Preview: College Kumaran
PREVIEW | REVIEW | GALLERY | VIDEO

ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം മോഹന്‍ലാല്‍ നായകനായി കോളജ് പശ്ചാത്തലത്തില്‍ ഒരു സിനിമ വരുന്നു- കോളജ് കുമാരന്‍. എന്നാല്‍, ഇതിലെ ലാല്‍ കോളജ് കുമാരനല്ല, കോളജിലെ കുമാരനാണ്. മഹാത്മാ കോളജിലെ കാന്റീന്‍ നടത്തുന്ന കുമാരേട്ടന്‍.
മിലിട്ടറി ഓഫീസറായി റിട്ടയര്‍ ചെയ്‌ത കുമാരന്‍ 'കോളജ് കുമാര'നായതെങ്ങനെ? തന്റെ കുടുംബം വര്‍ഷങ്ങളായി നടത്തിയിരുന്ന കോളജ് കാന്റീന്‍ കുമാരന് ഏറ്റെടുത്ത് നടത്തേണ്ടി വന്നതാണ്. ഒരു ക്രോണിക് ബാച്ചിലറായ അയാള്‍ അതോടെ കോളജിന്റെ ഭാഗമായി മാറി. കോളജ് കുട്ടികള്‍ക്ക് അയാള്‍ ഏട്ടനായി, എല്ലാ കാര്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി. അവരുടെ പ്രേമവിഷയങ്ങള്‍ പോലും കുട്ടികള്‍ കുമാരേട്ടനുമായി പങ്കു വച്ചു. ക്രമേണ കുമാരനില്ലാതെ കോളജില്‍ ഒരു കാര്യവും നടക്കില്ലെന്നായി.
എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ കാന്റീന്‍ നടത്തിപ്പുകാരന്‍ ഇടപെടുന്നത് ഇഷ്‌ടമില്ലാത്ത ഒരാള്‍ ഉണ്ടായിരുന്നു; ഹിസ്‌റ്ററി പ്രഫസര്‍ മാധവി. ചിത്രത്തിന്റെ അന്തരീക്ഷം മനസ്സിലാകാന്‍ ഇത്രയും മതിയാകുമല്ലോ! വിമലാ രാമനാണ് മാധവി ടീച്ചര്‍. ഷംന കാസിം, ശ്രുതിലക്ഷ്മി തുടങ്ങിയവരും കോളജ് കുമാരനിലെ കഥാപാത്രങ്ങളായി വരുന്നുണ്ട്.
തുളസിദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് കോളജ് കുമാരന്‍. 2003-ല്‍ പുറത്തു വന്ന മിസ്റ്റര്‍ ബ്രഹ്മചാരിയാണ് ആദ്യചിത്രം. വിമല രാമനും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്ന ആദ്യചിത്രമാണ് കോളജ് കുമാരന്‍.
CREDITS
Director: Thulasidas
Story, Script, Dialogue: Suresh Pothuval
Cast: Mohanlal, Vimala Raman, Shamna Kasim, Balachandra Menon, Nedumudi Venu, Janardhanan, Siddique, Risa Bava, Babu Namboodiri, Suraj Venjarammoodu, Harisree Ashokan
Lyrics: Shibu Chakravarthy
Music: Ouseppachan
Art Director: Gireesh Menon
Editing: P C Mohanan
Camera: Venugopal
Producer: Benzy Martin
Banner: Fairy Queen Productions
RELATED PAGES
» Mohanlal Collection
» Vimala Raman Collection
» Siddique Gallery
» Other Films
» Movie Page Index

0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME