SPiCE most viewed videos in indulekha
 

Sreenivasan on Katha Parayumbol

» PREVIEW » REVIEW » GALLERY » VIDEO
malayalam movie katha parayumbol, starring mammootty, sreenivasan, mukesh, meena etc
ആക്ഷേപഹാസ്യത്തിന്റെ പിന്‍ബലത്തില്‍ പുതിയൊരു കഥയുമായി ശ്രീനിവാസന്‍ വീണ്ടും വരികയാണ്. ഇത്തവണ എഴുത്തുകാരന്റെയും അഭിനേതാവിന്റെയും വേഷത്തിനൊപ്പം, നിര്‍മാതാവിന്റെയും കൂടി കുപ്പായമണിയുകയാണ് ശ്രീനിവാസന്‍. ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മിക്കുന്ന കഥ പറയുമ്പോള്‍ എന്ന ചിത്രത്തേക്കുറിച്ച് ചിത്രഭൂമിയുടെ ബൈജു പി സെന്‍ ശ്രീനിവാസനുമായി സംസാരിക്കുന്നു. മമ്മൂട്ടിയെ സൂപ്പര്‍സ്റ്റാ‍റായി തന്നെ വെള്ളിത്തിരയില്‍ എത്തിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസന്‍ ബാര്‍ബര്‍ ബാലന്‍ എന്ന നാട്ടിന്‍പുറത്തുകാരനായി വേഷമിടുന്നു.

മമ്മൂട്ടിയുടെ അശോക് രാജ് എന്ന സൂപ്പര്‍സ്റ്റാര്‍ കഥാപാത്രം മമ്മൂട്ടിയുടെ മാനറിസങ്ങള്‍ ചേര്‍ന്നതാണല്ലോ?
ഈ കഥാപാത്രം മമ്മൂട്ടിയല്ല, അശോക് രാജ് എന്ന നടനാണ്. മമ്മൂട്ടി എന്ന നടനില്‍ പ്രേക്ഷകര്‍ കാണാന്‍ ഇടയുളള ...അല്ലെങ്കില്‍ കേള്‍വിയുടെ ചില കാര്യങ്ങള്‍ കൂടി പരാമര്‍ശിക്കുന്നുണ്ട്.

എങ്ങനെയാണ് അശോക് രാജിനെ ബില്‍ഡ് അപ്പ് ചെയ്‌തിരിക്കുന്നത്?
മമ്മൂട്ടിയുടെ കഥാപാത്രത്തിന് ബാര്‍ബറിന്റെ അന്വേഷണത്തിലൂടെയുള്ള പ്രസക്‌തിയാണ്. സിനിമയുടെ അവസാനഘട്ടത്തില്‍ മാത്രമാണ് ഈ കഥാ‍പാത്രങ്ങള്‍ എന്താണെന്ന് വെളിപ്പെടുന്നത്. സ്റ്റാര്‍ഡത്തിന്റെ ഇമേജില്‍ തന്നെയാണ് ചിത്രത്തില്‍ അശോക് രാജിനെ അവതരിപ്പിക്കുന്നത്. ഏകദേശം മമ്മൂട്ടിയെപ്പോലെ തോന്നിയേക്കാവുന്ന നിബന്ധനയുള്ള കൂട്ടത്തില്‍ തന്നെയാണ് അശോക് രാജിനെയും ചിത്രീകരിച്ചിരിക്കുന്നത്.

ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി കാണുമല്ലോ?
ഈ സബ്‌ജക്റ്റില്‍ പറ്റാവുന്ന ആക്ഷേപഹാസ്യം ഉപയോഗിക്കുന്നുണ്ട്. സിനിമയുടെ നിര്‍മാണച്ചെലവിലെ പാഴ്‌വിനിയോഗത്തെ കുറിച്ചു പറയുന്നുണ്ട്.

READ MORE in chithrabhumi film magazine dated 2007 December 9. interview with malayalam movie actor & director Sreenivasan. film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

ചിത്രം മമ്മൂക്കയെ പിണക്കുമോ?
വ്യക്തിപരമായി ഡാമേജ് ചെയ്യുന്ന ഒരു കാര്യവും ചിത്രത്തില്‍ ഉപയോഗിക്കുന്നില്ല.

ശ്രീനിവാസന്റെ ‘അഴകിയ രാവണനെ ’ ഈ ചിത്രം ഓര്‍മിപ്പിക്കുന്നുണ്ട്....?
അതിന്റെ ഫ്ലേവര്‍ ഒരു വിധത്തിലും കടന്നുവരില്ല. ഓര്‍മിപ്പിക്കുകപോലും ഇല്ല. ബാലന്‍ എന്ന ബാര്‍ബറിന്റെ ആംഗിളില്‍ നിന്നാണ് കഥ മുന്നോട്ടു കൊണ്ടു പോകുന്നത്. ഷൂട്ടിങ്ങിന് ചിത്രത്തില്‍ വലിയ പ്രാധാന്യമൊന്നുമില്ല. ഒരു ഗാനസീനില്‍ മാത്രമേ ഷൂട്ടിങ്ങ് വര്‍ക്ക് ഔട്ട് ചെയ്യുന്നുള്ളൂ.

‘ഉദയനാണ് താര’ത്തില്‍ മമ്മൂട്ടിയാണെന്നു തോന്നിക്കുന്നതരം ‘താരപ്രകടനം’ ഉണ്ടായിരുന്നല്ലോ. അതിന്റെ ഏതെങ്കിലും തരത്തിലുള്ള റിയാക്ഷന്‍ മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ?
ഹേയ്... അങ്ങനെയൊന്നും കണ്ടിട്ടില്ല. ‘ഉദയനാണ് താരം ’ ഇറങ്ങിയ സമയത്ത് ഷൂട്ടിങ്ങ് ലെന്‍സിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വന്നതായി കേട്ടിട്ടുണ്ട്. പക്ഷേ, അതൊന്നും പിന്നീട് കണ്ടില്ല. ഞാന്‍ അടുത്ത കാലത്ത് മമ്മൂക്കയുടെ വീട്ടില്‍ പോയപ്പോള്‍ ‘ഉദയനാണ് താര’ത്തിന്റെ സിഡി അദ്ദേഹം ഹോം തിയേറ്ററില്‍ കാണിച്ചു തന്നിരുന്നു.

ഏതെങ്കിലും ഒരാളെ വ്യക്തിപരമായി അപമാനിക്കാന്‍ വേണ്ടി സിനിമയെ ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ചിത്രത്തിലെ കഥാ‍പാത്രം അയാളാണോ ഇയാളാണോ എന്നു പബ്ലിക്കില്‍ ചര്‍ച്ച വരുന്നത് ചിത്രത്തിന് ഗുണം ചെയ്യും. ആ സൂത്രം മാത്രമാണ് ഞാന്‍ സ്വീകരിക്കാറുള്ളത്. അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാണ് എല്ലാവരും.

ഫാന്‍സുകളെ പിണക്കുന്ന കാര്യങ്ങളല്ലേ ഇതെല്ലാം?
ചില താരങ്ങള്‍ ഫാന്‍സുകാര്‍ക്കു വേണ്ടിയാണ് കഥാപാത്രങ്ങളെ സ്വീകരിക്കുന്നത്. അവര്‍ പറയുന്നതൊക്കെ ശരിയാണെന്നു കരുതി, അവര്‍ക്കു വേണ്ട കാര്യങ്ങള്‍ ചെയ്യുന്നു. ഇത് കേരളത്തിലെ മാത്രം കാര്യമല്ല. സ്റ്റാര്‍ഡം ഉളള എല്ലാ സ്ഥലങ്ങളിലും ഇത്തരം ബന്ധങ്ങള്‍ കലാകാരന്മാര്‍ക്ക് ബാധ്യതയാകാറുണ്ട്. പണ്ട് ഒരു മലയാള നടന്‍ ഫാന്‍സുകാര്‍ക്ക് ഇഷ്‌ടമാകില്ല എന്ന കാരണത്താല്‍ കഥാപാത്രത്തിനു വേണ്ട രീതിയില്‍ മുടി വെട്ടാന്‍ പോലും മടിച്ചിട്ടുണ്ട്.

നടന്മാര്‍ കഥാപാത്രങ്ങള്‍ക്കു മുകളില്‍ താരമായി വളരുമ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകളൊക്കെ കടന്നു വരും. ഇതെല്ലാം വിടാനും പ്രയാസമാണ്.

ഫാന്‍സുകള്‍ താരങ്ങള്‍ക്ക് എപ്പോഴെങ്കിലും ഗുണകരമായിട്ടുണ്ടോ?
സൂപ്പര്‍താരങ്ങളുടെ പൊട്ടിയ പടങ്ങള്‍ ആര്‍ക്കെങ്കിലും ഉയര്‍ത്തിയെടുക്കാന്‍ കഴിയുമോ? ഒരു പടം റിലീസ് ചെയ്യുമ്പോള്‍ അടുത്ത ഫാന്‍സിന്റെ ആള്‍ക്കാര്‍ വന്ന് പോസ്റ്റര്‍ കീറും. ചുരുക്കത്തില്‍ മതിലുകള്‍ വൃത്തിയാക്കാന്‍ ഫാന്‍സുകാര്‍ നല്ലതാണ്.

CREDITS
Direction: M Mohanan
Story, Script, Dialogue: Sreenivasan
Cast: Mammootty, Sreenivasan, Mukesh, Meena, Jagathy Sreekumar, Innocent, Salim Kumar, Jagadeesh, K P A C Lalitha, Suraj Venjaramoodu, Sadiq, Mamukkoya
Lyrics: Anil Panachooran
Music: M Jayachandran
Art Director: Gokul Das
Camera: P Sukumaran
Editing: Ranjan Abraham
Producers: Sreenivasan, Mukesh
Banner: Lumiere Film Company
Distribution: Seven Arts

RELATED PAGES
» Mammootty Collection
» Sreenivasan Collection
» Mukesh Collection
» Salim Kumar Gallery
» Other Films
» Movie Page Index
© 2008 indulekha media network | powered by blogger