SPiCE most viewed videos in indulekha
 

Review: Aayur Rekha

REVIEW | GALLERY | VIDEO
malayalam movie aayur rekha directed by g m manu starring sreenivasan, lakshmi sharma, mukesh, indrajith, jyothirmayi etc
RATING: 4/10

CREDITS
Director: GM Manu
Story: KK Sudhakaran
Script: Dennis Joseph
Cast: Sreenivasan, Mukesh, Indrajith, Lakshmi Sharma, Jyothirmayi, Nedumudi Venu, Saikumar, Jagathy Sreekumar, Salim Kumar, Niyas, Urvasi, Master Ganapathy
Lyrics: ONV Kurup
Music: Sabeesh George
Camera: Aanandakkuttan
Producer: Sunny Kunthamattam
Banner: SK Films
Distribution: Seven Arts

WHAT'S IT
കെ കെ സുധാകരന്റെ രേഖയില്‍ ഇല്ലാത്തത് എന്ന നീണ്ടകഥയുടെ ചലച്ചിത്രാവിഷ്കാരം. കൊടും പണക്കാരിയും ഡോക്‍ടറുമായ അപര്‍ണയുടെ തല കുത്തി വീഴുന്ന ജീവിതവും മരണവുമാണ് ആയുര്‍ രേഖയുടെ ആദ്യപകുതി. ഒറ്റ നോട്ടത്തില്‍ സ്വാഭാവികമെന്നു തോന്നാവുന്ന മരണം; അല്ലെങ്കില്‍ ആത്മഹത്യ. എന്നാല്‍, അപര്‍ണ കൊല്ലപ്പെടുകയായിരുന്നു എന്ന് അജ്‌ഞാത ഇ-മെയില്‍ സന്ദേശം ലഭിച്ച ഡി വൈ എസ് പി ജേക്കബ് ജോര്‍ജ് ആ കേസ് വീണ്ടും അന്വേഷിക്കുന്നു; കൊലയാളിയെ കണ്ടെത്തുന്നു.

PLUSES
ഇപ്പോള്‍ മലയാളത്തില്‍ വന്നുകൊണ്ടിരിക്കുന്ന ‘ഫോര്‍മുലച്ചിത്ര’ങ്ങളില്‍ നിന്ന് വ്യത്യസ്തമാ‍യ പ്രമേയവും അവതരണരീതിയും നേര്‍ത്തൊരു ചിരിക്കു വക നല്‍കുന്ന സ്വാഭാവികമായ ഹാസ്യവും ആയുര്‍‌രേഖയുടെ സവിശേഷതകളാണ്. ഒരുപാട് പുതുമകളൊന്നും പറയാനില്ലെങ്കിലും ശ്രീനിവാസന്‍, മുകേഷ്, ജഗതി ശ്രീകുമാര്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ സിനിമ മുഴുവന്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കും. പളുങ്ക്, നഗരം തുടങ്ങിയ ചിത്രങ്ങളില്‍ നമ്മള്‍ കണ്ട ലക്ഷ്മി ശര്‍മ എന്ന നടി പുതിയൊരു രൂപത്തില്‍ നല്ല പ്രകടനം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. ആദ്യപകുതിയില്‍ തരക്കേടില്ലാത്ത ഒരു സംവിധായകന്റെ സാന്നിധ്യവും കാണാന്‍ കഴിയും. കൂട്ടനൃത്തവും സ്റ്റണ്ടും കുത്തിത്തിരുകാന്‍ ഇഷ്ടം പോലെ സ്കോപ്പുണ്ടെങ്കിലും അത്തരം സാ‍ഹസങ്ങള്‍ക്കൊന്നും മുതിരാതിരുന്ന സംവിധായകന്റെ ധൈര്യം സമ്മതിക്കണം.

MINUSES
ആദ്യപകുതി എത്ര നന്നായി ചെയ്തോ അത്ര തന്നെ മോശമായിട്ടാണ് രണ്ടാം പകുതിയും അവസാനവും അവതരിപ്പിച്ചിരിക്കുന്നത്. യുക്തിരാഹിത്യത്തിനു പുറമേ ചില ആനമണ്ടത്തരങ്ങളും കാണാം. (കഥയുടെ രസച്ചരട് മുറിയുമെന്നുള്ളതുകൊണ്ട് അവ വിവരിക്കുന്നില്ല്ല.) വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം മോശമല്ലെങ്കിലും, അത് മുകേഷിന്റെ ചുണ്ടില്‍ ഫിറ്റ് ചെയ്തതു ഇത്തിരി കടന്ന കൈയായിപ്പോയി; മുകേഷ് ജലദോഷം വന്നു പാടുന്നതുപോലെ.

VERDICT
അടുത്തയിടെ വന്ന പല സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളേക്കാളും ഭേദമാണ് ആയുര്‍‌രേഖ. സിനിമ കണ്ടില്ലെങ്കില്‍ ഉറക്കം വരാത്ത ബിഗ് സ്ക്രീന്‍ അഡിക്റ്റുകള്‍ക്ക് ഒരു കൈ നോക്കാം.
GK Murthy/ REVIEW TEAM

RELATED PAGES
» Sreenivasan Collection
» Jyothirmayi Collection
» Mukesh Collection
» Jagathy Sreekumar Collection
» Other Films
» Movie Page Index

3 Comments:

Blogger Haree | ഹരീ said...

ഹെന്റീശ്വരാ!!!! 4/10!!!
• ആദ്യ പകുതി ‘സംവിധാനം’ എന്ന സംഭവം നടന്നിട്ടുണ്ടോ എന്നു തന്നെ സംശയം!
കൂട്ടനൃത്തവും സ്റ്റണ്ടും കുത്തിത്തിരുകാന്‍ ഇഷ്ടം പോലെ സ്കോപ്പുണ്ടെങ്കിലും അത്തരം... - തുടങ്ങുന്നതു തന്നെ അത്തരമൊന്ന് കാണിച്ചുകൊണ്ടാണ്‍!
യുക്തിരാഹിത്യത്തിനു പുറമേ ചില ആനമണ്ടത്തരങ്ങളും കാണാം. - അതുമാത്രമേയുള്ളൂ എന്നു പറയുന്നതാവും കൂടുതല്‍ ശരി! :)
--

5:38 AM  
Anonymous Shiju Thomas said...

indulekha's review is correct.
first half is good and the second half with sreenivasan in the lead is really boring.

12:39 PM  
Blogger Sreekumar said...

kandirikkuvan pattunna oru cinima,reviewr paranjapole chila superstar chitrangalekal kollam,first half very good,second half is just ok,

11:43 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger