SPiCE most viewed videos in indulekha
 

Preview: Annan Thampi

PREVIEW | REVIEW | GALLERY | VIDEO
visual from the malayalam movie annan thampi directed by anvar rasheed starring mammootty, lakshmi roy, gopika etc.
ഒന്നര മിനുട്ടിന്റെ വ്യത്യാസത്തില്‍ പിറന്ന ഇരട്ടസഹോദരന്മാര്‍ അച്ചു, അപ്പു. ഇവരുടെ കഥയാണ് അണ്ണന്‍ തമ്പി. പാലക്കാടന്‍ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ ബാലെ ട്രൂപ്പുമായി നടക്കുന്ന അച്ചു ഊമയാണ്. പൊള്ളാച്ചിയില്‍ അല്പസ്വല്പം ഇടിയും അടിയുമായി നടക്കുകയാണ് അപ്പു. ദേവഗണത്തിലും അസുരഗണത്തിലും ജനിച്ച ഈ സഹോദരന്മാര്‍ തമ്മിലുള്ള വീറും വാശിയുമാണ് ചിത്രത്തിന്റെ കാതല്‍.

രാജമാണിക്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനാ‍യ ‍അന്‍‌വര്‍ റഷീദിന്റെ മൂന്നാം സിനിമയാണിത്. അന്‍‌വറിന്റെ രണ്ടാം ചിത്രമായ ഛോട്ടാമുംബൈക്ക് ആദ്യചിത്രത്തിന്റെ ജനപിന്തുണ നേടാന്‍ കഴിഞ്ഞിരുന്നില്ല.

ഊമയാണെങ്കിലും അച്ചുവിന് നൂറു നാക്കാണെന്നാണ് ജനം പറയുന്നത്. താന്‍ കാണുന്ന കാര്യങ്ങളെല്ലാം അച്ചു എല്ലാവരോടും വിസ്‌തരിക്കും. ഉറ്റ സുഹൃത്തായ ചന്ദ്രനാണ് (ഹരിശ്രീ അശോകന്‍) അച്ചുവിന്റെ നാവാകുന്നത്. ഒപ്പം അച്ചുവിനെ പലകുഴപ്പങ്ങളില്‍ നിന്നും രക്ഷിക്കുന്നതും ചന്ദ്രന്‍ തന്നെ. ബാലെ കലാകാരനായ പീതാംബരനാണ് ( സുരാജ് വെഞ്ഞാ‍റമൂട്) അച്ചുവിന്റെ മറ്റൊരു സുഹൃത്ത്.

അച്ചുവിന്റെ നായികയായി ഗോപികയും അപ്പുവിന്റെ നായികയായി ലക്ഷ്മി റോയിയും വേഷമിടുന്നു. ഇതു മൂന്നാം തവണയാണ് ഗോപിക മമ്മൂട്ടിയുടെ നായികയാവുന്നത്. പോത്തന്‍‌വാവയും മായാവിയുമാണ് ഇവര്‍ ഒന്നിച്ച മുന്‍ ചിത്രങ്ങള്‍. റോക്ക് ആന്റ് റോളില്‍ മോഹന്‍ ലാലിന്റെ നായികയായിരുന്ന ലക്ഷ്‌മി റോയ് ഈ സിനിമയിലൂടെ മമ്മൂട്ടിയുടെയും നായികയാവുന്നു.

മമ്മൂട്ടി നായകനാ‍യ തൊമ്മനും മക്കളും, പോത്തന്‍‌വാവ എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ ബെന്നി പി നായരമ്പലമാ‍ണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ബിച്ചു തിരുമല, വയലാര്‍ ശരത് ചന്ദ്രവര്‍മ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് ഈണം പകരുന്നു. വിനീത് ശ്രീനിവാസന്‍, പ്രദീപ് പള്ളുരുത്തി, ജ്യോത്സന, സ്‌മിത നിഷാന്ത് എന്നിവരാണ് ഗായകര്‍.

CREDITS
Direction: Anvar Rasheed
Story, Screenplay: Benny P Nayarambalam
Cast: Mammootty, Gopika, Lakshmi Roy, Harisree Asokan, Suraj Venjaramoodu, Salim Kumar, Janardanan, Siddique, Rajan P Dev, Cochin Haneefa etc
Lyrics: Bichu Thirumala, Vayalar Sarathchandra Varma
Music: Rahulraj
Camera: Lokanathan
Producer: Shahul Hameed Marikkar, Anto Joseph
Banner: Marikkar Films
Lekha/TEAM INDULEKHA

RELATED PAGES
» Mammootty Collection
» Lakshmi Roy Collection
» Urmila Unni Collection
» Gopika Gallery
» Harisree Ashokan Gallery
» Siddique Gallery
» Salim Kumar Gallery
» Other Films
» Movie Page Index

2 Comments:

Anonymous Rakesh said...

My prediction"This movie will be a flop"

10:59 AM  
Blogger Rahul said...

This will be the Biggest Hit in the History of Malayalam Film Industry. This is the first movie in the recent past which receives continuous round of applause.....the applause of acceptance..[:)] A fully fun packed family entertainer..The sure BLOCK BUSTER!! of 2008!!!!

A CLEAN ENTERTAINER!!!! :)

11:55 AM  

Post a Comment

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger