SPiCE most viewed videos in indulekha
 

Review: Kelkkatha Sabdam

REVIEW | GALLERY | VIDEO
tamil movie kelkkatha sabdam in malayalam directed by s m vasanth with prithviraj and padmapriya in the lead
RATING: 4/10

CREDITS:
Original Title: Satham Podathey (Tamil, 2007)
Story, Screenplay and Direction: SM Vasanth
Dialogue: Robin Thirumala
Cast: Prithviraj, Padmapriya, Nithin Satya, Nasar, Suhasini etc.
Lyrics: Gireesh Puthanchery
Music: Yuvan Shankar Raja
Camera: Dinesh Kumar

WHAT'S IT
ഒരു സൈക്കോപാത്തിന്റെ കഥ പറയുന്ന ത്രില്ലറാണ് കേള്‍ക്കാത്ത ശബ്ദം. കടുത്ത മദ്യപാനം മൂലം പുരുഷത്വം നഷ്ടപ്പെട്ട രത്നാകരന്‍ അക്കാര്യം മറച്ചു വച്ച് ഭാനുമതിയെ വിവാഹം ചെയ്യുന്നു. ഇക്കാര്യം പിന്നീട് അറിഞ്ഞെങ്കിലും ഭാനുമതി അയാളെ വിട്ടു പോകുന്നില്ല. എന്നാല്‍, അയാള്‍ ഉപദ്രവവും തുടങ്ങിയതോടെ ഭാനുമതിക്ക് രത്നാകരനെ ഉപേക്ഷിക്കേണ്ടി വരുന്നു. പിന്നീട്, രവിചന്ദ്രനുമൊത്ത് പുതിയൊരു ജീവിതം തുടങ്ങിയ ഭാനുമതി രത്നാകരന്റെ കൈയില്‍ കുടുങ്ങുന്നതാണ് ഈ ചിത്രത്തിന്റെ ടേണിങ് പോയിന്റ്.

PLUSES
അതിമാനുഷനായ നാ‍യകന്‍, അലങ്കാരത്തിനു മാത്രമുള്ള നായിക, നായകന്‍ ഊതിയാല്‍ പറക്കാന്‍ റെഡിയാ‍യി നില്‍ക്കുന്ന വില്ലന്‍ തുടങ്ങി മലയാളസിനിമയില്‍ ഇപ്പോള്‍ കാണുന്ന സ്ഥിരം ചേരുവകളൊന്നുമില്ലാത്ത ഒരു നല്ല കഥ. അത്, ഒരു വിധം കൈയടക്കത്തോടെ മോശമല്ലാത്ത ത്രില്ലറാക്കി മാറ്റിയിരിക്കുന്നു സംവിധായകന്‍. പദ്മപ്രിയയും പൃഥ്വിരാജും നന്നായി ജോലി ചെയ്തിട്ടുണ്ട്. വില്ലനും ഒട്ടും മോശമല്ല്ല. കാര്യമായി കാണികളെ ശല്യപ്പെടുത്താത്ത വിധം സംഭാഷണമൊരുക്കാനും ഡബ് ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സാധാരണ മൊഴിമാറ്റ ചിത്രങ്ങളില്‍ കേള്‍ക്കാറുള്ള മരവിച്ച മലയാളം ഏറെയൊന്നുമില്ല ഇതില്‍.

MINUSES
ഇഴയാത്ത ഒരു തുടക്കവും പിടിച്ചിരുത്തുന്ന ഒരു അവസാനവും ഇല്ലാതെ പോയതാണ് കേള്‍ക്കാത്ത ശബ്ദത്തിന്റെ ഏറ്റവും വലിയ പോരായ്‌മ. ആദ്യത്തെ അര മണിക്കൂര്‍ ഒരു പതിവു കഥയുടെ ആവര്‍ത്തനത്തില്‍ വലിഞ്ഞിഴയുകയാണ്. സിനിമയുടെ ഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് ‘ഐറ്റം നമ്പറുകള്‍’ സിനിമയുടെ മധ്യത്തില്‍ ഏച്ചുകെട്ടിയത് മുഴച്ചു തന്നെ നില്‍പ്പുണ്ട്. (ആള്‍താമസമില്ലാത്ത സ്ഥലത്ത് തേപ്പുവണ്ടിയുമായി നിന്ന് തകൃതിയായി ജോലി ചെയ്യുന്ന ഒരു തേപ്പുകാരനുണ്ട് ചിത്രത്തില്‍. അയാള്‍ക്ക് തേക്കാനുള്ള തുണിയൊക്കെ എവിടുന്നു കിട്ടുന്നോ ആവോ!)

VERDICT
നല്ലൊരു തുടക്കവും ഓര്‍മയില്‍ നില്‍ക്കുന്ന ഒരു അവസാന സീനും ഉണ്ടായിരുന്നെങ്കില്‍ കണ്ണുമടച്ച് ആറു മാര്‍ക്കിടാവുന്ന സിനിമ.
GK Murthy / REVIEW TEAM

RELATED PAGES
» Prithviraj Collection
» Padmapriya Collection
» Other Films
» Movie Page Index

1 Comments:

Anonymous ananthan said...

The movie was a big disappointment...Vasanth didn't reach anywhere near to his previous movies.No continuity and the ending was boring.Songs and picturisation was a big let down.But all the actors did exceptionally well in this thriller.

7:36 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger