SPiCE most viewed videos in indulekha
 

Preview: Shalabham

PREVIEW | GALLERY
remya nambeesan in the malayalam movie shalabham directed by Suresh Palanchery
മാടമ്പ് കുഞ്ഞുകുട്ടന്റെ മറ്റൊരു രചന കൂടി വെള്ളിത്തിരയിലേക്ക്: ശലഭം. സുരേഷ് പാലഞ്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മുഖ്യവേഷങ്ങളിലെത്തുന്നത് സുധീഷും രമ്യ നമ്പീ‍ശനുമാണ്. ചെറുപ്പക്കാര്‍ക്കുള്ള ഈ പ്രാധാന്യമാണ് താരബഹളമില്ലാത്ത ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്.

പഴയ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ആവശ്യത്തിലധികം പ്രാധാന്യമുള്ള ഒരു ഗ്രാമത്തിലാണ് ശലഭം അരങ്ങേറുന്നത്. ചായക്കടക്കാരന്‍ കുമാരന്റെ മകന്‍ ഹരിയും (സുധീഷ്) മീരയും (രമ്യ നമ്പീശന്‍) ബാല്യകാല സുഹൃത്തുക്കളാണ്. കഷ്ടപ്പെട്ട് പഠിച്ച് ഹരി ബിരുദം നേടുന്നു; ജോലി സമ്പാദിക്കുന്നു. എന്നാല്‍, അപ്പോഴും കൊച്ചുകുട്ടികള്‍ക്കൊപ്പം ചുറ്റി കറങ്ങി നടക്കാനാണ് മീരയ്ക്ക് ഇഷ്‌ടം. ഇതിനിടെ ഹരിയുടെ വിവാഹം നടക്കുന്നു. അതോടെ മീരയുടെ ജീവിതം മാറി മറിയുകയാണ്. മെല്ലെ മെല്ലെ, ഗ്രാമം മുഴുവന്‍ മീരയെ ഒരു ദുശ്ശകുനമെന്ന നിലയില്‍ കാണാന്‍ തുടങ്ങുന്നു.

സുരേഷ് പാലഞ്ചേരിയുടെ ആദ്യചിത്രമാണ് ശലഭം. ഏറെക്കാലമായി മലയാളസിനിമാരംഗത്തുള്ള സുരേഷ്, മുന്‍പ് ലോഹിതദാസ്, സുന്ദര്‍ദാസ്, കമല്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എം ജെ രാ‍ധാകൃഷ്ണനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ശലഭത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നതും ഈണം പകര്‍ന്നിരിക്കുന്നതും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. ( നേരത്തെ പറഞ്ഞ പ്രത്യേകതകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന മറ്റൊന്ന്!) കൈതപ്രം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. കൂടാതെ, തിരക്കഥ രചിച്ച മാടമ്പ് കുഞ്ഞുകുട്ടനും നിലമ്പൂര്‍ ആയിഷയും സ്ക്രീ‍നിലെത്തുന്നു.

ചോക്ലേറ്റ്, സൈക്കിള്‍ തുടങ്ങിയ യുവചിത്രങ്ങളുടെ പ്രദര്‍ശനവിജയമായിരിക്കാം ചെറുപ്പക്കാരെ വച്ചുള്ള ഇത്തരം പരീക്ഷണങ്ങള്‍ക്ക് സിനിമക്കാരെ ധൈര്യപ്പെടുത്തുന്നത്. എന്നാല്‍, ഈ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ചെറുപ്പക്കാര്‍ മാത്രം പോര, ഉറപ്പുള്ള കഥയും തിരക്കഥയുമൊക്കെ കൂടി വേണം. ചെറുപ്പക്കാ‍രുമായി സ്ക്രീനിലെത്തുന്നവര്‍ ഈ കാര്യം കൂടി ഓര്‍ത്താല്‍ മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയെഴുതപ്പെടും.

CREDITS
Story, Screenplay: Matampu Kunjukuttan
Direction: Suresh Palanchery
Cast: Sudheesh, Ramya Nambeeshan, KPAC Lalitha, Kaithapram Damodaran Namboothiri, Mala Aravindan, Mamukkoya, Bindu Vaarapuzha, Nilamboor Ayisha
Lyrics, Music: Kaithapram Damodaran Namboothiri
Camera: M J Radhakrishnan
Editing: Venugopal
Producers: Aseez Kadalundi, Alavi Ramanattukara, Rasheed Perumanna
Banner: Best Group Productions
Lekha/TEAM INDULEKHA

RELATED PAGES
» Remya Nambeesan Gallery
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger