Review: Sound Of BOOT
PREVIEW | REVIEW | GALLERY | VIDEO

VIEWERS' RATING: 2/10
(please leave your rating and opinion at the area for comments below.)
WHAT'S IT
ഒരു റിട്ടയേഡ് പൊലീസ് ഓഫീസര്‍ (റിസബാവ) കൊല്ലപ്പെടുന്നു. അധികം വൈകാതെ, മറ്റൊരു റിട്ടയേഡ് പൊലീസ് ഓഫീസറുടെ (രാജന്‍ പി ദേവ്) മകളെ (ഹണി റോസ്) കാണാതാകുന്നു. രണ്ടു സംഭവങ്ങളും അന്വേഷിക്കുന്നത് എസ് പി സിദ്ധാര്‍ഥ മഹാദേവാണ് (സുരേഷ് ഗോപി). കുറ്റക്കാരെ കണ്ടെത്താനുള്ള എസ് പിയുടെ ശ്രമങ്ങളുടെ ഫലമായി പുറത്തു വരുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അടിയന്തരാവസ്ഥയുടെ മറവില്‍ നടന്ന പൊലീസ് ക്രൂരതകളുടെ കഥകളാണ്. ആദ്യം പറഞ്ഞ കുഴപ്പങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ സിദ്ധാര്‍ഥിനു കഴിഞ്ഞെങ്കിലും രണ്ടു പൊലീസ് ഓഫീസര്‍മാര്‍ കൂടി കൊല്ലപ്പെടുകയാണ്.
PLUSES
വ്യത്യസ്തതയുള്ള ഫ്രെയിമുകള്‍ കൊണ്ട് സിനിമയെ ദൃശ്യസമ്പന്നമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യപകുതിയില്‍ കൌതുകകരമായ ഒരു നിഗൂഢത ഒളിച്ചു വയ്‌ക്കാനും സംവിധായകന് സാധിച്ചു. മുരളിയുടെ കഥാപാത്രവും അദ്ദേഹത്തിന്റെ അഭിനയവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
MINUSES
തിരക്കഥ തീരെ മോശമാണ്; ഈ സിനിമയെ കുഴപ്പത്തിലാക്കിയതും തിരക്കഥ തന്നെ. മൂന്ന് ആഖ്യാനങ്ങളിലൂടെ കഥയ്ക്ക് പുതുമയും സസ്‌പെന്‍സും വരുത്താന്‍ ശ്രമിച്ചത് തുടക്കത്തില്‍ നന്നായെങ്കിലും ഒടുവില്‍ പാളിപ്പോയി. യുക്തിരാഹിത്യം കണ്ടില്ലെന്നു വയ്ക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞെങ്കിലും മണ്ടത്തരങ്ങള്‍ എങ്ങനെ കാണാതെ പോകും! ഒരു ഉദാഹരണം: മകളെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് ഉടനെ മകളുടെ നന്മയ്ക്കായി പ്രാര്‍ഥിക്കാന്‍ പുറത്തേക്ക് പോയി എന്ന കുറ്റവാളിയുടെ മൊഴിയില്‍ എന്തോ പന്തികേടുണ്ടെന്ന് എസ് പി സിദ്ധാര്‍ഥ് മഹാദേവിന്റെ ബുദ്ധിയൊന്നുമില്ലെങ്കിലും നമുക്ക് മനസ്സിലാകും. എന്നാല്‍, ഈ പറഞ്ഞ എസ് പി ചെയ്തത് എന്താണെന്നോ? കഥ പറഞ്ഞയാളെ ഒന്നു ചോദ്യം ചെയ്യാനുള്ള ബുദ്ധി പോലും കാണിക്കാതെ, നേരേ ജീപ്പുമെടുത്ത് അയാള്‍ പറഞ്ഞ സ്ഥലത്തേക്ക് വച്ചു പിടിച്ചു! അവിടെ ചെന്നപ്പോള്‍ കേട്ടത് മറ്റൊരു കഥ. ആ കഥയും വിശ്വസിച്ച് എസ് പി വീണ്ടും ജീപ്പുമെടുത്ത് പറക്കുന്നു! ഇങ്ങനെ എണ്ണിപ്പറയാന്‍ ധാരാളം വേറെയുമുണ്ട്.
VERDICT
കോട്ടയത്ത് സൌണ്ട് ഓഫ് ബൂട്ട് റിലീസ് ചെയ്ത് നാലാം ദിവസം സെക്കന്‍ഡ് ഷോയ്ക്ക് 35 രൂപ കൊടുത്ത് സിനിമ കാണാന്‍ വന്നവരുടെ എണ്ണം 6; പിന്നെ അവരുടെ കൂടെ രണ്ടു കൊച്ചു കുട്ടികളും!
CREDITS
Director: Shaji Kailas
Story, Script, Dialogue : Rajesh Jayaraman
Cast: Suresh Gopi, Bala, Honey Rose, Murali, Rajan P Dev, Maniyan pilla Raju, Bheeman Raghu, Risabava, Bindu Panikkar, Sona Nair, Lakshana, Sonia etc...
Lyrics: Vayalar Sarathchandra Varma
Music: Shan
Art Director: Boban
Editing: Arun
Camera: Rajaratnam
Producer/Banner: Pyramid Saimira
RELATED PAGES
» Shaji Kailas Collection
» Suresh Gopi Collection
» Honey Rose Gallery
» Murali Gallery
» Other Films
» Movie Page Index

Sulekha V./REVIEW TEAM
RELATED PAGES
» Shaji Kailas Collection
» Suresh Gopi Collection
» Honey Rose Gallery
» Murali Gallery
» Other Films
» Movie Page Index

3 Comments:
I don't understand what the director really want to tell...First half was not that bad. But the second half was so broing...May give 1 or 2 marks. Thats enough.
Enthanu ennu ariyilla,ippol iragunna ella moviesum oru vakkakku kollilla,aranu responsible for all these.Director ano or superstar ano?Atho ellarum orumichu mandanmar ayo?
Tamil,Hindi okke vlare improve cheythu,nammal purakottu anu pokunnathu....
Ithu poleyulla potta padangal kandanu nammalude okke ulla vivarm koodi pokunnathu,better stay away.
Mone Dinesha (Shaji Kailas) Pani madiyakki povunnthanu uchitham. Valla Kallu chethukayo ashari pani vallathum thangalku vazhangumennu karthunnu.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME