Preview: Novel
PREVIEW | REVIEW | GALLERY | VIDEO
‘ഗാനങ്ങളുടെ നിറവില്‍ ഇതള്‍ വിരിയുന്ന ഒരു പ്രണയകഥ.’ ആദ്യചിത്രമായ നോവലിനെ സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. എം ജയചന്ദ്രനും ഗസല്‍ ഗായകന്‍ ഉംബായിയും ഈണം പകര്‍ന്ന ആറു മെലഡികളാണ് ഈ സിനിമയുടെ മര്‍മഭാഗം.
സാഹിത്യകാരനായ സേതുനാഥ് ഒരു ബിസിനസുകാരന്‍ കൂടിയാണ്. ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട് യന്ത്രം പോലെ അയാള്‍ നീങ്ങുമ്പോഴാണ് പ്രിയനന്ദിനിയെ കണ്ടുമുട്ടുന്നത്. സേതുവിന്റെ പരസ്യചിത്രത്തില്‍ ജിംഗിള്‍ പാടാനെത്തിയ പ്രിയ അയാളുടെ ജീവിതത്തെ മനോഹരമായ ഗാനമാക്കി. അയാള്‍ അവളെ കുറിച്ചെഴുതി, അവള്‍ അതു പാടി. പക്ഷേ ആ ഈണങ്ങള്‍ മറ്റു പലര്‍ക്കും അപസ്വരങ്ങളായിരുന്നു.
VIDEOS
Novel (trailer)
Onninumallaathe K J Yesudas, Manjari
Urangan Nee K J Yesudas
Enninakkiliyude K J Yesudas
Kuyile Poonkuyile Swetha Mohan
ജയറാമാണ് സേതുനാഥായി എത്തുന്നത്. പ്രിയനന്ദിനിയെ അവതരിപ്പിക്കുന്നത് അന്ന്യനിലെ നായിക സദയും. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ദേവന്‍, ഗണേഷ് കുമാര്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, ശാരി, ശാരിക, കെ പി എ സി ലളിത, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സംവിധായകന്‍ മാത്രമല്ല, കഥയും ഗാനങ്ങളും രചിച്ചിരിക്കുന്നതും ഈസ്റ്റ് കോസ്റ്റ് വിജയനാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍: “നോവലിന്റെ കഥ രൂപപെടുന്നത് ഏകദേശം മൂന്നുവര്‍ഷം മുമ്പാണ്. ഞാന്‍ മനസില്‍ കണ്ടതു പോലെ തന്നെ സംഗീതം, സാഹിത്യം, പ്രണയം തുടങ്ങിയ സര്‍ഗാത്മകമായ അനുഭവങ്ങളിലൂടെ കഥ പറയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഈ സിനിമയില്‍ അതിഭാവുകത്വമോ വലിയ ബഹളമോ ഇല്ല. കുടുംബബന്ധങ്ങളുടെ തീവ്രഭാവങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ തന്നെയാണ് ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.”
തിരുവനന്തപുരത്തും മലേഷ്യയിലുമായിട്ടായിരുന്നു നോവലിന്റെ ചിത്രീകരണം.
CREDITS
Story, Lyrics, Direction: East Coast Vijayan
Script, Dialogue: Ashok - Sasi
Cast: Jayaram, Sada, Shari, Jagathy Sreekumar, Nedumudi Venu, Devan, Ganesh Kumar, K P A C Lalitha, Bindu Paniker etc.
Music: M Jayachandran, Umbai
Camera: Azhagappan
Producer: East Coast Vijayan
Banner: East Coast Cine Entertainments
RELATED PAGES
» Jayaram Collection
» Sada Collection
» Nedumudi Venu Gallery
» Other Films
» Movie Page Index
‘ഗാനങ്ങളുടെ നിറവില്‍ ഇതള്‍ വിരിയുന്ന ഒരു പ്രണയകഥ.’ ആദ്യചിത്രമായ നോവലിനെ സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. എം ജയചന്ദ്രനും ഗസല്‍ ഗായകന്‍ ഉംബായിയും ഈണം പകര്‍ന്ന ആറു മെലഡികളാണ് ഈ സിനിമയുടെ മര്‍മഭാഗം.സാഹിത്യകാരനായ സേതുനാഥ് ഒരു ബിസിനസുകാരന്‍ കൂടിയാണ്. ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട് യന്ത്രം പോലെ അയാള്‍ നീങ്ങുമ്പോഴാണ് പ്രിയനന്ദിനിയെ കണ്ടുമുട്ടുന്നത്. സേതുവിന്റെ പരസ്യചിത്രത്തില്‍ ജിംഗിള്‍ പാടാനെത്തിയ പ്രിയ അയാളുടെ ജീവിതത്തെ മനോഹരമായ ഗാനമാക്കി. അയാള്‍ അവളെ കുറിച്ചെഴുതി, അവള്‍ അതു പാടി. പക്ഷേ ആ ഈണങ്ങള്‍ മറ്റു പലര്‍ക്കും അപസ്വരങ്ങളായിരുന്നു.
VIDEOS
Novel (trailer)
Onninumallaathe K J Yesudas, Manjari
Urangan Nee K J Yesudas
Enninakkiliyude K J Yesudas
Kuyile Poonkuyile Swetha Mohan
ജയറാമാണ് സേതുനാഥായി എത്തുന്നത്. പ്രിയനന്ദിനിയെ അവതരിപ്പിക്കുന്നത് അന്ന്യനിലെ നായിക സദയും. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ദേവന്‍, ഗണേഷ് കുമാര്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, ശാരി, ശാരിക, കെ പി എ സി ലളിത, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സംവിധായകന്‍ മാത്രമല്ല, കഥയും ഗാനങ്ങളും രചിച്ചിരിക്കുന്നതും ഈസ്റ്റ് കോസ്റ്റ് വിജയനാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍: “നോവലിന്റെ കഥ രൂപപെടുന്നത് ഏകദേശം മൂന്നുവര്‍ഷം മുമ്പാണ്. ഞാന്‍ മനസില്‍ കണ്ടതു പോലെ തന്നെ സംഗീതം, സാഹിത്യം, പ്രണയം തുടങ്ങിയ സര്‍ഗാത്മകമായ അനുഭവങ്ങളിലൂടെ കഥ പറയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഈ സിനിമയില്‍ അതിഭാവുകത്വമോ വലിയ ബഹളമോ ഇല്ല. കുടുംബബന്ധങ്ങളുടെ തീവ്രഭാവങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ തന്നെയാണ് ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.”
തിരുവനന്തപുരത്തും മലേഷ്യയിലുമായിട്ടായിരുന്നു നോവലിന്റെ ചിത്രീകരണം.
CREDITS
Story, Lyrics, Direction: East Coast Vijayan
Script, Dialogue: Ashok - Sasi
Cast: Jayaram, Sada, Shari, Jagathy Sreekumar, Nedumudi Venu, Devan, Ganesh Kumar, K P A C Lalitha, Bindu Paniker etc.
Music: M Jayachandran, Umbai
Camera: Azhagappan
Producer: East Coast Vijayan
Banner: East Coast Cine Entertainments
RELATED PAGES
» Jayaram Collection
» Sada Collection
» Nedumudi Venu Gallery
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME