SPiCE most viewed videos in indulekha
 

Sada Speaks

INTERVIEW | GALLERY
movie actress sada, heroine of annyan, novel etc.പ്രണയം നിറച്ച ആല്‍ബങ്ങളിലൂടെ പ്രസിദ്ധനായ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘നോവല്‍’ എന്ന ചിത്രത്തിലൂടെ ‘അന്ന്യനി’ലെ നായിക സദ മലയാളത്തിലേക്കു വരികയാണ്. സദ സിനിമയേക്കുറിച്ചും സംഗീതത്തേക്കുറിച്ചും സംസാ‍രിക്കുന്നു. സംഗീതമാസികയായ ഈസ്റ്റ് കോസ്റ്റ് സംഗീതികയില്‍ നിന്ന്.

ഞാന്‍ സംഗീതം നന്നായി ആസ്വദിക്കുന്നു. മനസിന് , ഹൃദയത്തിന് സുഖം തരുന്ന എല്ലാ സംഗീതവും ഇഷ്‌ടമാണ്. റിലാക്സ് ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ് സംഗീതം. പാട്ട് പാടുക, സ്വയം ആടിപ്പാടുക... ഇതൊക്കെ മനസ്സിന് ആഹ്ലാദം തരുന്നു. മനസ്സിനും ശരീരത്തിനും ആഹ്ലാദം തരുന്ന മരുന്നാണ് സംഗീതം.

മലയാളം പാട്ടുകള്‍?
മലയാളം പാട്ടുകള്‍ ഇതു വരെ ഞാന്‍ കേട്ടിരുന്നില്ല. മെലഡി നിറഞ്ഞതും ലളിതവുമായിരിക്കും മലയാളം ഗാനങ്ങള്‍ എന്ന് ഒരു സങ്കല്പം എനിക്കുണ്ടായിരുന്നു. ആദ്യമായി കേട്ട ‘നോവലി’ലെ പാട്ടുകളും അങ്ങനെയുള്ളതാണ്. തമിഴില്‍ അധികവും ‘മാസ് അപ്പീല്‍’ ഉള്ള പാട്ടുകളാണ്. നൃത്തച്ചുവടുകള്‍ അകമ്പടിയുണ്ടാകും. ആഘോഷങ്ങള്‍ക്ക് തമിഴില്‍ നല്ല പ്രാധാന്യമുണ്ട്. അതിനെ അപേക്ഷിച്ച് മലയാളം പാട്ടുകള്‍ ശാന്തമാണ്, കാതിന് ഇമ്പം നല്‍കുന്നതും.

‘നോവലി’ലെ പാട്ടുകളാണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്ന മലയാളഗാനങ്ങള്‍. അതിമനോഹരങ്ങളായി തോന്നി. ലാളിത്യവും സൌന്ദര്യവും നിറഞ്ഞ സംഗീതം.

സ്റ്റേജ് ഷോകള്‍?
സ്റ്റേജുകളിലെ പെര്‍ഫോമന്‍സ് ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്. സമയം കിട്ടുമ്പോള്‍ റിയാലിറ്റി ഷോകളും ആസ്വദിക്കുന്നു. പുതിയ കുട്ടികള്‍ എത്ര നന്നായിട്ടാണ് പാടുന്നതും ആടുന്നതും. പ്രതിഭകള്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമാണ് ഇത്തരം ഷോകള്‍. ആസ്വാദകര്‍ക്ക് അത് ആനന്ദം നല്‍കും.

ഹിന്ദിപ്പാട്ടുകള്‍?
ചെറുപ്പം മുതലേ ഹിന്ദിപ്പാട്ടുകളാണ് അധികവും കേള്‍ക്കുന്നത്. ധൂം-2 തുടങ്ങിയ സിനിമകളില്‍ ഉഗ്രന്‍ പാട്ടുകളുണ്ട്. പ്രത്യേകിച്ച് ഒരു പാട്ട് എടുത്തു പറയാന്‍ പറ്റില്ല.

എ ആര്‍ റഹ്‌മാന്‍?
റഹ്‌മാന്റെ പാട്ടുകള്‍ ഇഷ്‌ടമാണ്. ആവര്‍ത്തിച്ചു കേള്‍ക്കാന്‍ തോന്നും. ആദ്യം കേള്‍ക്കുമ്പോള്‍ വലിയ താല്പര്യം തോന്നണമെന്നില്ല. എന്നാല്‍ വീണ്ടും വീണ്ടും കേട്ടാല്‍ പാട്ടിന്റെ ശക്തി മനസിലാവും. പ്രീതത്തിന്റെ പാട്ടുകളും അതു പോലെ ഞാന്‍ ഇഷ്‌ടപ്പെടുന്നു.

മലയാളത്തെക്കുറിച്ച്?
ഞാന്‍ മലയാളത്തില്‍ ആദ്യമാണ്. ഭാഷ അറിയില്ല. മലയാ‍ള സിനിമ കണ്ടിട്ടില്ല. 2-3 വര്‍ഷം ഇവിടെ നില്‍ക്കുകയാണെങ്കില്‍ മലയാ‍ള സിനിമയെ കുറിച്ചും പാട്ടുകളെ കുറിച്ചും മനസിലാക്കാനും പറയാനുമാവുമെന്ന് തോന്നുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം...
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ഇവര്‍ ഹിന്ദിയിലഭിനയിച്ച ചില സീനുകളൊക്കെ കണ്ടിട്ടുമുണ്ട്. ജയറാം തമിഴില്‍ സുപരിചിതനല്ലേ? അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. കേരളത്തെക്കുറിച്ചും കേരളീയ ആചാരങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞുതന്നത് ജയറാമാണ്.

എതിരാളികള്‍?
സിനിമാഫീല്‍ഡില്‍ എനിക്ക് വലിയ എതിരാളികളൊന്നുമില്ല, മത്സരവുമില്ല. എല്ലാവര്‍ക്കും അവരവരുടേതായ സ്ഥാനങ്ങള്‍ സിനിമയിലുണ്ട്. മലയാളത്തില്‍ മീരയും കാവ്യയും മികച്ച നടിമാരാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്.

‘അന്ന്യനി‘ ലെ പാട്ടനുഭവങ്ങള്‍?
അതു പുതുമ നിറഞ്ഞതായിരുന്നു. ചിത്രീകരണത്തിന്റെ വേഗവും പാട്ടിന്റെ ചടുലതയും ആ സിനിമയെ ആകര്‍ഷകമാക്കി. എനിക്ക് ദേശീയ ശ്രദ്ധ നേടി തന്ന ചിത്രമാണ്.

ഇഷ്‌ടതാരം?
അങ്ങനെ പ്രത്യേകിച്ച് ഒരാളില്ല. ഒരാളെ പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് എന്തു തോന്നും. അതു കൊണ്ട് ഒന്നും പറയാത്തതാണ് നല്ലത്.

പഠനം?
പ്ലസ്‌ ടു കഴിഞ്ഞ് എഞ്ചിനീയറിംഗിന് ചേര്‍ന്നതാണ്. സിനിമയില്‍ തിരക്കായതോടെ അതു മുടങ്ങി. പഠനം തുടരണമെന്നുണ്ട്.

കുടുംബം?
അച്‌ഛന്‍ ഡോക്ടര്‍. അമ്മ ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ഓഫീസറാണ്. സന്തുഷ്‌ട കുടുംബം.
COPYRIGHTED MATERIAL / Courtesy: East Coast Sangethika

RELATED PAGES
» Sada Collection
» Preview: Novel
» Gallery: Novel
» Videos: Novel
» Other Interviews
» Search Movie Pages

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger