Review: College Kumaran
PREVIEW | REVIEW | GALLERY | VIDEO

VIEWERS' RATING: 3.3/10
(please leave your rating and opinion at the area for comments below; or email to reviewteam@indulekha.com)
WHAT'S IT
മാഹാത്മാ കോളജില്‍ കാന്റീന്‍ നടത്തുന്ന കുമാരനാണ് (മോഹന്‍ലാല്‍) ഈ ചിത്രത്തിന്റെ കേന്ദ്രം. പട്ടാളത്തില്‍ ക്യാപ്റ്റനായിരുന്ന കുമാരന്‍ എന്ന ക്യാപ്റ്റന്‍ ശ്രീകുമാര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ കാന്റീന്‍ നടത്തിപ്പുകാരനായി മാറിയതാണ്. കോളജ് കുട്ടികളെ സ്വന്തം സഹോദരങ്ങളെ പോലെ സ്നേഹിക്കുന്ന കുമാരന്‍ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ട്. കോളജ് പ്രിന്‍സിപ്പലും മാനേജരും കുമാരനു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. കോളജില്‍ പുതിയതായി വന്ന ഇംഗ്ലീഷ് ലക്‌ചറര്‍ മാധവിക്ക് (വിമല രാമന്‍) ഇതൊന്നും മനസിലാക്കാന്‍ കഴിയുന്നില്ല. ഇതിനിടെ കോളജ് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസ മന്ത്രി സേതുമാധവന്റെ (സിദ്ദിഖ്) കുതന്ത്രങ്ങള്‍ മൂലം കുമാരന്‍ പ്രശ്‌നത്തിലാകുന്നു. കുട്ടികളും ക്യാപ്‌റ്റനെ തള്ളിപ്പറയുന്നു.
PLUSES
മലയാളസിനിമയിലെ പതിവു സ്റ്റൈലില്‍ നായകനുമായി ഇടഞ്ഞു നില്‍ക്കുന്ന നായിക അവസാനം (പതിവു പോലെ) പ്രണയത്തില്‍ ചെന്നു വീഴുന്നില്ല എന്നത് ആശ്വാസകരമായ ഒരു വ്യതിയാനമാണ്. കുമാരനു മാധവിയോടുള്ള സഹോദരതുല്യമായ സ്‌നേഹത്തിനും മറ്റൊരു നിറം കൊടുക്കാഞ്ഞതു നന്നായി.
MINUSES
സിനിമ എങ്ങോട്ടു കൊണ്ടു പോകണമെന്നറിയാതെ വിഷമിക്കുന്ന തിരാക്കഥാകൃത്തിനേയും സംവിധായകനേയും ചിത്രത്തില്‍ ഉടനീളം കാണാം. മോഹന്‍ലാല്‍ എന്ന മഹാനായ നടനു വേണ്ടി നല്ലൊരു നായകകഥാപാത്രത്തെ നിര്‍മിച്ചെടുക്കാന്‍ പോലും അവര്‍ക്കു കഴിഞ്ഞിട്ടില്ല; ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ബൈക്ക് പറപ്പിക്കല്‍ വരെ പലതും പാവം മോഹന്‍ലാലിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടെങ്കിലും. എന്തിനേറെ പറയുന്നു; തലയ്ക്കു പാകമാകുന്ന നല്ല വിഗ്ഗുകള്‍ പോലും നടന്മാര്‍ക്കു കൊടുക്കാന്‍ പറ്റിയിട്ടില്ല!! ബാലചന്ദ്രമേനോനും നെടുമുടി വേണുവും മുതല്‍ ബാബു നമ്പൂതിരി വരെ സ്‌കൂള്‍ നാടകങ്ങളെ ഓര്‍മിപ്പിക്കുന്ന വിഗ്ഗുകളുമണിഞ്ഞാണ് നില്‍പ്പ്.
യുക്തിയുടെ കാര്യം പറയാതിരിക്കുന്നതാണു ഭേദം; അതുകൊണ്ട് അക്കാര്യം വിട്ടുകളയുന്നു. എങ്കിലും, ജോലിക്കാരെ ജീപ്പിനുള്ളില്‍ ഇരുത്തിയിട്ട് പുറകില്‍ പച്ചക്കറികള്‍ക്കു നടുവില്‍ പൊരിവെയിലും കൊണ്ടിരിക്കുന്ന ‘മുതലാളി’യും, പൊലീസ് ലോക്കപ്പില്‍ നേരിട്ടു കയറിച്ചെന്ന് സ്വന്തം കൈ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപാതകം നടത്തുന്ന വിദ്യാഭ്യാസമന്ത്രിയുമൊക്കെ ഈ സിനിമയിലല്ലാതെ വേറെങ്ങും കാണില്ല.
VERDICT
യാതൊരു പ്രതീക്ഷയുമില്ലാതെ കോളജ് കുമാരന്‍ കാണാന്‍ പോകാം. എന്തെങ്കിലും പ്രതീക്ഷിച്ചു പോയാല്‍ നിരാശപ്പെടേണ്ടി വരും.
CREDITS
Director: Thulasidas
Story, Script, Dialogue: Suresh Pothuval
Cast: Mohanlal, Vimala Raman, Shamna Kasim, Balachandra Menon, Nedumudi Venu, Janardhanan, Siddique, Risa Bava, Babu Namboodiri, Suraj Venjarammoodu, Harisree Ashokan
Lyrics: Shibu Chakravarthy
Music: Ouseppachan
Art Director: Gireesh Menon
Editing: P C Mohanan
Camera: Venugopal
Producer: Benzy Martin
Banner: Fairy Queen Productions
RELATED PAGES
» Mohanlal Collection
» Vimala Raman Collection
» Siddique Gallery
» Other Films
» Movie Page Index

Sunitha Menon /REVIEW TEAM
RELATED PAGES
» Mohanlal Collection
» Vimala Raman Collection
» Siddique Gallery
» Other Films
» Movie Page Index

8 Comments:
i suggest a 3 mark for this movie..........
hmm....i guess it is a fair review...i would give a 4 though..because at least it is better than Lalettan's past few releases.....and nobody acted bad...Vimala did her small job..Siddique acted well as villain...
Oh this is one of the worst movie i saw ever. I accidently saw this movie since i missed one train... It's terribly horrible. I suggest 2 marks for this movie( Just coz mohanlal is there.) Otherwise it deserve some negative marking
Venemenkil oru 3 marku kodukkam....The movie was boring and except couple of songs nothing good about it.
College Kumaran is a movie can wach with entire family and, even there is no any logic story, it is a wachable movie without boring.So, my rating is 7/10.
This movie is even worser than Rock and Roll...I didn't watch Flash....How can Lal act this kind of stupid irritating roles...I liked Lal acting in Sarvakalashala -twenty years back.But now he needs to choose something according to his age. Give 1 or 2 marks the most.
a compleate entertainer and my rate is 6/10
What a stupidity? Malayalam superstars start making movies which has worser quality than Kannada Telugu movies. I didn't watch the full movie .Give zero out of 10. We need to blame the fans who blindly supporting these kind of third rated movies. I heard Roudram is also bad...Where are we heading?
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME