള്‍ക്ക് വിലയില്ല. ഇതൊക്കെ സിനിമയില്‍ സംഭവിക്കുന്നതാണ്.

മമ്മൂട്ടി ചിത്രങ്ങള്‍ക്ക് പനോരമയില്‍ വലിയ സ്വീകരണമാണല്ലോ?
ഭാഗ്യം.. ചിലപ്പോള്‍ അങ്ങനെയാണ്; ഒന്നായി വരും!

പരദേശി തിയറ്ററില്‍ എത്തി. ചിത്രം മമ്മൂട്ടിയില്‍ നിന്ന് ഒഴിവായിപ്പോയതില്‍ ഖേദമുണ്ടോ?
ഹേയ്.. എന്തിന്? വ്യത്യസ്തമായ കഥാപാത്രം കിട്ടുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. ഇത്തരം വ്യത്യസ്തരായ കഥാപാത്രങ്ങളെ എനിക്ക് നേരത്തെയും കിട്ടിയിരുന്നല്ലോ. പൊന്തന്‍ മാട, ഡാനി.. അങ്ങനെ ധാരാളം.

പഴശ്ശിരാജ?
ചെന്നൈയിലെ ചിത്രീകരണം കഴിഞ്ഞു. ബാക്കി ഭാഗം കണ്ണൂരില്‍ ചിത്രീകരിക്കുന്നുണ്ട്.

‘രൌദ്രം’ ഒരു ഫയര്‍ ആകുമോ?
ഇത്തരം അതിരു കടന്ന പ്രതീക്ഷകള്‍ ആപത്താണ്. കാര്യമായ മുന്‍‌ധാരണകള്‍ ഇല്ലാതെ ചിത്രം കാണുക. അങ്ങനെ രസിക്കാം.

READ MORE in chithrabhumi film magazine dated 2007 November 4. interview with malayalam movie actor mammootty and his mother. film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇപ്പോള്‍ കൊച്ചിയിലാണ് താമസം; ഇളയ പുത്രന്‍ സക്കറിയയോടൊപ്പം. ഉമ്മയുമായുള്ള അഭിമുഖത്തില്‍ നിന്ന്...

ഉമ്മയുടെ ഭക്ഷണരുചിയുടെ കാര്യം മമ്മുക്ക ഇന്നും പറയും. ഇവിടെ വരുമ്പോള്‍ ആ കൊതിയന് ഉമ്മ എന്തു കൊടുക്കും?
കൊതിയൊക്കെ ഉണ്ട്. ഇന്നവന്‍ ഭയങ്കരമായ ഭക്ഷണക്രമീകരണത്തിലല്ലേ. എണ്ണയില്ലാതെയാണ് പാചകം. അവന്‍ കൊതിയെല്ലാം വിട്ട് ശരീരം ശ്രദ്ധിക്കുകയാണ്. അതാണ് മോന്റെ സൌന്ദര്യരഹസ്യം. പഴയ രുചിയൊക്കെ അവന്റെ ഓര്‍മയില്‍ ഉണ്ട്.

മമ്മൂട്ടിയുടെ ഇഷ്ടം എന്തൊക്കെയായിരുന്നു?
കായല്‍ അടുത്തുള്ളതുകൊണ്ടാണെന്നു തോന്നുന്നു മീന്‍ കറിയായിരുന്നു പ്രിയം. കരിമീനും ചെമ്മീനും പൊടിമീനും അവിടെ ധാരളം കിട്ടും. ഞാനതു നന്നായി പാകം ചെയ്യും. അന്നൊക്കെ അവന്‍ എവിടെയായാലും എന്റെ കറിയുടെ രുചിയറിയാന്‍ ഓടിയെത്തുമായിരുന്നു.

സിനിമയുടെ തിരക്കായപ്പോള്‍?
രാത്രിയില്‍ വരും. കൂടെ സുഹൃത്തുക്കളും കാണും. പല താരങ്ങളും എന്റെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞിട്ടുണ്ട്. പക്ഷേ, അവരേക്കാള്‍ മുന്‍പേ അവന്‍ ഇറങ്ങും. തിരക്കായിരുന്നു. ആ തിരക്ക് ഇന്നും തുടരുന്നു.

മകനെ ഒരു നോക്കു കാണാന്‍ കൊതി തോന്നാറില്ലേ?
വീട്ടില്‍ ഉണ്ടെങ്കില്‍ വിളിക്കും. പിന്നെ, ടി വിയിലും മറ്റും എന്നും കാണില്ലേ. വിളിക്കുമ്പോള്‍ അവനൊരു നിര്‍ബന്ധമുണ്ട്: മോനേന്ന് വിളിക്കണം. വിളിക്കിടെ ഒന്നു രണ്ടു പ്രാവശ്യം അങ്ങനെ വിളിക്കണം. അല്ലെങ്കില്‍ അവന് വിഷമമാണ്. ഇപ്പോഴും കൊച്ചുകുട്ടികളേപ്പോലെയാ. എപ്പോഴും പുന്നാരിച്ചുകൊണ്ടിരിക്കണം. അങ്ങനെ വളര്‍ത്തിയതുകൊണ്ടാ.

ആളൊരു മുന്‍ശുണ്ഠിക്കാരനാണെന്നാണല്ലോ കേള്‍വി?
അത് അടുത്തറിയുന്നവര്‍ക്ക് നന്നായി അറിയാം. തട്ടിപ്പു കാണിക്കാന്‍ അറിയാന്‍ പാടില്ലാത്തവനാണ്. വീട്ടില്‍ പെരിമാറുന്നതുപോലെയാ വെളിയിലും. എല്ലാവ്വരും ഒരുപോലെയാ. എന്നോടും അങ്ങനെയാ. ഇടയ്ക്ക് ദേഷ്യപ്പെടും; ഇഷ്ടം കൊണ്ടാ.

മകന്റെ വിജയരഹസ്യം?
സ്ഥിരോത്സാഹം. ഒന്നും നാളേക്ക് മാറ്റി നിര്‍ത്തില്ല. പണി ചെയ്യാതെ നില്‍ക്കുന്നത് അവന് ഇഷ്ടമല്ല. ഒന്നും ചെയ്യാതിരിക്കുമ്പോള്‍ ദേഷ്യമാണ്. സിനിമയ്ക്കു വേണ്ടിയാണ് അവന്റെ ജീവിതം. അതു കഴിഞ്ഞേ മറ്റെന്തുമുള്ളു. സിനിമയോട് ഒരു തരം ആര്‍ത്തിയാണ്.


RELATED PAGES
» Mammootty Collection
» Beyond The Screen
» Movie Index
© 2008 indulekha media network | powered by blogger