Preview: ROBO

മലയാളത്തില്‍ ആദ്യമായി റോബോട്ട് ഒരു സിനിമയിലെ മുഖ്യകഥാപാത്രമാകുന്നു. ഡോ. ആര്‍. പ്രസന്നകുമാര്‍ സംവിധാനം ചെയ്യുന്ന ‘റോബോ’യാണ് ഈ പുതുമയുമായി തിയറ്ററുകളില്‍ എത്തുന്നത്. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി നിര്‍മിച്ചിരിക്കുന്ന ഒരു എന്റര്‍ടെയിനറാണ് റോബോ. ഡോ. പ്രസന്നകുമാറിന്റെ ആദ്യചിത്രമാണിത്. അദ്ദേഹം ‘ഡ്രീം പ്രൊജക്റ്റ് ’ എന്നു വിശേഷിപ്പിക്കുന്ന ചിത്രം.
റോബോയിലെ റോബോട്ട് ത്രീ ഡി അനിമേഷന്റെയോ മറ്റു ചെലവേറിയ വിദ്യകളുടെയോ ഉത്‌പന്നമാണെന്നു കരുതരുത്. ഇതിലെ റോബോട്ടിനെ അവതരിപ്പിക്കുന്നത് പ്രകാശ് പേട്ടയാണ്. ഈ ചിത്രത്തിലെ പ്രധാന മനുഷ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ പ്രവീണും. മധു, ശങ്കര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. ഒപ്പം, കുറേ ബാലതാരങ്ങളും.
ഗാനങ്ങള്‍ സംവിധായകന്റേതു തന്നെയാണ്. സംഗീതമൊരുക്കിയിരിക്കുന്നത് നവാഗതനായ നെടുംകുന്നം ശ്രീദേവ്.

CREDITS
Script, Direction: Dr. R. Prasanna Kumar
Cast: Master Praveen, Prakash Pettah, Madhu, Sankar, Indrans, Poojapura Radhakrishnan, Kochu Preman, SanalKumar, Monilal, Archana, Kulappully Leela etc.
Lyrics: Dr. R. Prasanna Kumar
Music: Nedumkunnam Sreedev
Camera: K. P. Jyothilal
Producer: Dr. R. Prasanna Kumar
Banner: Sri Vijay Ganesh Productions
Lekha/ TEAM INDULEKHA
RELATED PAGES
» Other Films
» Movie Page Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME