SPiCE most viewed videos in indulekha
 

Preview: Kangaroo

» PREVIEW » REVIEW » GALLERY » VIDEO
malayalam movie kangaroo directed by  raj babu starring prithviraj, kavya madhavan, kaveri, jayasurya etcകൊച്ചു കുട്ടിയെ വെച്ചു ചിത്രമെടുക്കുക ആയാസകരമായ ജോലിയാണ്. എന്നാല്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മറ്റൊന്നും വേണ്ട. എന്റെ മമ്മാട്ടുകുട്ടിയമ്മയ്ക്ക്, തൂവല്‍ സ്പര്‍ശം ഇതൊക്കെ തന്നെ ഉദാഹരണം. ഇപ്പോഴിതാ കങ്കാരു എന്ന പുതിയ ചിത്രത്തില്‍ ഒരു ഒന്നര വയസുകാരനാണ് ചിത്രത്തിന്റെ ഗതി നിശ്‌ചയിക്കുന്നത്.

ഈ കൊച്ചു കുഞ്ഞിന്റെ സംരക്ഷണചുമതല ഒരു യുവാവിന്റെ തലയിലാകുന്നു. അത് ആ ചെറുപ്പക്കാരനേയും കുടുംബാംഗങ്ങളെയും എങ്ങനെയൊക്കെ ബാധിക്കാം? കങ്കാരുവിന്റെ കഥ ഇവിടെ തുടങ്ങുന്നു.

ജോസൂട്ടി വിദ്യാസമ്പന്നനാണ്. പക്ഷേ ജീവിത ക്ലേശങ്ങള്‍ മൂലം ഓട്ടോ ഡ്രൈവറായി ജോലി നോക്കേണ്ടി വരുന്നു. സമ്പന്നമായ ഒരു തറവാട്ടിലെ സഹോദരിമാരാണ് നാന്‍സിയും ജാന്‍സിയും. നാന്‍സി ബാംഗ്ലൂരില്‍ മെഡിസിനു പഠിക്കുമ്പോള്‍ ഒരു പ്രണയത്തില്‍ വീഴുന്നു. ഒരു കുഞ്ഞുമായാണ് നാന്‍സി മടങ്ങിയെത്തുന്നത്. സാഹചര്യങ്ങള്‍ ജോസൂട്ടിയെ ഇവിടെ പെണ്ണുകാണാന്‍ എത്തിക്കുന്നു. അവിടെ ജോസൂട്ടി മനസിലാക്കിയ കാര്യങ്ങള്‍ പറയാനാണ് കങ്കാരുവിന്റെ ശ്രമം.

ക്ലാസ്‌മേറ്റ്സിനു ശേഷം പൃഥ്വി രാജും കാവ്യാമാധവനും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം കാവേരി ഒരു പ്രധാന വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജയസൂര്യയും ഇതില്‍ നല്ലൊരു വേഷം ചെയ്യുന്നു.

ചെസിനു ശേഷം രാജ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥ നവാഗതനായ അനില്‍ രാജിന്റെയാണ്. തിരക്കഥ ഒരുക്കിയത് ജെ. പള്ളാശ്ശേരിയും. ഗാനരചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് ബിജു കൈപ്പാരേടനാണ്. ഒരു ഗാനം വയലാര്‍ ശരത്‌ചന്ദ്രവര്‍മ എഴുതിയിരിക്കുന്നു.

ക്‌നാനായ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ പറയുന്ന ഈ സിനിമയ്‌ക്ക് അതിനാല്‍ തന്നെ ചില പുതുമകളുണ്ട്. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, കലാഭവന്‍ പ്രജോദ്, സുകുമാരി, ബിന്ദു പണിക്കര്‍, മാസ്റ്റര്‍ ജിത്തു തുടങ്ങിയവരാണ് അഭിനേതാക്കള്‍.

CREDITS
Direction: Raj Babu
Story: Anil Raj
Script: J Pallaserry
Cast: Prithviraj, Kavya Madhavan, Jayasurya, Kaveri, Jagathi Sreekumar, Harisree Asokan, Salim Kumar, Lalu Alex, Suraj Venjaramoodu, Sukumari, Bindu Panikkar, Master Jithu etc.
Lyrics: Vayalar Sarathchandra Varma, Biju Kaipparedan
Music: Alex Paul, Sajiram
Camera: Salu George
Producer: Sisili Biju Kaipparedan
Banner: Isabella Movie Tone
Distribution: Lal Release

RELATED PAGES
» Review: Chess
» Prithviraj Collection
» Kavya Madhavan Collection
» Jagathy Sreekumar Collection
» Jayasurya Collection
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger