Review: De! Ingottu Nokkiye..
PREVIEW | REVIEW | GALLERY

VIEWERS' RATING: 0/10
(please leave your rating and observations at the area for comments below.)
WHAT'S IT
പ്ലസും മൈനസും വിവരിക്കുന്നതോ വെര്‍ഡിക്റ്റ് നിശ്ചയിക്കുന്നതോ ഈ സിനിമയുടെ കാര്യത്തില്‍ അത്ര വലിയ ജോലിയല്ല. എന്നാല്‍, ഈ സിനിമ എന്താണ് എന്നു പറയുന്നത് വെള്ളം കുടിക്കുന്ന പരിപാടിയാണ്. എത്ര നോക്കിയാലും സംഗതി പരാജയപ്പെടുകയും ചെയ്യും. കാരണം, രണ്ടര മണിക്കൂര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും സംവിധായകനു പോലും അതിനു കഴിഞ്ഞിട്ടില്ല! എങ്കിലും മനസ്സിലായ കാര്യങ്ങള്‍ പറയാം.
ഇതിലെ പ്രധാന കഥാപാത്രങ്ങള്‍: മൂന്നു വട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായ വെട്ടിക്കാട്ടു സദാശിവന്‍ (ജഗതി ശ്രീകുമാര്‍), ഇദ്ദേഹത്തിന്റെ മരുമകന്‍ വെട്ടിക്കാട്ട് ശിവന്‍ (ജയസൂര്യ), ശിവന്റെ മുറപ്പെണ്ണ് ചക്കര (സാറ), ചക്കരയുടെ അച്ഛന്‍ വെട്ടിക്കാട്ട് സദാനന്ദന്‍ (ജനാര്‍ദനന്‍). ഇദ്ദേഹം സദാശിവന്റെ മൂത്ത ജ്യേഷ്‌ഠനും കൊടിയ ശത്രുവുമാണ്. ശത്രുതയുടെ കാരണം അങ്ങേര്‍ക്കു തന്നെ നിശ്ചയം പോര!
വിരലിലെണ്ണാവുന്ന സീനുകളില്‍ വന്നുപോകുന്ന മറ്റ് അഭിനേതാക്കള്‍ (ഒറ്റ സീനില്‍ വന്ന് മുഖം കൊണ്ട് ഓരോ ഗോഷ്ഠി കാണിച്ചിട്ട് പോകുന്നവരും ഇക്കൂട്ടത്തിലുണ്ട്, അമ്മയാണെ സത്യം!) : തിലകന്‍, നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍, ലെന, ഗോപകുമാര്‍, സുകുമാരി, രാജന്‍ പി ദേവ്, കൊല്ലം തുളസി, ഇന്ദ്രന്‍സ്, കല്പന, മാള അരവിന്ദന്‍, സലിം കുമാര്‍, ഇടവേള ബാബു, കൊച്ചുപ്രേമന്‍, ശ്രീലത, കുളപ്പുള്ളി ലീല.
പിന്നെ പത്രപ്രവര്‍ത്തകരായും പൊലീസുകാരായും രാഷ്‌ട്രീയപ്രവര്‍ത്തകരായും ഗുണ്ടകളായും മന്ത്രിമാരായുമൊക്കെ വേഷമിടുന്ന ചെറുകിട താരങ്ങള്‍.
സദാശിവന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും മുഖ്യമന്ത്രി ആയപ്പോള്‍ മരുമകന്‍ ശിവന്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിക്കുന്നു. എന്തിനാണെന്ന് നമുക്കറിയില്ല. പകരം മുഖ്യമന്ത്രിയായി കൊണ്ടുവരുന്നത് മരിച്ചുവെന്ന് എല്ലാവരും കരുതിയിരുന്ന അമ്മാവന്റെ ഇരട്ടസഹോദരനെ (ജഗതിയുടെ ഡബിള്‍ റോള്‍). ഇവരെല്ലാവരും കൂടി എന്തൊക്കെയോ കാണിക്കുന്നു. പ്രധാന പരിപാടി പത്രസമ്മേളനമാണ്. പിന്നെ കുറേ ഫോണ്‍ വിളിക്കും. അതു മടുക്കുമ്പോള്‍ ഒരു കാബിനറ്റ് മീറ്റിങ് നടത്തും. പിന്നെ ശിവനും ചക്കരയും തമ്മിലുള്ള അല്പം ‘പിശകായ’ പ്രണയരംഗങ്ങള്‍; ഇടയ്ക്ക് അവരുടെ കല്യാണം. പിന്നെയും പത്രസമ്മേളനം, ഫോണ്‍വിളി.. അങ്ങനെ കുറേ കഴിയുമ്പോള്‍ സിനിമ തീര്‍ന്നെന്ന് നമുക്ക് മനസ്സിലാകും. അപ്പോള്‍ ഇറങ്ങിപ്പോരാം.
PLUSES
എന്തെങ്കിലും പറയണമെന്ന് നിര്‍ബന്ധമായതു കൊണ്ട് ഒരു കാര്യം: പുതിയ നായിക, സാറ തരക്കേടില്ല.
MINUSES
ഏപ്രില്‍ 18, കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം, ആരാന്റെ മുല്ല കൊച്ചുമുല്ല, നയം വ്യക്തമാക്കുന്നു തുടങ്ങിയ സിനിമകളുടെ സംവിധായകനായ ബാലചന്ദ്ര മേനോനില്‍ നിന്ന് നമ്മള്‍ നല്ലൊരു സിനിമ പ്രതീക്ഷിക്കുന്നുണ്ട്; അതും അഞ്ചു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഒരു സിനിമ വരുമ്പോള്‍. പക്ഷേ, നമുക്ക് കാണാന്‍ പറ്റുന്നത് വാലും തലയുമില്ലാത്ത ഒരു ഉത്‌പന്നമാണ്. ഒരുപക്ഷേ, കുഴപ്പം നമ്മുടേതായിരിക്കുമോ!!
VERDICT
ഈ സിനിമ എന്താണെന്നു മനസ്സിലാകാത്ത ഒരാള്‍ വിധി പറയുന്നത് ശരിയല്ലാത്തതുകൊണ്ട് മിണ്ടുന്നില്ല.
RELATED PAGES
» Jayasurya Collection
» Bharath Gopi Collection
» Nedumudi Venu Gallery
» Jagathy Sreekumar Collection
» M Jayachandran Collection
» Other Films
» Movie Page Index

G K Murthy/TEAM INDULEKHA
RELATED PAGES
» Jayasurya Collection
» Bharath Gopi Collection
» Nedumudi Venu Gallery
» Jagathy Sreekumar Collection
» M Jayachandran Collection
» Other Films
» Movie Page Index

4 Comments:
This is the worsest movie ever I've seen from theator.we cant call it a cinema.Even if anybody offer a ticket for this ,its not watchable.When we take the list of hits and flops in the end of year one more flop we can add in to that.thats the only use of this.We cant find out the reason for failure of this.B coz nothing is there to discuss in this movie.In all angles its not a movie.why Balachandramenon showing this much cruelty to malyalees and malayalam cinema industry?....
if we call this movie "Bull Shit"...It 'll be shame for bull shit .it doesnt desrve rating.even fresh directors can do much much better than this. cant rate even 0 for this stupid movie..better the director can leave this field.
Balachandra menonu branthu pidichu ennu thonnunnu...Oru minus 5 koduthekku....Theatre parisarathu polum oru kunjilla...According to the Shenoyees(Ernakulam) theatre manager ,they never had a bad vishu movie like this.... Even on Vishu day ,theatre had 70% empty seats.Kalikaalam...Krishna Gopalakrishna.....
balachandra menon road ll irangiyall adi urappa ............ jayasurya ye allenkil thanne malayalikalku kandukuda ithu kudi ayapol ok ayi.... ithu kandathinu shesham njan malayala cinema thanne veruthu poyi....... entammmmooooooooooooooo...
bhayankarammmmmmmmmmmmm
Post a Comment
>> CHANNEL HOME >> INDULEKHA HOME