SPiCE most viewed videos in indulekha
 

Review: Kangaroo

» PREVIEW » REVIEW » GALLERY » VIDEO
malayalam movie kangaroo directed by  raj babu starring prithviraj, kavya madhavan, kaveri, jayasurya etc
RATING: 5/10

CREDITS
Direction: Raj Babu
Story: Anil Raj
Script: J Pallaserry
Cast: Prithviraj, Kavya Madhavan, Jayasurya, Kaveri, Jagathi Sreekumar, Harisree Asokan, Salim Kumar, Lalu Alex, Suraj Venjaramoodu, Sukumari, Bindu Panikkar, Master Jithu etc.
Lyrics: Vayalar Sarathchandra Varma, Biju Kaipparedan
Music: Alex Paul, Sajiram
Camera: Salu George
Producer: Sisili Biju Kaipparedan
Banner: Isabella Movie Tone
Distribution: Lal Release

WHAT'S IT
ജോസുകുട്ടി സുന്ദരനും വിദ്യാസമ്പന്നനും ഒരു കൊള്ളാവുന്ന കുടുംബത്തിലെ അംഗവുമാണ്. പക്ഷേ, സാഹചര്യങ്ങള്‍ അവനെ ഓട്ടോ ഡ്രൈവറാക്കുന്നു. അതേ സാഹചര്യങ്ങള്‍ തന്നെ ജോസുകുട്ടിയെ ഒരു വിവാഹത്തിലേക്കും നയിക്കുന്നു. അറിയാതെ മോഹിച്ചു പോയ ഒരു സുന്ദരിയാണ് വധുവെന്നു കരുതുന്ന ജോസുകുട്ടിക്ക് അവളെ കിട്ടിയതുമില്ല, ഒരു കുഞ്ഞിന്റെ 'അപ്പന്‍' ആകേണ്ടി വരികയും ചെയ്‌തു.

PLUSES
രസകരമായ ഒരു കഥയുടെ രൂപം ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. (അതു പൂര്‍ണമായി പുറത്തെടുക്കാന്‍ സംവിധായകനോ തിരക്കഥാകൃത്തിനോ കഴിഞ്ഞിട്ടില്ലെന്നതു വേറെ കാര്യം.) പൃഥ്വിരാജ്, കാവ്യ, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു. എടുത്തു പറയേണ്ട പേര് കലാഭവന്‍ പ്രചോദിന്റേതാണ്. ചെറിയ വേഷമാണെങ്കിലും, പ്രചോദിന്റെ തമാശകള്‍ ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്നു. മോശമല്ലാത്ത ഒരു വിനോദ/കുടുംബചിത്രമാണ് നമ്മള്‍ കാണുന്നത് എന്ന വിചാരം നല്‍കാന്‍ ആദ്യപകുതിക്കു കഴിയുന്നുണ്ട്.

MINUSES
ഒരു നല്ല കുടുംബ കഥയില്‍ അനാവശ്യമായി വയലന്‍സ് കുത്തി തിരുകിയിരിക്കുന്നു. തൂങ്ങി മരിച്ചു കിടക്കുന്ന രംഗങ്ങള്‍ പല വട്ടം സ്‌ക്രീന്‍ നിറച്ചു കാണിച്ചിട്ടും സംവിധായകനു തൃപ്തിയാകാത്തതു പോലെ തോന്നും. അവസാന സീനുകളിലെ വയലന്‍സ്, ചിത്രത്തിന് മൊത്തത്തിലുള്ള സൗമ്യഭാവത്തെ തകര്‍ക്കുന്നു. പെട്ടി മാറി പോവുക, പെണ്ണു മാറിപ്പോവുക, ഡോക്‌ടര്‍ ചമഞ്ഞ് ഭ്രാന്തന്‍ എത്തുക തുടങ്ങി കണ്ടു മടുത്ത നമ്പരുകള്‍ പലയിടത്തുമുണ്ട്. നല്ല രണ്ടു കുഞ്ഞുങ്ങളെ കിട്ടിയിട്ടും അവരെ വേണ്ട പോലെ സിനിമയുടെ ഭാഗമാക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല.

VERDICT
കാണാവുന്ന സിനിമയാണ്. എന്നാല്‍, വയലന്‍സ് നമ്മളെ വിഷമിപ്പിക്കും.
GK Murthy/ REVIEW TEAM

RELATED PAGES
» Review: Chess
» Prithviraj Collection
» Kavya Madhavan Collection
» Jagathy Sreekumar Collection
» Jayasurya Collection
» Other Films
» Movie Page Index

1 Comments:

Blogger FUck and FUn said...

its very good movie. raj is acting very good level

4:36 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger