Preview: Musafir
PREVIEW | GALLERY

ദുബായ്, അറബിക്കഥ എന്നിവയ്‌ക്ക് ശേഷം ഒരു മലയാളസിനിമ കൂടി ദുബായില്‍ ചിത്രീകരിക്കുന്നു. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന മുസാഫിര്‍. മുസാഫിറിന്റെ എണ്‍പതു ശതമാനത്തിലേറെയും ദുബായിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സൈപ്രസ്, ലണ്ടന്‍ എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍.
ആക്ഷനും റൊമാന്‍സിനും സംഗീതത്തിനും പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തിലൂടെ ഒരു പുതിയ താരജോഡി അരങ്ങേറ്റം കുറിക്കുന്നുണ്ട്: നായകവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന റഹ്‌മാനും മമ്‌ത മോഹന്‍ദാസും. പ്രമോദ് പപ്പന്റെ എബ്രഹാം & ലിങ്കണ്‍ എന്ന ചിത്രത്തിലും നായകവേഷത്തില്‍ റഹ്‌മാനുണ്ടായിരുന്നു; കലാഭവന്‍ മണിക്കൊപ്പം.
ദുബായ് നഗരത്തിലെ വന്‍ബിസിനസ് ശൃംഖലയായ പാര്‍വണ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമ ജി കെ നായര്‍ (കൊച്ചിന്‍ ഹനീഫ), മകള്‍ അനുപമ( മമ്‌ത). സ്ഥാപനത്തിന്റെ എം ഡി കൂടിയായ അനുപമ സമര്‍ഥയായ ബിസിനസുകാരിയാണ്, സുന്ദരിയും. മകള്‍ക്ക് ഏറ്റവും യോജ്യനായ വരനെ തേടിയുള്ള നായരുടെ അന്വേഷണം അവസാനിച്ചത് ശക്‌തിധരനിലാണ്. പാര്‍വണയിലെ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ശക്‌തിധരന്‍ (ബാല).
ഇതിനിടെയാണ് ഒരു സംഗീതപരിപാടിയുടെ ഭാഗമായി ഹുമയൂണ്‍ എന്ന മുസാഫിര്‍ (റഹ്‌മാന്‍) ദുബായിലെത്തുന്നത്. മുസാഫിറുമായി പരിചയത്തിലാകുന്ന അനുപമയ്‌ക്ക് അയാളോട് പ്രണയം തോന്നുന്നു. ഇതാണ് ചിത്രത്തിന്റെ വഴിത്തിരിവ്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് ഗാനങ്ങളൊരുക്കാന്‍ നാലു സംഗീതസംവിധായകരുണ്ട്: എം ജി രാധാകൃഷ്‌ണന്‍, ഔസേപ്പച്ചന്‍, ഷഹബാസ് അമന്‍, ബാലഭാസ്കര്‍. മുസാഫിറിന്റെ നിര്‍മാതാവായ സുനീര്‍ ഹംസയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - ഷൌക്കത്ത് ലെന്‍സ്‌മാന്‍, കലാസംവിധാനം - ഗംഗന്‍ തലവില്‍, മേക്കപ്പ് - ജയചന്ദ്രന്‍, വസ്‌ത്രാലങ്കാരം- എസ് ബി സതീശന്‍.
CREDITS
Direction: Pramod Pappan
Story, Script : Babu Janardanan
Cast: Rahman, Mamta, Bala, Shobhana, Kochin Haneefa, Lalu Alex, Rajan P Dev, Mamukkoya, P Sreekumar etc.
Lyrics : Suneer Hamsa
Music: Ouseppachan
Camera: Showkath Lensman
Producer : Suneer Hamsa
Banner : Asia Vision & Indish Creations
RELATED PAGES
» Rahman Gallery
» Mamta Mohandas Gallery
» Shobhana Collection
» Mamukkoya Gallery
» Ouseppachan Collection
» Abraham & Lincoln by Pramod Pappan
» Other Films
» Movie Index

0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME