SPiCE most viewed videos in indulekha
 

Preview: MULLA

PREVIEW | REVIEW | GALLERY | VIDEO
reena basheer in malayalam movie mulla directed by lal jose
ക്ലാസ്‌മേറ്റ്സ്, അറബിക്കഥ എന്നീ മികച്ച ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് മുല്ല. മൊട്ടത്തലയും ഷര്‍ട്ടും ലുങ്കിയുമൊക്കെയായി തികച്ചും വ്യത്യസ്‌തമായ രൂപത്തിലാണ് നായകന്‍ ദിലീപ്. പുതുമുഖമാണ് നായിക, മീരാനന്ദന്‍. റീനാ ബഷീര്‍, ശ്രുതി മേനോന്‍ എന്നിങ്ങനെ പുതുമുഖങ്ങള്‍ വേറെയുമുണ്ട്.

കാരക്കാട് കോളനിയിലാണ് മുല്ലയുടെ (ദിലീപ്) താമസം. നഗരത്തിന്റെ ഓരത്ത് റെയില്‍‌വേ ട്രാക്കിനോട് ചേര്‍ന്നുള്ള ഈ കോളനി സാമൂഹ്യവിരുദ്ധരുടെ ഒരു സംഘം തന്നെയാണ്. മുല്ലയും തികഞ്ഞ കള്ളനാണ്, പിമ്പാണ്, കള്ളച്ചാരായം കടത്തുന്നവനാണ്. കോളനിക്കടുത്തു കൂടി പോകുന്ന ഒരു മീറ്റര്‍ഗേജ് ട്രെയിനാണ് ഇവരുടെ പ്രവര്‍ത്തന മേഖല.

എന്നാല്‍ മുല്ല കോളനിയില്‍ വഴിതെറ്റി വന്നവനാണ്. പ്രേമിച്ച പുരുഷനുവേണ്ടി വീട്ടുവിട്ടിറങ്ങിയ മുല്ലയുടെ അമ്മ ചതിവില്‍പ്പെട്ട് ഈ കോളനിയില്‍ എത്തിയതാണ്. ഗര്‍ഭിണിയായ അവര്‍ സ്വന്തം വീട്ടിലേക്കു മടങ്ങിയില്ല. എപ്പോഴും മുല്ലപ്പൂ ചൂടി നടക്കാന്‍ ഇഷ്‌ടമുണ്ടായിരുന്ന അവര്‍ക്ക് കോളനി നിവാസികള്‍ ഇട്ട പേരാണ് മുല്ല. കുഞ്ഞുണ്ടായി അധികകാലം കഴിയും മുമ്പേ അവര്‍ മരിച്ചു. അമ്മയില്‍ നിന്ന് മകനു കിട്ടിയ ഏക സ്വത്തും വിലാസവും മുല്ലയെന്ന വിളിപ്പേര്‍ മാത്രമായിരുന്നു.

ആ കുഞ്ഞ് കോളനിയുടേതായി. അവിടുത്തെ കുലത്തൊഴിലുകളില്‍ പ്രാവീണ്യം നേടി. ട്രെയിനിലെ പതിവുയാത്രക്കാരി ലച്ചി മുല്ലയുടെ ജീവിതത്തിലേക്കു വരുന്നു. ഇത് ചില അപ്രതീക്ഷിതസംഭവങ്ങള്‍ക്കു വഴിയൊരുക്കുന്നു.

ഇന്നസെന്റ്, ബിജുമേനോന്‍, സലിംകുമാര്‍, അനൂപ് ചന്ദ്രന്‍, ശ്രുതി മേനോന്‍,റീനാ ബഷീര്‍, സുകുമാരി തുടങ്ങിയവരാണ് താരങ്ങള്‍. പഴനിയും പാലക്കാട്ടുമാണ് ലൊക്കേഷന്‍.
എം സിന്ധുരാജിന്റെയാണ് കഥ. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാ‍ഗര്‍ ഈണം നല്‍കുന്നു. വിപിന്‍ മോഹനാണ് ഛായാഗ്രാഹകന്‍.

CREDITS
Director: Lal Jose
Story, Script, Dialogue : M Sindhuraj
Cast: Dileep, Meera Nandan, Sruthi Menon, Biju Menon, Innocent, Salim Kumar, Suraj Venjaramoodu, Anoop Chandran, Sukumari, Reena Basheer etc.
Lyrics: Vayalar Sarathchandra Varma
Music: Vidyasagar
Camera: Vipin Mohan
Producers: Sagar Shareef, Sundar Rajan
Banner: Sagar Balaji Productions

RELATED PAGES
» Lal Jose Collection
» Dileep Collection
» Meera Nandan Gallery
» Vidyasagar Collection
» Biju Menon Gallery
» Salim Kumar Gallery
» Innocent Gallery
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger