Preview: Aandavan
PREVIEW | REVIEW | GALLERY

ആണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ഇതാ ആണ്ടവന്‍ എത്തി. അക്‌ബര്‍ - ജോസ് ടീമിന്റെ സംവിധാനത്തില്‍ കലാഭവന്‍ മണി നായകനാകുന്ന ഈ ചിത്രം 2006-ല്‍ പുറത്തു വരേണ്ടതായിരുന്നു. പൊലീസാകാന്‍ മോഹിച്ച് ഒടുവില്‍ കള്ളനാകേണ്ടി വന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ആണ്ടവന്‍ പറയുന്നത്.
ഈ കള്ളനൊരു പ്രത്യേകതയുണ്ട്: നാട്ടുപ്രമാണിയായ ശിവശങ്കരപ്പണിക്കരുടെ (ജഗതി ശ്രീകുമാര്‍) മുതലാണ് എന്നും ഇയാളുടെ ഉന്നം. പണിക്കരുടെ മകന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‍ടറാണെങ്കിലും കള്ളനെ വലയിലാക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. അപ്പോഴാണ് സബ് ഇന്‍സ്‌പെക്‍ടറായി ശ്രീലേഖ (സിന്ധു മേനോന്‍) അവിടെ ചുമതലയേല്‍ക്കുന്നത്. ശ്രീലേഖ താമസിക്കുന്നത് കള്ളന്റെ വീടിന്റെ താഴത്തെ നിലയിലും. വൈകാതെ, കള്ളനും പെണ്‍പോലിസും ഒരു ചേരിയിലാകുന്നു. (നായകനും നായികയും പ്രേമിക്കാതെ പറ്റില്ലല്ലോ!)
മീശമാധവന്റെ ചില ലക്ഷണങ്ങളുള്ള ആണ്ടവന്‍, അക്‍ബറും ജോസും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്. ആദ്യചിത്രങ്ങള്‍ രണ്ടും (മഴത്തുള്ളിക്കിലുക്കം, സദാനന്ദന്റെ സമയം) ബോക്‍സ് ഓഫീസില്‍ രക്ഷപ്പെട്ടിരുന്നില്ല. വൈകാതെ, ഈ സംവിധായകജോഡികള്‍ പിരിയുകയും ചെയ്തു. ജയറാമും ഗോപികയും മുഖ്യവേഷങ്ങളില്‍ വരുന്ന വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ അക്‍ബര്‍; പേര്‍ അക്കു അക്‍ബര്‍ എന്നാക്കുകയും ചെയ്തു.
CREDITS
Director: Akbar Jose
Story/ Screenplay: K Gireesh Kumar
Cast: Kalabhavan Mani, Sindhu Menon, Jagathy Sreekumar, Anand, Boban Alummoodan, Salim Kumar, Machan Varghese, Narayanankutty, Subair, Bijukuttan, Ponnamma Babu, Kulapulli Leela, Seema G Nair etc.
Lyrics: Kaithapram, Bappu Veliparambu
Music: Alex Paul
Camera: Vipin Mohan
Editing: Ranjan Abraham
Banner: Cinema Company
RELATED PAGES
» Kalabhavan Mani Gallery
» Sindhu Menon Mani Gallery
» Alex Paul Collection
» Jagathy Sreekumar Collection
» Salim Kumar Gallery
» Other Films
» Movie Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME