Preview: Roudram
PREVIEW | REVIEW | GALLERY | VIDEO

പോലീസ് വേഷത്തില്‍ മമ്മൂട്ടിയോളം തിളങ്ങുന്ന ഒരു നടനില്ല. രൂപത്തിലും ഭാവത്തിലും ഡയലോഗിലുമെല്ലാം തികഞ്ഞ ഗാംഭീര്യം. അതുകൊണ്ടാവും മമ്മൂട്ടിയെ പോലീസ് വേഷമണിയിക്കാന്‍ സംവിധായകരും അതു കാണാന്‍ പ്രേഷകരും മത്‌സരിക്കുന്നത്. ഇപ്പോഴിതാ രൌദ്രം, പോലീസ് വേഷത്തിലുള്ള മമ്മൂട്ടിയുടെ ഇരുപത്തിയഞ്ചാമത് ചിത്രം.
അതു കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്നതോ തിളയ്‌ക്കുന്ന ഡയലോഗുകളിലൂടെ തിയേറ്ററുകളെ പിടിച്ചു കുലുക്കുന്ന രഞ്‌ജി പണിക്കരും. രഞ്‌ജി ആദ്യമായി സംവിധാനം ചെയ്‌ത ഭരത്‌ചന്ദ്രന്‍ ഐ പി എസ് ആണ് സുരേഷ് ഗോപിയുടെ രണ്ടാം വരവിനു കാരണമായത്. രഞ്‌ജി തന്റെ പുതിയ ചിത്രത്തെക്കുറിച്ച്: “ഒരു പോലീസ് ഓഫീസറുടെ മകനാണ് നരേന്ദ്രന്‍. നിയമം പഠിച്ചു. ജോലിയിലിരിക്കെ അച്‌ഛന്‍ ഒരു ഏറ്റുമുട്ടലില്‍ മരിച്ചു. അങ്ങനെ നരേന്ദ്രനും പോലീസ് ഓഫീസറാകുന്നു. സത്യസന്ധനും നീതിമാനുമായ നരേന്ദ്രന്‍ നിര്‍ഭയനായി തന്റെ ജോലി ചെയ്‌തു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത അയാള്‍ക്ക് നരി എന്ന വിളിപ്പേരും ലഭിച്ചു. മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരമാണ് എറണാകുളം അസിസ്‌റ്റന്റ് കമ്മീഷണറാകുന്നത്. ഒരു കൊലപാതകത്തെ കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ ആരംഭിച്ച നരേന്ദ്രനു മുന്നില്‍ തെളിയുന്ന പ്രശ്‌നങ്ങളാണ് രൌദ്രം.”
സസ്‌പന്‍സ് തില്ലറുടെ ഗൌരവം ചോര്‍ന്നു പോകാതിരിക്കാന്‍ ചിത്രത്തില്‍ ഗാനങ്ങളില്ല. (ഭരത് ചന്ദ്രന്‍ ഐ പി എസ്സിലും ഗാനങ്ങളില്ലായിരുന്നു.) പുതുമുഖമായ മഞ്‌ജുവാണ് നരേന്ദ്രന്റെ ഭാര്യ പ്രഭയാകുന്നത്. മലയാളിയെങ്കിലും ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന മഞ്‌ജു ഫാഷന്‍ ഡിസൈനറാണ്. സായ്‌കുമാര്‍, വിജയരാഘവന്‍, ലാലു അലക്സ്, രാജന്‍ പി ദേവ്, ഷമ്മി തിലകന്‍, സ്‌ഫടികം ജോര്‍ജ്, ഊര്‍മിള ഉണ്ണി, സോന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
റിലീസിനു മുമ്പ് തന്നെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 90 ലക്ഷം എന്ന റിക്കാര്‍ഡ് തുകയ്‌ക്കാണ് പോയത് എന്നൊരു വാര്‍ത്തയുണ്ട്. ചിത്രത്തിന്റെ നിര്‍മാണച്ചെലവിന്റെ പകുതിയോളം വരുമിത്. മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ആന്റോ ജോസഫ് , ഷാഹുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി നായകനായ ‘ബിഗ് ബി’യുടെ നിര്‍മാതാക്കളും ഇവര്‍ തന്നെയായിരുന്നു.
CREDITS
Direction, Story, Script, Dialogue: Ranji Panikkar
Cast: Mammooty, Manju, Saikumar, Vijayaraghavan, Subair, Lalu Alex, Rajan P Dev, Shammi Thilakan, Sphadikom George, Urmila Unni, Sona Nair etc
Editing: Don Max
Camera: Sanjeev Sankar
Producer: Shahul Hameed Marikkar, Anto Joseph
Banner: Marikkar Films
RELATED PAGES
» Mammootty Collection
» Saikumar Gallery
» Urmila Unni Collection
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME