Preview: Innathe Chinthavishayam
PREVIEW | REVIEW | GALLERY | VIDEO
സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, മീര ജാസ്‌മിന്‍ - വന്‍വിജയം ആഘോഷിച്ച രസതന്ത്രത്തിനു ശേഷം ഈ സംഘം വീണ്ടും വരികയാണ്: ചിത്രം ഇന്നത്തെ ചിന്താവിഷയം. ഇവരുടെ ആദ്യചിത്രത്തിന്റെ നിലവാരത്തെക്കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പണം വാരുന്നതില്‍ ഏറെ മുന്നിലായിരുന്നു അത്. കൊമേഴ്‌സ്യല്‍ സിനിമയുടെ മൂല്യം അളക്കപ്പെടുന്നത് ഈ മാനദണ്ഡം ഉപയോഗിച്ചു തന്നെയായതുകൊണ്ട് ബോക്‍സ് ഓഫീസിലെ വിജയത്തെ സിനിമയുടെ വിജയമായിത്തന്നെ കാണണം.
(സത്യന്‍ അന്തിക്കാടിന്റെ നല്ല ചിത്രങ്ങളുടെ പട്ടികയില്‍ അവസാനമായി പോലും രസതന്ത്രം വരില്ലെന്നതു വേറെ കാര്യം!)
വിജയം ഉറപ്പിക്കാവുന്ന മലയാളത്തിലെ ഒരേയൊരു സംവിധായകന്‍ എന്ന പദവിയും ഈയിടെയായി സത്യന്‍ അന്തിക്കാടിനു കിട്ടിയിട്ടുണ്ട്; അടുപ്പിച്ചുണ്ടായ ഹിറ്റുകളുടെ ബലത്തില്‍. ചുരുക്കി പറഞ്ഞാല്‍, ഒരു സൂപ്പര്‍ ഹിറ്റ് ടീമിന്റെ അടുത്ത സൂപ്പര്‍ ഹിറ്റ് ചിത്രം എന്ന നിലയിലാണ് ‘ഇന്നത്തെ ചിന്താവിഷയം’ ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നുകൊണ്ടിരിക്കുന്നത്.
ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ അകലങ്ങളുടെയും അടുപ്പത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ ഗോപകുമാര്‍ എന്ന വസ്ത്രവ്യാപാരിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍. കമലയെന്ന ഡ്രസ് ഡിസൈനറായി മീര ജാസ്‌മിനും. ഗോപകുമാറിന്റെ സ്ഥാപനത്തിലാണ് കമല ജോലി ചെയ്യുന്നത്. പ്രധാന വേഷക്കാര്‍ ഇവര്‍ രണ്ടു പേരുമാണെങ്കിലും ഇവരെ മാത്രം ചുറ്റിത്തിരിയുന്ന കഥയല്ല ചിന്താവിഷയത്തിന്റേത്. ഇവര്‍ക്കൊപ്പമോ, അതിലധികമോ പ്രാധാന്യമുള്ള മൂന്ന് സ്ത്രീകഥാപാത്രങ്ങളുണ്ട് ഇതില്‍; മൂന്നു സുഹൃത്തുക്കള്‍. സുകന്യ, മോഹിനി, മുത്തുമണി എന്നിവരാണ് സുഹൃദ്‌സംഘത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, വിജയരാഘവന്‍, അശോകന്‍ എന്നിവര്‍ യഥാക്രമം ഇവരുടെ ഭര്‍ത്താക്കന്‍മാരായി വരുന്നു.
ഈ മൂവര്‍സംഘത്തിന്റെ കുടുംബജീവിതം കുഴപ്പം പിടിച്ച ഒരു ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്താണ് ഗോപകുമാറും കമലയും ഇവരുടെ പരിചയക്കാരാവുന്നത്. അവരെ സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്ന ദൌത്യം ഗോപകുമാറും കമലയും ഏറ്റെടുക്കുന്നു.
ഇളയരാജയാണ് ഇന്നത്തെ ചിന്താവിഷയത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, രസതന്ത്രം, വിനോദയാത്ര തുടങ്ങിയ സത്യന്റെ മുന്‍ചിത്രങ്ങളുടെ സംഗീതസംവിധായകനും ഇളയരാജയായിരുന്നു.
CREDITS
Story, Screenplay, Direction: Sathyan Anthikad
Cast: Mohanlal, Meera Jasmine, Mukesh, Innocent, Mamukkoya, Sukanya, Mohini, Muthumani, Vijayaraghavan, Ashokan, Vanitha, Siddique, Master Ganapathy
Lyrics: Gireesh Puthenchery
Music: Ilaiyaraja
Camera: Azhakappan
Editing: K Rajagopal
Producer: Antony Perumbavoor
Banner: Ashirwad Cinemas
RELATED PAGES
» Sathyan Anthikad Collection
» Mohanlal Collection
» Meera Jasmine Collection
» Ilaiyaraja Collection
» Mukesh Collection
» Innocent Collection
» Siddique Gallery
» Mamukkoya Gallery
» Other Films
» Movie Page Index
സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, മീര ജാസ്‌മിന്‍ - വന്‍വിജയം ആഘോഷിച്ച രസതന്ത്രത്തിനു ശേഷം ഈ സംഘം വീണ്ടും വരികയാണ്: ചിത്രം ഇന്നത്തെ ചിന്താവിഷയം. ഇവരുടെ ആദ്യചിത്രത്തിന്റെ നിലവാരത്തെക്കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പണം വാരുന്നതില്‍ ഏറെ മുന്നിലായിരുന്നു അത്. കൊമേഴ്‌സ്യല്‍ സിനിമയുടെ മൂല്യം അളക്കപ്പെടുന്നത് ഈ മാനദണ്ഡം ഉപയോഗിച്ചു തന്നെയായതുകൊണ്ട് ബോക്‍സ് ഓഫീസിലെ വിജയത്തെ സിനിമയുടെ വിജയമായിത്തന്നെ കാണണം.(സത്യന്‍ അന്തിക്കാടിന്റെ നല്ല ചിത്രങ്ങളുടെ പട്ടികയില്‍ അവസാനമായി പോലും രസതന്ത്രം വരില്ലെന്നതു വേറെ കാര്യം!)
വിജയം ഉറപ്പിക്കാവുന്ന മലയാളത്തിലെ ഒരേയൊരു സംവിധായകന്‍ എന്ന പദവിയും ഈയിടെയായി സത്യന്‍ അന്തിക്കാടിനു കിട്ടിയിട്ടുണ്ട്; അടുപ്പിച്ചുണ്ടായ ഹിറ്റുകളുടെ ബലത്തില്‍. ചുരുക്കി പറഞ്ഞാല്‍, ഒരു സൂപ്പര്‍ ഹിറ്റ് ടീമിന്റെ അടുത്ത സൂപ്പര്‍ ഹിറ്റ് ചിത്രം എന്ന നിലയിലാണ് ‘ഇന്നത്തെ ചിന്താവിഷയം’ ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നുകൊണ്ടിരിക്കുന്നത്.
ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ അകലങ്ങളുടെയും അടുപ്പത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ ഗോപകുമാര്‍ എന്ന വസ്ത്രവ്യാപാരിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍. കമലയെന്ന ഡ്രസ് ഡിസൈനറായി മീര ജാസ്‌മിനും. ഗോപകുമാറിന്റെ സ്ഥാപനത്തിലാണ് കമല ജോലി ചെയ്യുന്നത്. പ്രധാന വേഷക്കാര്‍ ഇവര്‍ രണ്ടു പേരുമാണെങ്കിലും ഇവരെ മാത്രം ചുറ്റിത്തിരിയുന്ന കഥയല്ല ചിന്താവിഷയത്തിന്റേത്. ഇവര്‍ക്കൊപ്പമോ, അതിലധികമോ പ്രാധാന്യമുള്ള മൂന്ന് സ്ത്രീകഥാപാത്രങ്ങളുണ്ട് ഇതില്‍; മൂന്നു സുഹൃത്തുക്കള്‍. സുകന്യ, മോഹിനി, മുത്തുമണി എന്നിവരാണ് സുഹൃദ്‌സംഘത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, വിജയരാഘവന്‍, അശോകന്‍ എന്നിവര്‍ യഥാക്രമം ഇവരുടെ ഭര്‍ത്താക്കന്‍മാരായി വരുന്നു.
ഈ മൂവര്‍സംഘത്തിന്റെ കുടുംബജീവിതം കുഴപ്പം പിടിച്ച ഒരു ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്താണ് ഗോപകുമാറും കമലയും ഇവരുടെ പരിചയക്കാരാവുന്നത്. അവരെ സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്ന ദൌത്യം ഗോപകുമാറും കമലയും ഏറ്റെടുക്കുന്നു.
ഇളയരാജയാണ് ഇന്നത്തെ ചിന്താവിഷയത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, രസതന്ത്രം, വിനോദയാത്ര തുടങ്ങിയ സത്യന്റെ മുന്‍ചിത്രങ്ങളുടെ സംഗീതസംവിധായകനും ഇളയരാജയായിരുന്നു.
CREDITS
Story, Screenplay, Direction: Sathyan Anthikad
Cast: Mohanlal, Meera Jasmine, Mukesh, Innocent, Mamukkoya, Sukanya, Mohini, Muthumani, Vijayaraghavan, Ashokan, Vanitha, Siddique, Master Ganapathy
Lyrics: Gireesh Puthenchery
Music: Ilaiyaraja
Camera: Azhakappan
Editing: K Rajagopal
Producer: Antony Perumbavoor
Banner: Ashirwad Cinemas
Lekha/TEAM INDULEKHA
RELATED PAGES
» Sathyan Anthikad Collection
» Mohanlal Collection
» Meera Jasmine Collection
» Ilaiyaraja Collection
» Mukesh Collection
» Innocent Collection
» Siddique Gallery
» Mamukkoya Gallery
» Other Films
» Movie Page Index

0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME