Review: Novel
PREVIEW | REVIEW | GALLERY | VIDEO

VIEWERS' RATING: 2.5/10
( please leave your rating and opinion at the area for comments below; or mail it to reviewteam@indulekha.com)
WHAT'S IT
പ്രമുഖ ബിസിനസുകാരനായ സേതുനാഥിന് മികച്ച എഴുത്തുകാരനുള്ള അവാര്‍ഡ് ലഭിക്കുന്നു. പക്ഷേ അതില്‍ അയാള്‍ ആഹ്‌ളാദിക്കുന്നില്ല, വാര്‍ത്തകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ താത്പര്യപ്പെടുന്നു. അതിന്റെ കാരണമറിയാന്‍ ശ്രമിക്കുന്ന അനീസ എന്ന സമര്‍ഥയായ ജേര്‍ണലിസ്‌റ്റിനോട് സേതു തന്റെ ജീവിതകഥ പറയുന്നു. ബിസിനസിന്റെ തിരക്കുകളില്‍പ്പെട്ട് എഴുത്തു മറന്ന തന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരിച്ചു കൊണ്ടു വന്ന പ്രിയനന്ദിനി. ഒരുമിച്ച് ഒരു ജീവിതം ഇരുവരും മോഹിച്ചുവെങ്കിലും അതു സാധ്യമാകാഞ്ഞതിന്റെ കഥ. സേതുവിന്റെ ലോകത്തേക്ക് പ്രിയ തിരിച്ചെത്തുമോ? ഇതാണ് ‘നോവല്‍’ അന്വേഷിക്കുന്നത്.
PLUSES
പ്രിയയുടെ അമ്മ ഭാനുമതിയായി ലക്ഷ്‌മി രാധാകൃഷ്‌ണനെ കാസ്‌റ്റ് ചെയ്‌തതാണ് എടുത്തു പറയാവുന്ന മേന്മ. മക്കളെ സ്വന്തം താത്‌പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുന്ന വിദ്യാസമ്പന്നയായ അമ്മയായി ലക്ഷ്‌മി തിളങ്ങി. കേട്ടു പഴകിയതാണെങ്കിലും നല്ല ഗാനങ്ങള്‍. അശ്ലീലമോ സ്റ്റണ്ടോ കുത്തിത്തിരുകാത്ത ക്ലീന്‍ സിനിമ.
MINUSES
വികാരസാന്ദ്രമായ ഒരു പ്രണയ കഥയെന്നു വിശേഷിപ്പിക്കപ്പെട്ട നോവല്‍ പ്രേക്ഷകരുടെ വികാരത്തെ തീരെ സ്പര്‍ശിക്കുന്നില്ല. നായികാനായകന്മാരുടെ കണ്ണീരും ഗദ്‌ഗദവും കലര്‍ന്ന ഡയലോഗുകള്‍ക്കു മുമ്പില്‍ കൂവാനോ ചിരിക്കാനോ പ്രേഷകര്‍ക്കു തോന്നിയാല്‍ അവരെ കുറ്റം പറയരുത്. സദയുടെ രൂപമോ ഭാവമോ നായികയായ പ്രിയനന്ദിനിക്ക് തീരെ ഇണങ്ങുന്നില്ല.
മണ്ടത്തരങ്ങളും ധാരാളമുണ്ട്. ഇതാ സാമ്പിള്‍:
1. മ്യൂസിക് ഡയറക്‌ടറുടെ പെരുമാറ്റം ശരിയല്ലെന്നു തോന്നുമ്പോള്‍ മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ അവസരമുണ്ടായിട്ടും അതിനു ശ്രമിക്കാതെ സേതുവിന് മെസേജ് അയക്കുകയാണ് പ്രിയ. തന്റെ ഫോണ്‍ കുറച്ചു നേരത്തേക്ക് ഓഫ് ആയിരിക്കുമെന്ന് സേതു പറയുന്നുണ്ട്. അതു കഴിഞ്ഞാണ് ഈ മെസേജെന്ന് ഓര്‍ക്കണം! പിന്നെ എന്തു ധൈര്യത്തിലാണ് ഇത്തരമൊരു ഘട്ടത്തില്‍ മെസേജ് അയച്ചു വെറുതെയിരിക്കുക?
2. എഴുത്തുകാരനെ ഒരു വിദേശമലയാളി സംഘടന ആദരിക്കുന്ന ചടങ്ങു റിപ്പോര്‍ട്ട് ചെയ്യാന്‍ ഏതു മലയാളപത്രമാണ് റിപ്പോര്‍ട്ടറെയും ഫോട്ടോഗ്രാഫറെയും അയക്കുക?
3. കുഞ്ഞിന് നാലഞ്ചു വയസായ ശേഷവും കാമുകനെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്ന ഭാര്യയെ ഏതു ഭര്‍ത്താവാണ് ഇങ്ങനെ സ്‌നേഹത്തോടെ കരുതുക?
ഒടുവില്‍, ‘അങ്ങനെ അയാള്‍ നിരവധി കഥയും നോവലുമെഴുതി ധാരാളം അവാര്‍ഡ് കിട്ടി’ എന്നും മറ്റും എഴുതി കാണിച്ച് സിനിമ അവസാനിപ്പിച്ചത് അതിദയനീയം.
VERDICT
സിനിമ കണ്ടിറങ്ങുമ്പോള്‍ തോന്നുന്നത് സഹതാപം. സിനിമ എടുത്തവരോട്; പിന്നെ, അതു കണ്ട നമ്മളോടും!
CREDITS
Story, Lyrics, Direction: East Coast Vijayan
Script, Dialogue: Ashok - Sasi
Cast: Jayaram, Sada, Shari, Jagathy Sreekumar, Nedumudi Venu, Devan, Ganesh Kumar, K P A C Lalitha, Bindu Paniker etc.
Music: M Jayachandran, Umbai
Camera: Azhagappan
Producer: East Coast Vijayan
Banner: East Coast Cine Entertainments
RELATED PAGES
» Jayaram Collection
» Sada Collection
» Nedumudi Venu Gallery
» Other Films
» Movie Page Index

Sunitha Menon /REVIEW TEAM
RELATED PAGES
» Jayaram Collection
» Sada Collection
» Nedumudi Venu Gallery
» Other Films
» Movie Page Index

6 Comments:
give a rating 5 out of 10.Movie is not bad.
അഞ്ചു മാര്‍ക്കോ? മഹാബോറ് ഫിലിം. കഷ്‌ടിച്ച് ഒരു മാര്‍ക്ക് കൊടുക്കാം.
3 nothing more, it can be 2
who wants to give 1 mark for this movie?.It might be sulekha came on aparna's Id.
Indulekha is not an individual website to rate or review a movie with one person's intrest.Before you put a mark(esp.when you dislike a movie) go for a negotiation minimum with two or more person.
ONE OR TWO MARKS....that itself is more ....Couldn't finish one week in Cochin....Meera is smart she didn't waist her time acting in this movie.
കുഞ്ഞിന് നാലഞ്ചു വയസായ ശേഷവും കാമുകനെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്ന ഭാര്യയെ ഏതു ഭര്‍ത്താവാണ് ഇങ്ങനെ സ്‌നേഹത്തോടെ കരുതുക? - ഇതെനിക്കും തോന്നിയതാണ്. തിരികെ കാമുകനൊത്ത് ജീവിക്കുവാന്‍ വിടുന്നതു വരെ, സഹിക്കാം. ഈ ഭാവന കുറച്ചു കടന്നുപോയി... :)
--
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME