SPiCE most viewed videos in indulekha
 

Preview: Kanal

PREVIEW | GALLERY | VIDEO
dubbed malayalam movie kanal directed by anil krishna
ആന്ധ്രയിലെ താരരാജാവായിരുന്ന എന്‍ ടി രാമറാവുവിന്റെ ചെറുമകന്‍ കല്യാണ്‍‌റാം അഭിനയിച്ച അസാധ്യുഡു എന്ന തെലുങ്ക് ചിത്രം മലയാളത്തില്‍. മലയാളത്തില്‍ കനല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും പുതുമുഖമായ അനില്‍ കൃഷ്ണയാണ്. അനീതിക്കെതിരെ നില്‍ക്കുന്ന ഊര്‍ജസ്വലനാ‍യ ഒരു ചെറുപ്പക്കാരന്റെയും അയാളുടെ പ്രണയത്തിന്റെയും കഥയാണ് കനലിന്റെ മര്‍മ്മം. കല്യാണ്‍ റാമിന്റെ നായികയാ‍യി ദിയ ശര്‍മ വരുന്നു.

Action-packed entertainer എന്നാണ് കനലിന്റെ അണിയറശില്പികള്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. കല്യാണ്‍ റാമിനൊപ്പം, വിനായകന്‍, ചരണ്‍‌രാജ് തുടങ്ങിയ അഭിനേതാക്കളുമുണ്ട്. രാം ഗോപാല്‍ വര്‍മയുടെ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതനായ രവി കാലെ വില്ലന്‍ വേഷത്തില്‍ വരുന്നു. സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിക്രം ധര്‍മ്മയാണ്.

ചക്രി ഈണമിട്ട ഗാനങ്ങളാണ് കനലിന്റെ മറ്റൊരു ആകര്‍ഷണം. (അല്ലു അര്‍ജുന്റെ ഹീറോ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ചക്രി ആയിരുന്നു. മലയാളത്തില്‍ ചക്രി ഒരു പാട്ട് പാടിയിട്ടുമുണ്ട്.) വിനീത് ശ്രീനിവാസന്‍, എം ജി ശ്രീകുമാര്‍, അഫ്‌സല്‍, മഞ്ജരി, ജ്യോത്സ്‌ന, ഷീലാ മണി എന്നിവരാണ് മലയാളത്തിലെ ഗായകര്‍. ചക്രിയുടെ ഈണത്തിനൊപ്പിച്ച് മലയാളഗാനങ്ങള്‍ രചിച്ചിരിക്കുന്നത് രാജീവ് ആലുങ്കല്‍. നൃത്തരംഗങ്ങള്‍ രാജു സുന്ദരത്തിന്റെ വകയും.

സജിത് കുമാറിന്റെ പല്ലവി ഇന്റര്‍നാഷണലാണ് ‘കനല്‍’ മലയാളത്തില്‍ അവതരിപ്പിക്കുന്നത്.

CREDITS
Original Title: Asadhyudu (Telugu), 2006
Screenplay, Direction: Anil Krishna
Dialogue (Malayalam): Satheesh Muthukulam
Cast: Kalyanram, Diya Sarma, Ravi Kale, Charanraj, Vinodkumar, Chalapati Rao
Lyrics (Malayalam): Rajeev Aalumkal
Music: Chakri
Choreography: Raju Sundaram
Camera: Bhoopati Raja
Producer (Malayalam): Sajith Kumar
Banner (Malayalam): Pallavi International
Lekha/TEAM INDULEKHA

RELATED PAGES
» Hero
» Other Films
» Movie Page Index
© 2008 indulekha media network | powered by blogger