SPiCE most viewed videos in indulekha
 

Preview: Adayalangal

PREVIEW | GALLERY | VIDEO
malayalam movie adayalangal directed by  m g sasi starring jyothirmayi, govind padmasurya, t v chandran etcനന്തനാര്‍ എന്ന സാഹിത്യകാരന്‍ ഈ ലോകത്തു ബാക്കി വച്ച അടയാളങ്ങള്‍ തേടിയുള്ള ഒരു യാത്ര. ഇതാണ് ‘അടയാളങ്ങള്‍’ എന്ന ആദ്യ ഫീച്ചര്‍ സിനിമയിലൂടെ സംവിധായകന്‍ എം. ജി ശശി ശ്രമിക്കുന്നത്. വള്ളുവനാട്ടില്‍ ജനിച്ചു വളര്‍ന്ന എഴുത്തുകാരന് ആ മണ്ണില്‍ പിറന്ന സംവിധായകന്റെ സ്നേഹാഞ്‌ജലി. നിര്‍മാതാവ് അരവിന്ദ് വേണുഗോപാലും വള്ളുവനാട്ടുകാരന്‍ തന്നെ.

1926-ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ് നന്തനാര്‍ എന്ന പി സി ഗോപാലന്റെ ജനനം. ദാരിദ്ര്യം മൂലം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പട്ടാളത്തില്‍ ചേര്‍ന്നു. അപ്പോഴും ഒരു വള്ളുവനാട്ടുകാരന്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു. യുദ്ധവും പട്ടാളക്യാമ്പുമൊക്കെ വിട്ട് പിന്നീട് അദ്ദേഹം മൈസൂറില്‍ എന്‍ സി സി ഇന്‍സ്‌ട്രക്‍ടറായി. അതുകഴിഞ്ഞ് നമ്മുടെ ഫാക്‍ടിലും ജോലി ചെയ്തു. 1974-ല്‍ സ്വയം ജീവിതം അവസാനിപ്പിച്ച് നന്തനാര്‍ യാത്ര പറയുകയും ചെയ്തു. അനുഭവങ്ങള്‍ എന്ന നോവല്‍ എഴുതി അവസാനിപ്പിച്ചതിന്റെ അടുത്ത ദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

പട്ടാളക്യാമ്പില്‍ നിന്നാണ് എം ജി ശശിയുടെ നന്തനാര്‍ സിനിമ തുടങ്ങുന്നത്. രണ്ടാം ലോകം മഹായുദ്ധവും ഇന്ത്യ- ചൈന യുദ്ധവുമൊക്കെ പശ്ചാത്തലത്തിലുണ്ട്. ക്യാമ്പിലിരുന്ന് ഓര്‍മകളിലേക്ക് ഒരു യാത്ര നടത്തുകയാണ് കഥാകാരന്‍. ബാല്യകൌമാരകാ‍ലങ്ങളെ ഒന്നു തൊട്ടറിയാനുള്ള ഒരു ശ്രമം. 1944 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ആ കാലം അതേപടി ചിത്രീകരിക്കുകയാണ് ശശിയുടെ ലക്ഷ്യം.

പുതുമുഖമായ ഗോവിന്ദ് പത്മസൂര്യയാണ് അടയാളങ്ങളില്‍ നായകനാകുന്നത്; നായികയായ മീനാക്ഷിക്കുട്ടിയുടെ വേഷത്തില്‍ ജ്യോതിര്‍മയിയും. കാമുകി, സുഹൃത്ത്, അമ്മ, വഴികാട്ടി എന്നിങ്ങനെ പല ഭാവത്തില്‍ നായകനൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് മീനാക്ഷിക്കുട്ടി. സംവിധായകന്‍ ടി വി ചന്ദ്രന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, വി കെ ശ്രീരാമന്‍, ടി ജി രവി തുടങ്ങിയവരും അഭിനയിക്കുന്നു. നന്തനാരുടെ ചെറുപ്പത്തില്‍ ഒരു സ്വാധീനശക്തിയായിരുന്ന ഭാസ്കരക്കുറുപ്പിന്റെ വേഷത്തിലാണ് ടി വി ചന്ദ്രന്‍.

വിദ്യാധരനാണ് സംഗീതമൊരുക്കുന്നത്. യേശുദാസും ഞെരളത്ത് ഹരിഗോവിന്ദനും റീന മുരളിയും പാടുന്നു. ഇടപ്പള്ളിയുടെ മണിനാദത്തില്‍ നിന്നെടുത്ത വരികളുടെ സംഗീ‍താവിഷ്കാരമാണ് ‘ചിരികള്‍ തോറുമെന്‍’ എന്ന ഗാനം.

VIDEOS
Chirikal Thorumen K J Yesudas
Ilaku Ilakente Vidyadharan, Reena Murali

CREDITS
Script, Direction: M G Sasi
Cast: Govind Padmasurya, Jyothirmayi, T V Chandran, V K Sreeraman, Madampu Kunjukuttan, Sathi, T G Ravi Etc
Music: Vidyadharan
Singers: Yesudas, Vidyadharan, Reena Murali, Njaralathu Harigovindan
Camera: M J Radhakrishnan
Editor: Venugopal
Producer: Aravind Venugopal
Banner: Valluvanadan Talkies

malayalam movie adayalangal directed by  m g sasi starring jyothirmayi, govind padmasurya, t v chandran etc
Director MG Sasi and TV Chandran

RELATED PAGES
» Nanthanar Collection
» Jyothirmayi Gallery
» Other Films
» Movie Page Index
© 2008 indulekha media network | powered by blogger