Preview: ROMEO
» PREVIEW » REVIEW » GALLERY » VIDEO

ലീന എന്ന പാട്ടുകാരി, ഡോ പ്രിയ, ഭാനുമതി. ഇവരോടെല്ലാം മനുകൃഷ്‌ണന് ഒരു പ്രത്യേക സ്നേഹമുണ്ട്. പക്ഷേ മൂവരും തന്നെ ആത്മാര്‍ഥമായി പ്രേമിക്കുകയാണെന്ന് മനു തിരിച്ചറിയുന്നത് വളരെ വൈകിയാണ്. ഇങ്ങനെ സൌഹൃദങ്ങള്‍ പ്രണയങ്ങളായി മാറിയതു മൂലം മനു അനുഭവിക്കുന്ന പ്രശ്നങ്ങളാണ് റോമിയോ.
ബി എസ് സി നേഴ്സിംഗ് കഴിഞ്ഞ് മെയില്‍ നേഴ്‌സായി ജോലി ചെയ്യുന്ന മനു കൃഷ്ണനെ അവതരിപ്പിക്കുന്നത് ദിലീപാണ്. റിയാലിറ്റി ഷോയിലെ മത്‌സരാര്‍ഥി ലീനയായി സംവൃത, ഡോ പ്രിയയെ അവതരിപ്പിക്കുന്ന വിമലാ രാമന്‍, ഒരു അഗ്രഹാരത്തിലെ കുട്ടിയായ ഭാനുമതിയായി വേഷമിടുന്ന ശ്രുതിലക്ഷ്മി എന്നിവരാണ് നായികമാര്‍.
തന്റെ പഴയ ശിഷ്യന്മാരും ഇപ്പോള്‍ പ്രശസ്‌ത സംവിധായകരുമായ റാഫിയുടെയും മെക്കാര്‍ട്ടിന്റെയും തിരക്കഥയില്‍ രാജസേനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഫിയാണ് നിര്‍മാണം. ‘ശിഷ്യരായ റാഫി മെക്കാര്‍ട്ടിനൊപ്പം 12 വര്‍ഷത്തിനു ശേഷം ഒന്നിക്കുകയാണ്. അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി, ദില്ലിവാലാ രാജകുമാരന്‍, ദി കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് അവരുടെ തിരക്കഥയില്‍ ഒരുക്കിയത്. പിന്നീട് ഒരുമിക്കാന്‍ പല തവണ ആഗ്രഹിച്ചിട്ടും പല കാരണങ്ങളാല്‍ മാറിപ്പോയി. ഇപ്പോള്‍ എല്ലാം ഒത്തു വന്നു. ’ രാജസേനന്‍ പറയുന്നു.
ദിലീപിന്റെ അമ്മയായ കല്യാണിക്കുട്ടിയായി വരുന്ന മല്ലിക സുകുമാരനും വളരെ രസകരമായ വേഷമാണ് ചെയ്യുന്നത്. മ്യൂസിക് ലൈവ് ഷോയുടെ സ്ഥിരം ജഡ്‌ജാണ് ഈ കഥാപാത്രം. സംഗീതം അറിയില്ലെങ്കിലും അതേക്കുറിച്ച് ആധികാരികമായി സംസാരിക്കുന്ന കല്യാണിക്കുട്ടി. ഭര്‍ത്താവ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രതീഷ് കുമാറായി കൊച്ചിന്‍ ഹനീഫ.
സുരാജ് വെഞ്ഞാറമ്മൂട്, അശോകന്‍, ടി പി മാധവന്‍, റിസബാവ, ഭീമന്‍ രഘു, സലിം കുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. റാഫിയുടെ വാക്കുകളില്‍, "ക്രിസ്‌മസിന് ഒരു ഫെസ്റ്റിവല്‍ മൂഡ് സമ്മാനിക്കുന്ന ചിത്രം."
CREDITS
Direction: Rajasenan
Story, Script, Dialogue: Rafi Mecartin
Cast: Dileep, Vimala Raman, Samvrutha Sunil, Sruthilakshmi, Mallika Sukumaran, Cochin Haneefa, Suraj Venjaramoodu etc.
Lyrics: Vayalar Sarathchandravarma
Music: Alex Paul
Camera: K P Nambyathiri
Producers: Rafi
Banner: M H M Production
Distribution: Marikkar Films
RELATED PAGES
» Dileep Gallery
» Vimala Raman Collection
» Samvrutha Sunil Gallery
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME