SPiCE most viewed videos in indulekha
 

Most Loved Films: Lal Jose

chemmeen
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിന് പ്രിയപ്പെട്ട മലയാള സിനിമകള്‍ ഇതാ: രാമു കാര്യാട്ടിന്റെ ചെമ്മീന്‍ മുതല്‍ പ്രിയദര്‍ശന്റെ പൂച്ചയ്ക്കൊരു മൂക്കുത്തി വരെ.

1. ചെമ്മീന്‍: രാമു കാര്യാട്ട്
35 വര്‍ഷം മുമ്പുള്ള സിനിമയാണെങ്കിലും എപ്പോള്‍ കണ്ടാ‍ലും മുഴുവന്‍ കാണാന്‍ തോന്നിപ്പിക്കുന്ന ചിത്രം.

2. യവനിക: കെ ജി ജോര്‍ജ്
ഇന്നും കൊതിപ്പിക്കുന്ന ക്രാഫ്‌റ്റാണ് യവനികയുടേത്.

3. കൊടിയേറ്റം: അടൂര്‍ ഗോപാലകൃഷ്‌ണന്‍
മികച്ച സിനിമയെന്നതിലുപരി, അതില്‍ നര്‍മമുണ്ട്; മനോഹരമായ നര്‍മം.

4. ഉള്ളടക്കം: കമല്‍
ഡയറക്ഷനിലും അപ്രോച്ചിലും പ്രഫഷണല്‍ ട്രീറ്റ്‌മെന്റാണ് അതിന്റേത്‌. എന്നിലെ ഡയറക്ടറെ രൂപപ്പെടുത്തുന്നതില്‍ ഏറെ സഹായകരമായ സിനിമ.

5. കിരീടം: സിബി മലയില്‍
അങ്ങേയറ്റം റിയലിസ്റ്റിക്കായ, ഡ്രമാറ്റിക്കായ സിനിമ. അതിലെ ഇമോഷന്‍സ് യാഥാര്‍ഥ്യവുമായി ഏറെ ബന്ധമുള്ളതാണ്.

6. ഒരിടത്ത്: അരവിന്ദന്‍
ഈ ചിത്രം അതിലെ നാടന്‍ കഥാപാത്രങ്ങളും നര്‍മവും കൊണ്ട് ശ്രദ്ധേയമാണ്.

7. വിട പറയും മുമ്പേ: മോഹന്‍
ലാളിത്യമാണ് മോഹന്റെ സിനിമകളുടെ പ്രത്യേകത. സേവ്യര്‍ എന്ന കഥാപാത്രത്തെ ഫോളോ ചെയ്തു പോകുന്ന ആ സിനിമ ലളിതമാണ്; എന്നാല്‍ ശക്തവുമാണ്.

movie director Lal Jose8. വൈശാലി: ഭരതന്‍
ഏറ്റവും അനുയോജ്യമായ കാസ്‌റ്റിങ്ങാണ് അതിലേത്. ഒരു അമര്‍ ചിത്രകഥ നല്‍കുന്ന രൂപരേഖകളോട് ചേര്‍ന്നു പോകുന്ന വിധത്തിലുള്ള കാസ്റ്റിങ്: പൌരുഷവും ഗാംഭീര്യവുമുള്ള രാജാവ്, രൂപഭംഗിയുള്ള കുമാരി, ദാസി, മന്ത്രി.. അങ്ങനെ. മാനിന്റെ മുഖമുള്ള മുനികുമാരന്‍ എന്നു പറയുമ്പോള്‍ അതു തന്നെയാണ് വൈശാലിയിലെ ഋശ്യശൃംഗന്‍.

9. അപ്പുണ്ണി: സത്യന്‍ അന്തിക്കാട്
പൂര്‍ണമാ‍യും ഗ്രാമീണപശ്ചാത്തലത്തിലുള്ള, ഗ്രാമത്തിന്റെ എല്ലാ സൌന്ദര്യവുമുള്ള ചിത്രം. ആ നാടും അതിലെ കഥാപാത്രങ്ങളും അവരുടെ ബിഹേവിയറും അത്ര രസമാണ്.

10. തൂവാനത്തുമ്പികള്‍: പി പദ്മരാജന്‍
ക്ലാരയും മഴയും അതിലെനിക്കേറ്റവും ഇഷ്ടം; പിന്നെ, മനോഹരമായ ഭാഷയും.

11. പൂച്ചയ്ക്കൊരു മൂക്കുത്തി: പ്രിയദര്‍ശന്‍
ഏതു ഭാഗത്തു നിന്ന് കണ്ടു തുടങ്ങിയാലും രസിപ്പിക്കുന്ന കോമഡി. അത്ര നല്ല തിരക്കഥയാണതിന്റേത്.
RELATED PAGES
» Survey: Most Loved Malayalam Films
» Lal Jose Collection
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger