SPiCE most viewed videos in indulekha
 

Preview: Pazhassi Raja

PREVIEW | GALLERY
mammootty and kanika as pazhassi raja and his second wife kaitheri makkam
പഴശ്ശിരാജ വരുന്നു; എം ടിയുടെ, ഹരിഹരന്റെ, മമ്മൂട്ടിയുടെ പഴശ്ശിരാജ! രണ്ടു പതിറ്റാണ്ടോളം മുന്‍‌പാണ് ഇതേ സംഘത്തിന്റെ ‘ഒരു വടക്കന്‍‌വീരഗാഥ’ മലയാളസിനിമാചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി പുറത്തു വന്നത്. വടക്കന്‍ വീരഗാഥയുടെ വിജയചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍ ഇപ്പോള്‍.

കേരളചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള വ്യക്തിത്വങ്ങളിലൊന്നായ പഴശ്ശി രാജയെ മമ്മൂട്ടി അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ കൈതേരി മാക്കമായി തമിഴ് നടി കനിഹ വരുന്നു. തിലകന്‍ (കുറുമ്പ്രനാട് രാജാവ്), സുമന്‍ (പഴയവീടന്‍ ചന്തു‌), ശരത് കുമാര്‍ (എടച്ചേന കുങ്കന്‍), പദ്മപ്രിയ (നീലി), സുരേഷ് കൃഷ്‌ണ (കൈതേരി അമ്പു), ക്യാപ്‌റ്റന്‍ രാജു (ഉണ്ണിമൂത്ത), മനോജ് കെ ജയന്‍ (തലയ്ക്കല്‍ ചന്തു), ജഗതി ശ്രീകുമാര്‍ (കണാര മേനോന്‍) തുടങ്ങി അനേകം അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ വരുന്നുണ്ട്.

ഈ ചിത്രത്തേപ്പറ്റി എം ടി വാസുദേവന്‍ നായര്‍ പറഞ്ഞത്:
"1857-ലാ‍ണ് ശിപായിലഹള നടക്കുന്നത്. ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരമായി നാം കൊണ്ടാടുന്നതും അതിനെയാണ്. എന്നാല്‍, അതിനും 52 വര്‍ഷം മുന്‍പ് 1805-ലാണ് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി പഴശ്ശിരാജാവ് വീരമൃത്യു വരിക്കുന്നത്. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഈ പോരാട്ടത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയിട്ടില്ല. അത് അടയാളപ്പെടുത്തുന്നിടത്താണ് ഈ സിനിമയുടെ ചരിത്രപരമായ പ്രാധാന്യം."
CLICK HERE to read the interview with MT Vasudevan Nair

സംവിധായകന്‍ ഹരിഹരന്‍ ‘പഴശ്ശിരാജ’യെക്കുറിച്ച് പറഞ്ഞത്:
“... പഴശ്ശിയുടെ പോരാട്ടം പോരാട്ടം ഒരു കര്‍ഷകസമരം കൂടിയായിരുന്നു. അതില്‍ പ്രധാന പങ്കു വഹിച്ചവരാണ് തലയ്ക്കല്‍ ചന്തുവും എടച്ചേന കുങ്കനും. ഇവരെപ്പറ്റിയോ അവരുടെ സമരത്തെപ്പറ്റിയോ ഭാ‍വി തലമുറയ്ക്ക് ഒരറിവും ഉണ്ടായെന്നു വരില്ല. വിസ്മരിക്കപ്പെട്ടേക്കാവുന്ന ഒരു ചരിത്രഖണ്ഡത്തെയാണ് ഈ സിനിമ ആവിഷ്കരിക്കുന്നത്.”
CLICK HERE to read the interview with Hariharan

ഈ വിഷുവിന് ‘പഴശ്ശിരാജ’ തിയറ്ററുകളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും മാര്‍ച്ച് പിന്നിട്ടിട്ടും ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. ഓണത്തിനാണ് ഇനി പഴശ്ശി രാജ എത്താന്‍ സാധ്യതയുള്ളത്.

CREDITS
Director: Hariharan
Story, Screenplay, Dialogue : M T Vasudevan Nair
Cast: Mammootty, Sarath Kumar, Suman, Kaniha, Padmapriya, Jagathy Sreekumar, Captain Raju, Manoj K Jayan etc.
Lyrics: O N V Kurup, Gireesh Puthanchery
Music: Ilaiyaraja
Camera: Venu, Manoj Pillai
Producer: Gokulam Gopalan
Banner: Gokulam Movies

RELATED PAGES
» Mammootty
» MT Vasudevan Nair
» O N V Kurup
» Ilaiyaraja
» Padmapriya
» Jagathy Sreekumar
» Other Films
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger