SPiCE most viewed videos in indulekha
 

Preview: Sound Of BOOT

PREVIEW | REVIEW | GALLERY | VIDEO
suresh gopi and bala in malayalam movie sound of boot directed by shaji kailas
നഗരത്തെ പിടിച്ചു കുലുക്കിയ ഒരു കൊലപാതകം. കൊല്ലപ്പെട്ടത് നിസാരക്കാരിയല്ല, റിട്ടയേഡ് ഐ. ജി.യുടെ മകള്‍; മീരാ നമ്പ്യാര്‍, സുന്ദരിയായ ഇരുപതുകാരി. ഈ കോളജ് വിദ്യാര്‍ഥിനിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയുക്‌തനാകുന്നത് എസ്. പി. സിദ്ധാര്‍ഥ മഹാദേവ്. സിദ്ധാര്‍ഥന്റെ കുടുംബസുഹൃത്തു കൂടിയാണ് ഐ. ജി. രാഘവന്‍ നമ്പ്യാര്‍.

അന്വേഷണത്തില്‍ മീരയുടെ ഇഷ്‌ടങ്ങളുടെ പട്ടികയില്‍ പുസ്‌തകങ്ങളും ഹിന്ദുസ്‌ഥാനി സംഗീതവും മാത്രമല്ല, സുന്ദരനായ രാഹുല്‍ കൃഷ്‌ണയുമുണ്ടെന്നു തെളിയുന്നു. എന്താണ് മീരയ്‌ക്ക് പറ്റിയത്? ഇതാണ് സൗണ്ട് ഓഫ് ബൂട്ട്. ബൂട്ട് എന്നായിരുന്നു ആദ്യം ഈ ചിത്രത്തിനു പേരിട്ടിരുന്നത്. (ഇത് ഒരു അന്വേഷണ കഥ മാത്രമല്ല; മനോഹരമായ ഒരു പ്രണയകഥയും ഇതിലുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കാത്തിരുന്നു കാണാം.)

"ഷാജി കൈലാസ് എന്ന സം‌വിധായകനില്‍ നിന്ന് ഇതു വരെ കാണാത്ത ഒരു പാറ്റേണിലാണ് ചിത്രമെത്തുന്നത്. ഫ്രെയ്‌മുകളും ഷോട്ടുകളുമെല്ലാം പുതിയൊരു ദൃശ്യമാകും നല്‍‌കുക. അതിലുപരി പീരുമേടിലെ സുന്ദരദൃശ്യങ്ങളും കാമറയിലെത്തും.'' സുരേഷ് ഗോപി പറയുന്നു. എസ് പി സിദ്‌ധാര്‍ഥ മഹാദേവിന്റെ വേഷമാണ് ഇതില്‍ സുരേഷ് ഗോപിക്ക്.

മീരാനമ്പ്യാരെ ഹണി റോസും രാഹുല്‍ കൃഷ്‌ണയെ ബാലയും അവതരിപ്പിക്കുന്നു. മുരളി, രാജന്‍ പി ദേവ്, മണിയന്‍പിള്ള രാജു, ഭീമന്‍ രഘു, റിസബാവ, കൃഷ്‌ണകുമാര്‍, ബിന്ദു പണിക്കര്‍, സോനാ നായര്‍, ലക്ഷണ, സോണിയ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

രാജേഷ് ജയരാമന്റെ തിരക്കഥയില്‍ ഷാജി കൈലാസ്, സുരേഷ് ഗോപി ടീം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ടൈം ആയിരുന്നു ഈ ടീമിന്റെ മുന്‍‌ചിത്രം. പിരമിഡ് സായ്‌മിറയാണ് സൌണ്ട് ഓഫ് ബൂട്ട് നിര്‍മിക്കുന്നത്.

CREDITS
Director: Shaji Kailas
Story, Script, Dialogue : Rajesh Jayaraman
Cast: Suresh Gopi, Bala, Honey Rose, Murali, Rajan P Dev, Maniyan pilla Raju, Bheeman Raghu, Risabava, Bindu Panikkar, Sona Nair, Lakshana, Sonia etc...
Lyrics: Vayalar Sarathchandra Varma
Music: Shan
Art Director: Boban
Editing: Arun
Camera: Rajaratnam
Producer/Banner: Pyramid Saimira

RELATED PAGES
» Shaji Kailas Collection
» Suresh Gopi Collection
» Honey Rose Gallery
» Murali Gallery
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger