SPiCE most viewed videos in indulekha
 

Preview: CYCLE

PREVIEW | REVIEW | GALLERY | VIDEO
malayalam movie cycle directed by johny antony starring vineeth sreenivasan, vinu mohan, bhama, sherin etc
» Cycle trailer
» Varnappainkili
» Paattunarnnuvo
» Puthiyoreenam Nenchilunarthi

ക്ലാസ്‌മേറ്റ്സും നോട്ട് ബുക്കും ഇപ്പോള്‍ ചോക്ലേറ്റും കൂടി കണ്ടതോടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് യുവതാരങ്ങളോട് അല്പം സ്‌നേഹം കൂടിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ‘സൈക്കിളി’ന്റെ കാര്യത്തിലും അവര്‍ക്ക് പ്രതീക്ഷയുണ്ട്. അതും പോരാഞ്ഞ് ക്ലാസ്‌മേറ്റ്സിന്റെ തകര്‍പ്പന്‍ തിരക്കഥയെഴുതിയ ജയിംസ് ആല്‍ബര്‍ട്ടാണ് ഇതിന്റെ തിരക്കഥാകൃത്ത്. അഭിനേതാക്കളോ, പ്രശസ്‌തനായ അച്ഛന്റെ പ്രശസ്തനായ മകന്‍ വിനീത് ശ്രീനിവാസന്‍, നിവേദ്യത്തിലൂടെ ലോഹിതദാസ് പരിചയപ്പെടുത്തിയ വിനുമോഹനും ( വിനുവിനുമുണ്ടോ അഭിനയ പാരമ്പര്യത്തിന് വല്ല കുറവും!) ഭാമയും ഒപ്പം കാതല്‍ ഫെയിം സന്ധ്യയും.

ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം യുവത്വത്തിന്റെ അപകടകരമായ സ്വപ്നങ്ങളേയും അതു മൂലം അവര്‍ക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും അവതരിപ്പിക്കുന്നു. നഗരത്തിലെ ഒരു ഷോപ്പിങ് മാളാണ് കഥാപശ്‌ചാത്തലം. അവിടെ പ്രവര്‍ത്തിക്കുന്ന ഒരു ബ്ലേഡ് കമ്പനിയില്‍ കണക്കപിള്ളയായി ഒതുങ്ങി കഴിയുകയാണ് പഠിക്കാന്‍ മിടുക്കനായിരുന്ന റോയ് ( വിനീത്). അതേ മാളിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ആനി (ഭാമ). സഹോദരന്റെ ഉന്നമനമാണ് അവളുടെ സ്വപ്നം. ക്രിക്കറ്റില്‍ കേമനായ സഞ്ജു(വിനു)വിന്റെ ലക്ഷ്യം ദേശീയ ടീമിലേക്കുള്ള സെലക്ഷനാണ്. പക്ഷേ ഷോപ്പിങ് മാളിലെ ഒരു ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനാണ് ഇന്നയാള്‍. ഷോപ്പിങ് മാള്‍ ഉടമ കോടീശ്വരനായ കൌസ്‌തുഭന്‍ മുതലാളിയുടെ മകളാണ് മീനാക്ഷി(സന്ധ്യ). എന്നാല്‍ അവള്‍ക്കുമുണ്ട് ധാരാളം പ്രശ്നങ്ങള്‍. ഒരു പുതുവത്സരത്തില്‍ ഇവരുടെയെല്ലാം ജീവിതം മാറി മറിയുന്നു. ഇതാണ് സെക്കിളിന്റെ കഥ.

ജഗതി ശ്രീകുമാര്‍, സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, മുരളി, ടി ജി രവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

CREDITS
Direction: Johny Antony
Script: James Albert
Cast: Vineeth Sreenivasan, Vinu Mohan, Bhama, Sandhya, Jagathi Sreekumar, Cochin Haneefa, Murali etc.
Lyrics: Anil Panachooran
Music: Majo Joseph
Camera: Shaji
Producers: Thilakan Thandasseri, Sunny Kuruvila and Viswanathan Nair
Banner: Masters Cinema
Distribution: Lal Release

RELATED PAGES
» Vineeth Sreenivasan Collection
» Jagathy Sreekumar Collection
» Bhama Collection
» Vinu Mohan Gallery
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger