Nayanthara's Dubai Seenu
PREVIEW | GALLERY | VIDEO

നയന്‍താര വീണ്ടും മലയാളത്തില്‍!
ഈ പരസ്യവാചകവുമായാണ് ദുബായ് സീനു എന്ന തെലുങ്കുസിനിമ മൊഴി മാറ്റി മലയാളത്തില്‍ എത്തിച്ചിരിക്കുന്നത്. ‘വീണ്ടും’ എന്നു കേള്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയിലും ഫാസിലിന്റെ വിസ്മയത്തുമ്പത്തിലും കണ്ട മലയാളിപ്പെണ്ണാണ് മടങ്ങിവരുന്നതെന്ന് കരുതേണ്ട. കാരണം, ‘ഗ്ലാമര്‍ പ്രദര്‍ശനം’ എന്ന് സിനിമക്കാര്‍ വിളിക്കുന്ന പരിപാടിയാണ് ദുബായ് സീനുവീന്റെ കാതല്‍. (ബോസ് ഐ ലവ് യു എന്ന ചിത്രം ഇതിനു മുന്‍പ് തെലുങ്കില്‍ നിന്ന് - നയന്‍താരയുണ്ടെന്ന ധൈര്യത്തില്‍ - മലയാളത്തിലേക്ക് കൊണ്ടു വന്നിരുന്നു.)
രവി തേജ അവതരിപ്പിക്കുന്ന ശ്രീനിവാസ് എന്ന സീനു ജോലിക്കു വേണ്ടി അലഞ്ഞു നടക്കുന്ന കഥാപാത്രമാണ്. ഒപ്പം, നാലു കൂട്ടാളികളുമുണ്ട്. ദുബായ് ആണ് സീനുവിന്റെ ലക്ഷ്യം. ദുബായ് യാത്രയ്കിടയില്‍ മുംബൈയിലെത്തിയ സീനു കബളിപ്പിക്കപ്പെടുന്നു.
അവിടെ വച്ചാണ് സീനു റേഡിയോ ജോക്കിയായ മധുമതിയെ (ഇതാണ് നയന്‍താരയുടെ കഥാപാത്രം) പരിചയപ്പെടുന്നത്. സഹോദരനെ തേടി മുംബൈയില്‍ എത്തിയതാണ് മധു. പ്രശ്നങ്ങള്‍ക്കു നടുവിലാണ് മധു. തീര്‍ത്തും അപ്രതീക്ഷിതമായി എന്ന് സിനിമക്കാര്‍ വിശേഷിപ്പിക്കുന്ന മട്ടിലുള്ള ഒരു സാഹചര്യത്തില്‍ മധുവിന്റെ പ്രശ്നങ്ങളില്‍ സീനുവിന് ഇടപെടേണ്ടി വരുന്നു.
കാണാവുന്ന സിനിമയെന്ന റേറ്റിങ്ങാണ് തെലുങ്കിലെ മാധ്യമങ്ങള്‍ ദുബായ് സീനുവിന് നല്‍കിയിരുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റാന്‍ ഇതിന്റെ അവകാശം വാങ്ങിയവര്‍ക്ക് ധൈര്യം നല്‍കിയതും ഈ റേറ്റിങ്ങ് തന്നെയായിരിക്കും; പിന്നെ, ‘മലയാളിപ്പെണ്ണല്ലാത്ത’ നയന്‍താരയുടെ സാന്നിധ്യവും.
CREDITS
Original Title: Dubai Seenu (Telugu, 2007)
Story, Screenplay, Direction: Sreenu Vaitla
Dialogue (Malayalam): JPM
Cast: Ravi Teja, Nayanatara, J D Chakravarthi, Neha Bamb, Brahmanandam, Venu Madhav, Krishna Bhagwan
Lyrics (Malayalam): B R Prasad
Music: Mani Sharma
Camera: Bharani K Dharan
Editing: Amblam
Producer (Malayalam): VM Nasar, Kochi
Banner (Malayalam): NAS Movies
Distribution: Senthil Pictures
RELATED PAGES
» Nayanthara Collection
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME