SPiCE most viewed videos in indulekha
 

PREVIEW: De! Ingottu Nokkiye..

PREVIEW | REVIEW | GALLERY
malayalam movie de ingottu nokkiye, directed by balachandra menonഇതാ മറ്റൊരു ബാലചന്ദ്ര മേനോന്‍ ചിത്രം: ദേ! ഇങ്ങോട്ടു നോക്കിയേ.. കൌതുകകരമായ പേരു കൊണ്ടു തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ ചിത്രം ഭരത് ഗോപിയുടെ അവസാന ചിത്രമെന്ന നിലയിലും ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

കൃഷ്‌ണാ ഗോപാല്‍‌കൃഷ്‌ണായ്ക്കു ശേഷം - അതായത് അഞ്ചു വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് - ആദ്യമായാണ് ബാലചന്ദ്ര മേനോന്‍ കഥ - തിരക്കഥ - സംഭാഷണം - സംവിധായകനായി ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കുന്നത്. (എങ്കിലും, ക്ലാസ്‌മേറ്റ്‌സ് അടക്കമുള്ള ചിത്രങ്ങളില്‍ ഈ ഇടവേളയിലും നമ്മള്‍ മേനോനെ കാണുന്നുണ്ടായിരുന്നു.)

നായകന്‍ ജയസൂര്യയാണ്. നായിക പുതുമുഖമായ സാറയും. ശോഭന, ലിസി, കാര്‍ത്തിക, പാര്‍വതി, ആനി, ഉഷ തുടങ്ങിയവരുടെ നിരയിലേക്ക് മറ്റൊരു നായിക കൂടി. ഏറെ നീണ്ട തിരച്ചിലിനൊടുവിലാണ് ബാലചന്ദ്ര മേനോന്‍ ചെന്നൈക്കാരിയായ സെറയെ കണ്ടെത്തുന്നത്. സെറയെ അദ്ദേഹം സാറയാക്കുകയും ചെയ്തു. (രാജേഷ് നരോത്തിന്റെ കണ്‍‌മണി എന്ന ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ട അമേരിക്കന്‍ ഇന്ത്യക്കാരി സുമനെ ഈ ചിത്രത്തില്‍ കാസ്‌റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു.)

ഭരത് ഗോപിയുടെ അവസാനചിത്രമാണ് ദേ! ഇങ്ങോട്ടു നോക്കിയേ എന്നു പറഞ്ഞല്ലോ. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഹൃദയാഘാതം ആ മഹാനടനെ കൂട്ടിക്കൊണ്ടു പോയത്. വെട്ടിക്കാട് സദാനന്ദന്‍ എന്ന പ്രതാപിയായ കാരണവരെയാണ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കായംകുളത്തെ കൃഷ്‌ണപുരം കൊട്ടാരമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ അഭിനയവേദി. വെട്ടിക്കാട് സദാനനന്ദന്റെ മകളാണ് സാറ അവതരിപ്പിക്കുന്ന നായികകഥാപാത്രം.

ജഗതി ശ്രീകുമാര്‍ ഇരട്ടവേഷത്തിലാണ്; വെട്ടിക്കാട് സദാനന്ദന്റെ സഹോദരങ്ങളായ വെട്ടിക്കാട് സദാശിവനായും വെട്ടിക്കാട് സാംബശിവനായും ജഗതി എത്തുന്നു. നെടുമുടി വേണു, ഇടവേള ബാബു, കല്പന, സലിം കുമാര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഗീതവിഭാഗത്തിലുള്ളത് ബിച്ചു തിരുമലയും എം ജയചന്ദ്രനുമാണ്.

മെഡിമിക്സ് സാരഥിയായ എ വി അനൂപാണ് ദേ! ഇങ്ങോട്ടു നോക്കിയേ.. നിര്‍മിക്കുന്നത്. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത പ്രണയകാലം എന്ന ചിത്രത്തിന്റെ നിര്‍മാതാവും അനൂപായിരുന്നു.

CREDITS
Story, Screenplay, Direction: Balachandra Menon
Cast: Jayasurya, Sara, Bharath Gopi, Nedumudi Venu, Jagathy Sreekumar, Idavela Babu, Kalpana, Kochu Preman, Salim Kumar, Indrans, Kulappulli Leela
Lyrics: Bichu Thirumala
Music: M Jayachandran
Camera: Mahadevan Thampi
Producer: A V Anoop
Banner: AVA Productions
Lekha/TEAM INDULEKHA

RELATED PAGES
» Jayasurya Collection
» Bharath Gopi Collection
» Nedumudi Venu Gallery
» Jagathy Sreekumar Collection
» M Jayachandran Collection
» Other Films
» Movie Page Index

1 Comments:

Anonymous Anonymous said...

i cant give even 0 mark for this stupid movie.poor producer

12:41 AM  

Post a Comment

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger