SPiCE most viewed videos in indulekha
 

Preview: Pachamarathanalil

PREVIEW | REVIEW | GALLERY | VIDEO
malayalam movie pachamarathanalil starring srenivasan, padmapriya etc.
എട്ടുവയസുള്ള ഒരു പെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി, ഒരു കുടുംബത്തിന്റെ കഥ പറയുകയാണ് ‘പച്ചമരത്തണലില്‍’. സച്ചി എന്നറിയപ്പെടുന്ന കാര്‍ട്ടൂണിസ്‌റ്റ് സച്ചിദാനന്ദന്‍, ഉദ്യോഗസ്‌ഥയായ ഭാര്യ അനു, മകള്‍ സ്‌നേഹ എന്നിവരാണ് ഈ കുടുംബത്തിലെ അംഗങ്ങള്‍. സംതൃപ്‌തമായ കുടുംബം.

ഒരിക്കല്‍ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ സ്നേഹയ്ക്ക് ക്ഷണം ലഭിച്ചു. ചെന്നൈയിലാണ് ഷൂട്ടിങ്ങ്. അനുവിന് താല്പര്യമില്ലെങ്കിലും മകളുടെ നിര്‍ബന്ധത്തിനും സച്ചിയുടെ താല്പര്യത്തിനും അവര്‍ വഴങ്ങുകയാണ്. ഈ യാത്രയില്‍ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഒരു സംഭവം നടക്കുന്നു. തുടര്‍ന്നു നടക്കുന്ന കാര്യങ്ങളാണ് ‘പച്ചമരത്തണലില്‍’ പറയുന്നത്. ശ്രീനിവാസനാണ് കാര്‍ട്ടൂണിസ്‌റ്റ് സച്ചിയായി വേഷമിടുന്നത്. പത്മപ്രിയ അനുവിനെയും ബേബി ആഹാന സ്‌നേഹയേയും അവതരിപ്പിക്കുന്നു.

ലിയോ തദ്ദേവൂസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ഭദ്രന്റെ അസോസിയേറ്റ് ഡയറക്‌ടറായിരുന്ന ലിയോ ഇതാദ്യമായാണ് സംവിധായകന്റെ കുപ്പായമണിയുന്നത്, അതും സ്വന്തം തിരക്കഥയില്‍. “ഒരു കുടുംബകഥയാണ് പറയുന്നതെങ്കിലും ഈ ചിത്രത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. ഇതിന്റെ കഥയിലുപരി അവതരണത്തിനാണ് പ്രത്യേകത. എല്ലാ ആളുകളെയും ആകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് കരുതുന്നത്.” ശ്രീനിവാസന്‍ പറയുന്നു.

യെസ്, യുവര്‍ ഓണറിനു ശേഷം ശ്രീനിയും പദ്മപ്രിയയും ഒരുമിക്കുന്ന ഈ ചിത്രം രേവതി കലാ‍മന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മിക്കുന്നു. ലാലു അലക്സ്, ലാല്‍, നാസര്‍, സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, ശ്രീരാമന്‍, സുകുമാരി, സോനാ നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. വയലാര്‍ ശരത്‌ചന്ദ്രവര്‍മയുടെ വരികള്‍ക്ക് അല്‍‌ഫോണ്‍സ് ഈണം പകരുന്ന ഗാനങ്ങള്‍ ജാസി ഗിഫ്‌റ്റും വിനീത് ശ്രീനിവാസനും ആലപിക്കുന്നു. പിരമിഡ് സായ്‌മിറയാണ് പച്ചമരത്തണലില്‍ തിയറ്ററിലെത്തിക്കുന്നത്.

CREDITS
Story, Script, Direction: Leo Thadevoos
Cast: Sreenivasan, Padmapriya, Baby Ahana, Lalu Alex, Lal, Nasser, Suraj Venjaramood, Bijukuttan, V K Sreeraman, Sona Nair, Kannoor Sreelatha, Sukumari
Lyrics: Vayalar Sarathchandra Varma
Music: Alphons
Camera: Manoj Pillai
Producer: Keerthi Suresh Kumar
Banner: Revathy Kalamandir
Distribution: Pyramid Saimira Theaters Limited

RELATED PAGES
» Sreenivasan Collection
» Padmapriya Collection
» Other Films
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy