Naalu Pennungal by Adoor Gopalakrishnan
REVIEW | GALLERY | VIDEO

Padmapriya and Sona Nair in Naalu Pennungal (Oru Niyamalamghanathinte Katha)
ഒരു സിനിമയും നാലു പെണ്ണുങ്ങളും
- സുലേഖ വി.
തെരുവില്‍ നിന്ന് ഒരു ഭര്‍ത്താവിനെ ലഭിച്ചിട്ടും നീതിപീഠം ശിക്ഷ വിധിക്കുന്ന കുഞ്ഞിപ്പെണ്ണ്, ഭര്‍ത്താവുണ്ടായിട്ടും കന്യകയായി കഴിയേണ്ടി വന്ന കുമാരി, കുട്ടികള്‍ പിറന്നിട്ടും വാഴാത്തതിന്റെ ദുഃഖം പേറുന്ന ചിന്നു അമ്മ, പുരുഷസാമീപ്യം കൊതിച്ചിട്ടും നിത്യകന്യകയായി കഴിയേണ്ടി വന്ന കാമാക്ഷി - തകഴി ദശകങ്ങള്‍ക്കു മുന്‍പേ അനശ്വരമാക്കിയ ഈ നാലു കഥാപാത്രങ്ങളെ ‘നേരിട്ടു കാണാന്‍’ അവസരം ഒരുക്കിയിരിക്കുകയാണ് അടൂര്‍ നാലു പെണ്ണുങ്ങള്‍ എന്ന സിനിമയില്‍. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ സ്ത്രീത്വത്തിന്റെ ഈ നാലു മുഖങ്ങള്‍ തന്മയത്വത്തോടെ അനാവരണം ചെയ്യാന്‍ അടൂരിനു കഴിഞ്ഞിട്ടുണ്ട്.
സാങ്കേതികമായി പറഞ്ഞാല്‍ നാലു പേരിലുള്ള നാലു ഷോര്‍ട്ട് ഫിലിമുകളാണ് ഒരു സിനിമയായി അവതരിപ്പിക്കുന്നു: ഒരു നിയമലംഘനത്തിന്റെ കഥ, കന്യക, ചിന്നു അമ്മ, നിത്യകന്യക. നാലു നായികമാര്‍, പ്രത്യക്ഷത്തില്‍ തീര്‍ത്തും ഭിന്നമുഖങ്ങള്‍, എന്നാല്‍ ഇവരുടെ ആന്തരികഭാവം ഒന്നു തന്നെ; സ്വന്തം ഇച്ഛ തിരഞ്ഞെടുക്കാന്‍ കഴിയാത്തതിന്റെ നിസ്സഹായത! തെരുവു വേശ്യയായിരുന്ന കുഞ്ഞിപ്പെണ്ണിന് നിസ്സഹായത പങ്കു വയ്ക്കാന്‍ തെരുവില്‍ നിന്നു കിട്ടിയ ഭര്‍ത്താവുണ്ട്. എന്നാല്‍, മറ്റു മൂന്നു പേരും പങ്കു പറ്റാന്‍ ആരുമില്ലാതെ ദുഃഖം സ്വയം അനുഭവിച്ചു തീര്‍ക്കുന്നവരാണ്. നിശ്വാസമുതിര്‍ക്കാന്‍ മാത്രം കഴിയുന്ന നിസ്സഹായതയുടെ വേദന പ്രേക്ഷകര്‍ക്കു പകര്‍ന്നു നല്‍കാന്‍ ‘നാലു പെണ്ണുങ്ങള്‍’ക്ക് കഴിഞ്ഞിട്ടുണ്ട്. ഭൂതകാലത്തിന്റെ ഭൂപടത്തില്‍ രേഖപ്പെടുത്തിയതെങ്കിലും ആ പ്രമേയങ്ങള്‍ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്നും പ്രസക്തിയുണ്ട്.
മിക്ക കഥാപാത്രങ്ങളും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. എങ്കിലും നന്ദിത ദാസിന്റെയും പദ്മപ്രിയയുടെയും അഭിനയം എടുത്തു പറയേണ്ടതാണ്. തനിക്കു വന്ന പുരുഷന്‍, അനിയത്തിയെ സ്വീകരിച്ച രാത്രി നിശ്ശബ്ദമായി കരയുന്ന കാമാക്ഷിയെ മറ്റാര്‍ക്കാണ് അത്ര നന്നായി അവതരിപ്പിക്കാനാവുക! ഡബ്ബിങ്ങിലെ അപാകതയിലും കാമാക്ഷിയെന്ന കഥാപാത്രം പോറലേല്‍ക്കാതെ പ്രേക്ഷകമനസ്സിലെത്തിയത് നന്ദിതയുടെ അഭിനയത്തികവ് കാരണമാണ്. ഒരു പക്ഷേ, നാലു ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് നാലാമത്തെ പെണ്ണിന്റെ കഥ പറഞ്ഞ ‘നിത്യകന്യക’യാകാനും കാരണം അതു തന്നെ.
തികച്ചും യഥാതഥമായ രീതിയില്‍ ചിത്രീകരിച്ചു എന്നതാണ് അടൂരിന് അവകാശപ്പെടാവുന്ന ഏറ്റവും വലിയ മേന്മ. സംവിധായകന്റെ മിതത്വം സിനിമയിലേക്കാവാഹിക്കാനും ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, സാധാരണ പ്രേക്ഷകരെ അദ്ദേഹം മുന്നില്‍ കണ്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യം തന്നെ. നേരെ ചൊവ്വേ പറഞ്ഞാല്‍ ആര്‍ക്കും ആസ്വദിക്കാവുന്ന ഒരു ചലച്ചിത്രം; അതാണ് നാലു പെണ്ണുങ്ങള്‍.
അലോസരപ്പെടുത്തുന്ന മന്ദതാളത്തിലുള്ള ആഖ്യാനരീതിയില്‍ നിന്ന് അടൂര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് മുന്‍പും ചില ചിത്രങ്ങളില്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും നാലു പെണ്ണുങ്ങളില്‍ അതു കൂടുതല്‍ വ്യക്തമാണ്. എന്നാല്‍, ക്യാമറ ഒരിടത്ത് ഫ്രീസ് ചെയ്തിട്ട് ദൃശ്യങ്ങളെ ചലിപ്പിക്കുന്ന വിദ്യ (ഈ കാലത്തിന്റേതല്ല എന്ന് ഉറപ്പിച്ചു പറയാവുന്ന അതേ വിദ്യ തന്നെ!) ഇതിലും കാണാം.
VIDEO CLIPPINGS
Naalu Pennungal (trailer)
Naalu Pennungal: Oru Niyamalamghanathinte Katha
Naalu Pennungal: Kanyaka
Naalu Pennungal: Chinnu Amma
Naalu Pennungal: Nithyakanyaka
CREDITS
Story: Thakazhy Sivasankara Pillai
Screenplay, Dialogue, Direction: Adoor Gopalakrishnan
Cast: Padmapriya, Geethu Mohandas, Manju Pillai, Nandita Das, Kavya Madhavan, Sona Nair, KPAC Lalitha, Ramya Nambeeshan, Babu Namboothiri, P Sreekumar, Aliyar, Sreejith Ravi, Nandu, Murali, Mukesh, Ravi Vallathol, Ashokan, M R Gopakumar.
Music: Isac Thomas
Camera: M J Radhakrishnan
Producer: Adoor Gopalakrishnan, Benzy Martin
Banner: Adoor Gopalakrishnan Productions
RELATED PAGES
» Adoor Gopalakrishnan Collection
» Padmapriya Collection
» Geethu Mohandas Collection
» Kavya Madhavan Collection
» Mukesh Collection
» Other Films
» Movie Page Index

5 Comments:
"നേരെ ചൊവ്വേ പറഞ്ഞാല്‍ ആര്‍ക്കും ആസ്വദിക്കാവുന്ന ഒരു ചലച്ചിത്രം; അതാണ് നാലു പെണ്ണുങ്ങള്‍"...Nice Review ..keep it up...
അടുരിന്റെ ചലച്ചിത്ര ശൈലി ഇഷ്ടപ്പെടുന്ന എനിക്ക് 'നാല് പെണ്ണുങ്ങള്‍' പ്രതീക്ഷക്കു അനുസൃതമായ ഒന്നായി അനുഭവപ്പെട്ടു. എന്നാല്‍ സംഭാഷണം അല്പം പ്രയാസമുണ്ടാക്കി. തകഴിയുടെ പെണ്ണുങ്ങള്‍ സംസാരിക്കുന്ന സ്വാഭാവിക ഭാഷയല്ല, ഇന്നു മലയാളികള്‍ സംസാരിക്കുന്ന കൃത്രിമ ഭാഷയാണ് അടുരിന്റെ പെണ്ണുങ്ങള്‍ സംസാരിക്കുന്നത്.
ഇന്ദുലേഖയിലെ റിവ്യൂവിന്റെ ശൈലിയിലൊരു മാറ്റം! ഇത് ഈ സിനിമയ്ക്ക് മാത്രമായുള്ള മാറ്റമാണോ അതോ ഈ രീതിയാവുമോ തുടരുക?
നന്നായി എഴുതിയിരിക്കുന്നു. :)
--
അടൂരിന്റെ സിനിമയെ അളക്കാന്‍ ഇത്തിരി മാറ്റമുള്ള ഒരു ആയുധം വേണം എന്നു തോന്നിയതുകൊണ്ട് പതിവു വടി ഒന്നു മാറ്റിപ്പിടിച്ചതാണ്.. :)
One of my friends who watched the movie last week gave me good feedback about it.He also mentioned that the theatre was around 60% full -that too on a week day .(Even some of our superstar movies are running with less than 50% collection ).But when I went to the theatre yesterday ,the movie got changed.According to the theatre manager ,they released Nalu pennungal as a filler for a Tamil movie release and the distributor also agreed the same.I am not sure how Malayalam movies can survive if theatre owners and distributors have this kind of attitude .Good movies are getting bad commercial label in Kerala and theatres are not giving any chance for them to succeed. If this is the attitude towards an Adoor movie when it was getting 60 % collection ,many other movies are unable to get a single screen in majority of main centers.Media hyped non Malayalam movies are killing our small movie industry.
PS-Tamil superstar movie got very bad opinion but according to the same theatre manager they can not change it for next three weeks!!!Great going Malayalm movie industry in Kerala....
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME