Review: Of The People
» PREVIEW » REVIEW » GALLERY » VIDEO

VIEWERS' RATING: (3/10)
(please leave your rating and opinion at the area for comments below; or mail it to reviewteam@indulekha.com)
WHAT'S IT
ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ നായകരായ മൂന്നു പേര്‍ ജയില്‍ മോചിതരായി പുറത്തു വരുന്നു. കുറച്ചു കാലം നല്ല നടപ്പു ശീലിച്ചെങ്കിലും ഏറെയൊന്നും അവര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയുന്നില്ല. ഓഫ് ദ പീപ്പിള്‍ എന്ന പേരില്‍ അവര്‍ അനീതികള്‍ക്കെതിരേ ആഞ്ഞടിക്കുന്നു. ഓഫ് ദ പീപ്പിളിനെ അകത്താക്കാന്‍ നിയോഗിക്കപ്പെട്ട അന്വേഷണോദ്യോഗസ്ഥന്‍ തന്നെ അവരെ സഹായിക്കാന്‍ തയാറാകുന്നു. അതുകൊണ്ടു പ്രശ്നം തീരുന്നില്ല. ഓഫ് ദ പീപ്പിളിനെ തകര്‍ക്കാന്‍ ഒരു ചാരനെ പൊലീസ് അവരുടെ സംഘത്തില്‍ കയറ്റുന്നു. എന്നാല്‍, പ്രതിബന്ധങ്ങളെ മറികടന്ന് ഓഫ് ദ പീപ്പിള്‍ മുന്നേറുകയാണ്.
PLUSES
യൌവനം നിറഞ്ഞുനില്‍ക്കുന്ന ഷോട്ടുകളും പശ്ചാത്തലസംഗീതവും വേറിട്ടു നില്‍ക്കുന്നു. ഫോര്‍ ദ പീപ്പിളിനെ ഓര്‍മിപ്പിക്കുമെങ്കിലും ഗാനരംഗങ്ങള്‍ ദൃശ്യഭംഗിയാല്‍ സമ്പന്നമാണ്. സംഘട്ടനങ്ങളും മികച്ചതു തന്നെ. ഒന്നിലധികം സ്ഥലത്ത് സസ്‌പെന്‍സ് നിറച്ച്, പ്രേക്ഷകരെ അമ്പരപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.
MINUSES
ഫോര്‍ ദ പീപ്പിളിന്റെ പ്രേതം എല്ലായിടത്തുമുണ്ട്. സംവിധായകന്റെയും എഴുത്തുകാരന്റെയും മനസ്സ് പൂര്‍ണമായും ചിത്രത്തിലില്ല എന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. പല സംഭവങ്ങള്‍ ചേര്‍ത്ത് ആകെക്കൂടി ഒരു അവിയല്‍ പരുവമായിപ്പോയി കഥ; ബോറടിപ്പിക്കുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളും ഉണ്ട്. ചില സമകാലീന സംഭവങ്ങളെ തീരെ ‘സില്ലി’ ആയി അവതരിപ്പിച്ചിരിക്കുന്നതു കാണുമ്പോള്‍ മുഖം തിരിക്കാന്‍ തോന്നും. കര്‍ഷകന്റെ ആത്മഹത്യയും മറ്റും ഒരു ഡോക്യുമെന്ററി പോലെ കാണിച്ച തരത്തിലുള്ള രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. അതുപോലെ, ഓഫ് ദ പീപ്പിള്‍ സംഘം കുരുക്കില്‍ പെടുമ്പോള്‍ രക്ഷിക്കാനായി മൂന്നാര്‍ ദൌത്യസംഘം എത്തുന്നതുമെല്ലാം മഹാ ബോറാണ്. പുതുതായി സംഘത്തില്‍ ചേരുന്നയാള്‍ ചതിക്കുമെന്ന് തിരിച്ചറിയാനുള്ള സകല സാഹചര്യങ്ങളും ഉണ്ടായിട്ടും മഹാ ബുദ്ധിമാന്മാരായ ഓഫ് ദ പീപ്പിള്‍ സംഘം അതിനു തയാറാകാത്തതില്‍ തീരെ യുക്തിയില്ല.
VERDICT
Not for the people!!
CREDITS
Director & Producer: Jayaraj
Script: Sreekumar Sreyas
Cast: Arun, Arjun, Padmakumar, Govind Hari, Devipriya (Anjali), Sabitha Jayaraj, Sudheer etc.
Lyrics: Kaithapram Damodaran Namboodiri
Music: Vinu Thomas
Camera: Thanu Balak
Art Director: Pradeep Padmanabhan
Banner: New Generation Cinema
RELATED PAGES
» Jayaraj Collection
» Other Films
» Movie Page Index

Sulekha V./REVIEW TEAM
RELATED PAGES
» Jayaraj Collection
» Other Films
» Movie Page Index

2 Comments:
Not at the mark of for the people
Oru 3 mark kodukkam....Eventhough the movie is like a documentary or music video half of the time....
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME