Review: Calcutta News
PREVIEW | REVIEW | GALLERY | VIDEO

VIEWERS' RATING: 5.5/10
(please leave your rating and opinion at the area for comments below; or mail it to reviewteam@indulekha.com)
WHAT'S IT
കല്‍ക്കട്ടയാണ് സിനിമയുടെ പശ്‌ചാത്തലം. കല്‍ക്കട്ട ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ അജിത് തോമസ് ആകസ്‌മികമായി ഒരു മലയാളി കുടുംബത്തെ (ഹരി, കൃഷ്‌ണപ്രിയ) കണ്ടുമുട്ടുന്നു. വൈകാതെ ഹരി കൊല്ലപ്പെട്ട വാര്‍ത്ത അജിത്ത് അറിയുന്നു; കൃഷ്‌ണയെ ഒരു ലോഡ്‌ജ് മുറിയില്‍ പൂട്ടിയിട്ട നിലയിലും കാണുന്നു. കൃഷ്‌ണയെ സഹായിക്കാനെത്തുന്ന അജിതിന് അവളെ ചതിയില്‍പ്പെടുത്തി കല്‍ക്കട്ടയില്‍ എത്തിച്ചതാണെന്നു മനസിലാകുന്നു. ക്യാമറയുമായി കൃഷ്ണയുടെ ജീവിതത്തെ പിന്‍തുടര്‍ന്ന അജിത് എത്തിച്ചേരുന്നത് ഒരു വലിയ സെക്സ് റാക്കറ്റിന്റെ പിടിയിലാണ്.
PLUSES
മനോഹരമായി ചിത്രീകരിച്ച നല്ല പാട്ടുകള്‍. എസ് കുമാറിന്റെ ക്യാമറ സുന്ദരമായ ഫ്രെയിമുകളില്‍ കല്‍ക്കട്ടയുടെ ഒരു മിഴിവുള്ള ചിത്രം കാണിച്ചു തരുന്നു. മീരാ ജാസ്‌മിന്‍, ഇന്നസെന്റ് തുടങ്ങിയവര്‍ പതിവു നിലവാരം കാത്തുസൂക്ഷിച്ചിട്ടുണ്ട്. തമ്പി ആന്റണി, ദിലീപിന്റെ അമ്മയായി വരുന്ന നടി തുടങ്ങിയവരും കൊള്ളാം. പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെടുന്ന പെണ്ണിനെ കുറ്റപ്പെടുത്താന്‍ ഉത്സാഹിക്കുന്ന നമ്മുടെ സമൂഹത്തിന് ഏതു നിഷ്‌കളങ്കരും ഇതിലൊക്കെ പെട്ടു പോകാം എന്ന സന്ദേശം നല്‍കിയത് നന്നായി. പുഴുക്കളെ പോലെയുള്ള ജീവിതം എന്നു ധാരാളം പറഞ്ഞു കേള്‍ക്കാറുണ്ടെങ്കിലും അത് എന്താണെന്ന്‍ ഈ ചിത്രത്തിലെ അവസാനരംഗങ്ങള്‍ കാണിച്ചു തരുന്നു. നമ്മുടെയൊക്കെ ജീവിതം എത്ര സൗഭാഗ്യം നിറഞ്ഞതാണ് എന്നു മനസിലാക്കാന്‍ കല്‍ക്കട്ട ന്യൂസ് സഹായിക്കും.
MINUSES
ചില കാര്യങ്ങളില്‍ അല്പം കൂടി ശ്രദ്ധിച്ചാല്‍ പല അബദ്ധങ്ങളും ഒഴിവാക്കാമായിരുന്നു. എടുത്തു പറയാവുന്ന ചിലത് ഇതാ:
1. അനാവശ്യമായി ബ്ലാക്ക് മാജിക്കും മറ്റും കുത്തിത്തിരുകിയിരിക്കുന്നത് വിനയന്റെ ചെപ്പടിവിദ്യകളെ ഓര്‍മിപ്പിക്കുന്നു.
2. രക്തം വാര്‍ന്നൊലിക്കുന്ന ശരീരവുമായി അജിത്ത് ഗുണ്ടകളെ നേരിടുന്നതും ചാനലിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നതും കൃഷ്‌ണയെ കണ്ടുപിടിക്കുന്നതുമെല്ലാം ജോഷി- ഷാജി കൈലാസ് ചിത്രങ്ങളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ്.
3. അജിത്ത് മൊബൈല്‍ ഫോണില്‍ എടുക്കുന്ന വീഡിയോയുടെ ക്വാളിറ്റി കണ്ടാല്‍ മൂവി ക്യാമറകള്‍ ഞെട്ടും!
4. ദിലീപിന്റെ ഇംഗ്ലീഷ് സംഭാഷണങ്ങള്‍ വളരെ ദയനീയമാണ്.
ഹരികുമാര്‍ എന്ന കഥാപാത്രം വേണ്ടത്ര വികസിപ്പിക്കപ്പെട്ടിട്ടില്ലാത്തത് ഒരു പോരായ്മ തന്നെയാണ്. ബ്ലാക്ക് മാജിക്കിനു നല്‍കിയ പ്രാധാന്യം ഇതിനു നല്‍കിയിരുന്നെങ്കില്‍ സിനിമയ്‌ക്ക് കൂടുതല്‍ മിഴിവു വന്നേനെ. സൂത്രധാരന്‍ എന്ന പഴയ ലോഹിതദാസ് സിനിമയെ (അതിലും ദിലീപും മീരയും തന്നെ) ഈ ചിത്രം ഓര്‍മിപ്പിക്കുന്നുമുണ്ട്.
VERDICT
കാഴ്ച, തന്മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ് എന്നിങ്ങനെ ഓരോ സിനിമ കഴിയുന്തോറും ബ്ലെസി ഓരോ ചുവട് പിന്നിലേക്കു പോകുന്നതു പോലെയാണ് തോന്നുന്നത്. ബ്ലസിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ മലയാളികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
CREDITS
Story, Screenplay, Direction: Blessy
Cast: Dileep, Meera Jasmine, Vimala Raman, Thampi Antony, Innocent, Bindu Panikkar, Manasa, Indrajith, Unni Sivapal, Tom Jacob
Lyrics: Vayalar Sharathchandra Varma
Music: Debjyothi Misra
Camera: S Kumar
Art Director: Sunil
Editing: Vijay
Producer: Antony Thekkek
Banner: Kayal Films
RELATED PAGES
» Blessy Collection
» Dileep Gallery
» Vimala Raman Collection
» Meera Jasmine Collection
» Manasa Collection
» Other Movies
» Beyond The Screen

Sunitha Menon /REVIEW TEAM
RELATED PAGES
» Blessy Collection
» Dileep Gallery
» Vimala Raman Collection
» Meera Jasmine Collection
» Manasa Collection
» Other Movies
» Beyond The Screen

10 Comments:
ആ പറഞ്ഞ PLUSES-ന് ഒരു വലിയ കൈയ്യടി! (പാട്ടിന്റെ കാര്യമൊഴികെ. പാട്ടൊക്കെ കേള്‍ക്കാന്‍ നന്നായെങ്കിലും, അവയുടെ ചിത്രീകരണം എടുത്തുപറയുവാനും തക്കവണ്ണം മികച്ചതായെന്നോ, പാട്ടുകള്‍ സിനിമയ്ക്ക് ആവശ്യമായിരുന്നെന്നോ തോന്നിയില്ല.)
ആഹ്! ഇതെന്താ VIEWER's RATING എന്നാക്കിയത്? റേറ്റിംഗിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മാറിയതാണോ? ഡോണ്ടൂ, ഡോണ്ടൂ... :)
ഇന്ദുലേഖയുടെ റേറ്റിംഗും, അതിനൊപ്പം വേണമെങ്കില്‍ കാണികളുടെ റേറ്റിംഗും ചേര്‍ക്കുന്നതുകൊണ്ട് കുഴപ്പമില്ല. കാണികളുടെ മാത്രം ചേര്‍ക്കുന്നത് എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയണം. മറ്റൊരു കാര്യം, ഇനി കാണികളുടെ റേറ്റിംഗ് അറിയണമെങ്കില്‍, ഒരു പോള്‍ ചേര്‍ക്കുന്നതല്ലേ നല്ലത്?
--
kandu thutangiyappol 6 idam ennanu karuthiyathu. interval aayappol athu 4 aakki kurachu. cinema kazinjappol 5 kodukkam ennu thonni.
This movie deserves much higher than 5 out of 10....I watched the movie and liked it a lot...I agree with Black magic and Dileep's dialogues...they were the minuses.But the movie has a good message and all the actors did exceptionally well.
Padam nannyittundu...If you want ,you can find mistakes...But I appreciate Blessy for choosing a bold theme and good presentation.I felt Dileep did well...Meera proved she is the best!!!
I think the problem is with viewers....We are expecting only movies like Kazhcha or Thanmathra from Blessy...I felt this movie is better than them.......He portrayed Kolkatta very well in this movie....Critics may not like the movie ,but ordinary viewers definitely like the movie....Meera's expressions and acting are excellent and song picturization is better than Blessy's previous movies.He could have selected someone other than Dileep.
കല്‍ക്കട്ട ന്യൂസ് വിചാരിച്ചത്ര നന്നായില്ല. പടം ശുഭപര്യവസായി ആയി അവസാനിപ്പിക്കേണ്ടിയില്ലായിരുന്നു. പടം കണ്ടിട്ടില്ലാത്തവരോട് ഒരപേക്ഷ, അധികം പ്രതീക്ഷ വച്ചുപുലര്‍ത്തരുത്. എന്റെ വിധിയാകും (പടം ഇഷ്ടപ്പെടില്ല).
Entha maashe ethu? Whether Rock and roll is better than Calcutta news? This movie needs to get 16/10 if you can give 6 marks to Rock and Roll.
movie is excellant eventhough it not comparable with other Blessy films .Dileep and Meera Jasmine do a great job .I saw some negative comments abt the black magic used .BUt this is really happening in Bengal . ANd I am giving 6 marks for this film . Once again I appreciate Blessy for selecting social themes like this ..
i think that it is a good movie, because blessy delivered a strong message thru this movie. Dileep and Meera jasmine. Meera was better with the acting part, but dileep had complete dedication to his job. He spent 5 months for shooting this movie and didn't act in any other films during the shooting. If the hero was someone else, he would go for another film
instead of completing this one. This is an ideal movie because it is not like rock and roll or college kumaran which are made only for fans or just to make people laugh.
a good cinema.it could keep me 3 hrs engaged .mystory and fantacy was attractive.people cannot accept dileep as aserious acter so quickly.his english is horrible .I thought bless will end the film with a tragic end.but !aaaaaaaaaaaaaAny way recommended. paisa wasool picture.no un wanted charecters .mentioning of real life charecters name made the film more attractive.
- (ABDUL LATHEEF MANJAALY)
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME