SPiCE most viewed videos in indulekha
 

Review: Happy Days

REVIEW | VIDEO
malayalam movie HAPPY days, directed by sekhar kammula, dubbed from teluguRATING: 4/10

WHAT'S IT
എന്‍‌ജിനീയറിങ്ങ് കോളജിലെ ‘ഫ്രഷേഴ്‌സ് ’ ആണ് ചന്തു, രാജേഷ്, അര്‍ജുന്‍, ടൈസന്‍, മാതു, അപ്പു തുടങ്ങിയവര്‍. സീനിയേഴ്‌സിന്റെ റാഗിങ്ങും അതിനെ തുടര്‍ന്നുണ്ടായ ചെറിയ സംഘട്ടനവും അവരെ കൂടുതല്‍ അടുപ്പിക്കുന്നു. ഇടയ്ക്ക് അവരില്‍ ചിലര്‍ക്ക് പരസ്പരം പ്രണയം മൊട്ടിടുന്നുണ്ട്. എന്നാല്‍, ഈഗോയും മറ്റും കാരണം പ്രണയിച്ചവര്‍ അകലുന്നു; അകന്നപ്പോഴും അവര്‍ പ്രണയിച്ചുകൊണ്ടേയിരുന്നു എന്നു മാത്രം! പഠനം തുടരുകയാണ്. അവസാന വര്‍ഷം ആയപ്പോഴേക്കും എല്ലാം കലങ്ങിത്തെളിയുന്നു. നല്ല ജോലിയും നല്ല ജീ‍വിതവും നേടിക്കൊടുത്ത കാം‌പസ് വിട്ടു പോകാന്‍ ഓരോരുത്തരും മടി കാണിക്കുന്നു. ഡോളര്‍ ഡ്രീംസ് എന്ന ആദ്യചിത്രത്തിന് നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ ശേഖര്‍ കമൂലയാണ് തെലുങ്കില്‍ നിന്ന് ഡബ് ചെയ്ത ഈ ചിത്രത്തിന്റെ സംവിധായകന്‍.

PLUSES
കാം‌പസ് സിനിമയ്ക്ക് അനുയോജ്യമായ വിധത്തില്‍ വര്‍ണശബളമായി എടുത്ത സിനിമ. ഗാനരംഗങ്ങളെല്ലാം അസലായിട്ടുണ്ട്. കാം‌പസ് സൌഹൃദത്തിന്റെ ആഴം മനസ്സിലാക്കിത്തരുന്ന രംഗങ്ങള്‍ തന്മയത്വത്തോടെ ചിത്രീകരിച്ചിരിക്കുന്നു. അഭിനേതാക്കളും നന്നായിട്ടുണ്ട്; പ്രത്യേകിച്ച് മാതുവിന്റെ അച്ഛനായി അഭിനയിച്ച നടന്‍ (പേര് അറിയില്ല) ചെറിയ വേഷമയിട്ടു പോലും കലക്കി.

MINUSES
മലയാളികള്‍ക്ക് രസിക്കുന്ന വിധത്തിലുള്ള ഒരു കഥയില്ല. മൊഴിമാറ്റത്തിലെ അപാകതകള്‍ പലയിടത്തും അനുഭവപ്പെടും. പാട്ടിന്റെ വരികളൊക്കെ ശരാശരി നിലവാരം പോലും പുലര്‍ത്താതെയാണ് മലയാളത്തിലാക്കിയിരിക്കുന്നത്. തെന്നിന്ത്യയില്‍ ഹിറ്റായ മറ്റു കാം‌പസ് സിനിമകളില്‍ കാണാത്ത ഒന്നും ഇതിലില്ല.

VERDICT
കാം‌പസിനും അവിടുത്തെ സൌഹൃദത്തിനും കാം‌പസ് പ്രണയത്തിനും പ്രണയകലഹത്തിനുമൊക്കെ മനസ്സില്‍ ഇപ്പോഴും ഇടമുള്ളവര്‍ക്ക് ആസ്വദിക്കാനാവുന്ന സിനിമ. എങ്കിലും ഇതു ചോക്ലേറ്റ് അല്ല; ചോക്ലേറ്റില്‍ പൊതിഞ്ഞ ഗ്യാസ്(മിഠായി) മാത്രം.
Sulekha V. / REVIEW TEAM

malayalam movie HAPPY days, directed by sekhar kammula, dubbed from telugu
CREDITS
Original Title: Happy Days (Telugu, 2007)
Direction: Shekhar Kammula
Dialogue (Malayalam): Satheesh Muthukulam
Cast: Sandesh, Nikhil, Vamsi Krishna, Rahul, Tamanna, Gayatri Rao, Sonia, Monali Chowdary, Kamalini Mukherji
Lyrics (Malayalam): Siju Thuravoor, Arshad K Rahim, Sivakumar
Music: Mickey J Meyer
Singers: Karthik, Ranjith, Vidhu Prathap, Ajay, Anvar, Sobha, Manjari
Producer (Malayalam): Khader Hassan
Banner: Redakh Arts


RELATED PAGES
» Other Films
» Movie Page Index

1 Comments:

Blogger Nikhil said...

The film is an excellent one. It deserves at least 7 marks minimum. Do make sensible reviews.

10:28 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger