SPiCE most viewed videos in indulekha
 

Preview: Malliswary

PREVIEW | GALLERY | VIDEO
malayalam movie malliswary directed by vijay bhasker, starring Venkatesh, Katrina Kaif etc.ബല്‍റാം Vs താരാദാസിനു ശേഷം കത്രീന കൈഫ് വീണ്ടും മലയാളത്തില്‍. ഇത്തവണ നേരിട്ടല്ല, ആന്ധ്ര വഴിക്കാണ് ഈ ബോളിവുഡ് താരത്തിന്റെ വരവ്; ഒപ്പം തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷുമുണ്ട്. വിജയ ഭാസ്കര്‍ സം‌വിധാനം ചെയ്ത മല്ലീശ്വരി എന്ന ചിത്രം മലയാളത്തിലേക്കു കൊണ്ടു വന്നിരിക്കുകയാണ്‌ ഇപ്പോള്‍.

ഒരു തട്ടുപൊളിപ്പന്‍ ചിത്രത്തിനു വേണ്ട ചേരുവകളെല്ലാമുണ്ട് മല്ലീശ്വരിയില്‍. കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള മല്ലീശ്വരി രാജകുമാരിയും ആ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന അമ്മാവനും അദ്ദേഹത്തിന്റെ മക്കളും. മല്ലീശ്വരിയെ വധിക്കാന്‍ പോലും ശ്രമിക്കുന്നുണ്ട് ബന്ധുക്കള്‍. ഇതിനിടയില്‍ പ്രസാദ് എന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ വന്നു പെടുന്നു. വയസു കുറേ ആയെങ്കിലും പെണ്ണു കിട്ടാതെ 'പുര നിറഞ്ഞു' നില്‍ക്കുകയാണ്‌ പ്രസാദ്. പിന്നെ, പ്രണയം, പാട്ട്, നൃത്തം...

പാട്ടും നൃത്തവും കത്രീന കൈഫുമാണ്‌ മല്ലീശ്വരിയുടെ യുണീഖ് സെല്ലിങ് പോയിന്റുകള്‍. രാജ് കോട്ടിയാണ്‌ തെലുങ്കിനു വേണ്ടി ഈണങ്ങളൊരുക്കിയത്. അതേ ഈണത്തില്‍ നമ്മുടെ ഗായകരായ എം ജി ശ്രീകുമാര്‍, ജാസി ഗിഫ്റ്റ്, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, മഞ്ജരി, അഫ്‌സല്‍, ആന്‍‌ഡ്രിയ തുടങ്ങിയവരാണ് മല്ലീശ്വരിയുടെ മലയാളം പതിപ്പില്‍ പാടിയിരിക്കുന്നത്. നൃത്തരംഗങ്ങളുടെ സം‌വിധായകരും മലയാളികള്‍ക്ക് പരിചയമുള്ളവര്‍ തന്നെ: പ്രഭു ദേവയും രാജു സുന്ദരവും.

20 കോടി രൂപയോളം നിര്‍മാണച്ചെലവുള്ള ചിത്രമാണ് മല്ലീശ്വരി. ഹൈദരാബാദിനും മൈസൂറിനും പുറമേ, ബാങ്കോക്കിലും മൗറീഷ്യസിലും കനഡയിലും ചിത്രീകരണം നടന്നു. സമീര്‍ റെഡ്ഡിയാണ്‌ ക്യാമറാമാന്‍.

malayalam movie malliswary directed by vijay bhasker, starring Venkatesh, Katrina Kaif etc.
CREDITS
Original Title: Malliswari (Telugu, 2004)
Screenplay, Direction: Vijaya Bhasker
Dialogue: Satheesh Muthukulam
Cast: Venkatesh, Katrina Kaif, Kota Srinivasa Rao, Bramhanandam, Gajala, Suneel
Lyrics: Rajiv Aalumkal
Music: Raj Koti
Singers: MG Sreekumar, Jassie Gift, Manjari, Vidhu Prathap, Madhu Balakrishnan, Afsal, Andrea.
Camera: Samir Reddy
Editing: Sreekar Prasad
Producer: Sajith Kumar
Banner: Pallavi International

RELATED PAGES
» Katrina Kaif Collection
» Other Films

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger