'Makal' on Small Screen

VIDEO
» Clipping from 'Makal' Sona Nair, Mukundan, Dr Amby
വളരെ കുറച്ച് രചനകള്‍ കൊണ്ട് മലയാളസാഹിത്യത്തില്‍ അനന്യമായ സ്ഥാനം സ്വന്തമാക്കിയ എഴുത്തുകാരിയാണ് രാജലക്ഷ്മി. മുപ്പത്തിനാലാം വയസില്‍ ജീവിതത്തോട് സ്വയം വിട പറഞ്ഞപ്പോഴേക്കും അവര്‍ വായനക്കാരുടെ ഹൃദയത്തിലേക്ക് ഒരു നടപ്പാത കെട്ടിക്കഴിഞ്ഞിരുന്നു; കൈവിരലുകളിലെണ്ണാവുന്ന കഥകള്‍ കൊണ്ടും മുഴുമിക്കാത്ത ഒന്നടക്കം മൂന്നു നോവലുകള്‍ കൊണ്ടും.
രാജലക്ഷ്മിയുടേതായി മലയാളികള്‍ ആദ്യം വായിച്ച കഥയാണ് ഒരു ചെറുനോവലിന്റെ ഘടനയിലുള്ള ‘മകള്‍’. 1956-ല്‍ പുറത്തു വന്ന മകള്‍ ഇപ്പോള്‍ മിനിസ്ക്രീനിലേക്ക് ചേക്കേറിയിരിക്കുകയാണ്. തിരുവനന്തപുരം ദൂരദര്‍ശനിലെ പ്രൊഡ്യൂസര്‍ സേതുമാധവന്‍ മച്ചാടും കണ്ണനും ചേര്‍ന്നാണ് രാജലക്ഷ്മിയുടെ സുന്ദരമായ ഈ കഥയെ പുതിയ കാലത്തിന്റെ മാധ്യമത്തിലേക്ക് മാറ്റിയെഴുതിയിരിക്കുന്നത്. 2007-ലെ ഏറ്റവും മികച്ച ടെലിവിഷന്‍ ചിത്രത്തിനുള്ള ദൂരദര്‍ശന്‍ ദേശീയപുരസ്കാരം ‘മകള്‍’ക്കായിരുന്നു.ശാരദയെന്ന യുവ അഭിഭാഷകയുടെ ദുരന്തപൂരിതമായ ജീവിതമാണ് ‘മകളു’ടെ കാതല്‍. പല കാരണങ്ങള്‍ കൊണ്ട് പ്രിയപ്പെട്ടതൊക്കെയും അവള്‍ക്ക് വേണ്ടെന്നു വയ്ക്കേണ്ടി വരുന്നു. ഒപ്പം, ഒരു വലിയ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റേണ്ട അവസ്ഥയും. സ്വതന്ത്രവും സുന്ദരവുമായ ജീവിതത്തിന്റെ വിളികള്‍ക്കും കയ്പേറിയ കടമകള്‍ക്കുമിടയില്‍ കുരുങ്ങിപ്പോകുന്ന നിമിഷങ്ങാളില്‍ അവള്‍ക്ക് തുണയായി സ്വന്തം സ്വപ്നങ്ങള്‍ പോലുമില്ല. രാജലക്ഷ്മി രേഖപ്പെടുത്തിയ ദുരന്തചിത്രങ്ങള്‍ തീവ്രത ചോരാതെ മിനി സ്ക്രീനിലേക്ക് കൂടു മാറ്റുന്നതില്‍ കണ്ണനും സേതുമാധവനും വിജയിച്ചിട്ടുണ്ട്. എം ടി വാസുദേവന്‍ നായര്‍ രചിച്ച ‘തീര്‍ഥാടനം’ എന്ന ചലച്ചിത്രത്തിന്റെയും ‘നാലുകെട്ട് ’ എന്ന പരമ്പരയുടെയും സംവിധായകന്‍ കണ്ണനായിരുന്നു.
സോന നായരാണ് ശാരദയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. ശാരദയെ സ്നേഹിക്കുന്ന ഭാസ്കരമേനോന്റെ വേഷത്തില്‍ മുകുന്ദനും. ഡോ. അമ്പി, ഹരി, വിനോദ് തുടങ്ങിയവരും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിമില്‍ അഭിനയിക്കുന്നു.
CREDITS
Director: Kannan
Story: Rajalakshmi
Screenplay, Dialogue: Sethumadhavan MachadCast: Sona Nair, Mukundan, Dr Ambi, Hari, Vinod, Raghava Varier, Pradeep Lal, G Gopan, Sobha C Nair, Nisha Sarang, Reena, Swapna Sathyan, Anjali
Poem: G Sankara Kurup
Singer: S R Lekha
Camera: M Michael
Editing: Ravi
Sound Recording: Mathew Eerali
Graphics: Valsan
Video Recording: K P Kiran
Art Director: Rajan Amrutha
Produced by: Doordarshan, Thiruvananthapuram
Lekha /TEAM INDULEKHA
RELATED PAGES
» Other Films
» Movie Page Index




1 Comments:
It is good to know that sethu is still active.
Your friend from Ottapalam
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME