Preview: Madampi
PREVIEW | REVIEW | GALLERY | VIDEO
സിനിമയുടെ പേര് മാടമ്പി, മുഖ്യവേഷത്തില്‍ മോഹന്‍ലാല്‍.. സംഗതി ഏഴാം തമ്പുരാനോ എട്ടാം തമ്പുരാനോ ആണെന്ന് ഒറ്റയടിക്ക് തോന്നുമെങ്കിലും അങ്ങനെയല്ലെന്നാണ് രചയിതാവും സംവിധായകനുമായ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നത്.
പലിശയ്ക്കു പണം കൊടുക്കുന്ന ഗോപാലകൃഷ്‌ണപിള്ളയുടെ കഥയാണ് മാടമ്പി പറയുന്നത്. ഇലവട്ടം എന്ന ഗ്രാമമാണ് ഇദ്ദേഹത്തിന്റെ തട്ടകം. പലിശക്കാരനാണെങ്കിലും ബ്ലേഡ് വംശത്തില്‍ പെടുന്നയാളല്ല ഗോപാലകൃഷ്‌ണപിള്ള. മിതമായ പലിശ. ഈട് വേണ്ട; വാക്കിനാണ് വില. പറഞ്ഞ സമയത്ത് തിരിച്ചു കിട്ടണമെന്ന കാര്യത്തില്‍ ഇത്തിരി വാശിയുണ്ടെന്നു മാത്രം. പണം മാത്രമല്ല, അക്ഷരവും നാടിനു പകരുന്നുണ്ട് പിള്ള. മലയാളമാണ് പ്രിയപ്പെട്ട വിഷയം. മാതൃഭാഷ പഠിപ്പിക്കാന്‍ അദ്ദേഹം ഒരു ട്യൂഷന്‍ സെന്റര്‍ തന്നെ നടത്തുന്നുണ്ട്.
ഇങ്ങനെ ഗോപാലകൃഷ്‌ണപിള്ളയുടെ പണവും പഠിപ്പിക്കലും ഗ്രാമത്തെ നയിക്കുന്ന കാലത്താണ് അവിടെ ഒരു സ്വകാര്യ ബാങ്ക് വരുന്നത്. ചുരുങ്ങിയ പലിശയ്ക്ക് വായ്‌പ വാഗ്‌ദാനം ചെയ്യുന്ന ഗ്രാന്‍ഡ് ബാങ്കിന്റെ മാനേജരായി ജയലക്ഷ്‌മിയും എത്തുന്നു. ഇതോടെ ‘മാടമ്പി’യുടെ അന്തരീക്ഷം പൂര്‍ണമാവുകയാണ്.
ഗോപാലകൃഷ്‌ണപിള്ളയാകുന്നത് മോഹന്‍ലാലും ജയലക്ഷ്‌മിയാകുന്നത് കാവ്യ മാധവനും. വടക്കുന്നാഥന്‍, ഒന്നാമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും കാവ്യ ലാലിന്റെ നായികയാവുന്നത് ആദ്യമായാണ്. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സുരേഷ് ഗോപി നായകനായ സ്‌മാര്‍ട്ട് സിറ്റിയായിരുന്നു ആദ്യചിത്രം.
CREDITS
Director/ Writer: B Unnikrishnan
Cast: Mohanlal, Kavya Madhavan, Jagathy Sreekumar, Siddique, Innocent, Ajmal Ameer, Mallika Kapoor, Madhu, Suraj Venjaramoodu, Kollam Thulasi, Sai Kumar, Maniyanpilla Raju, Sreelatha Namboothiri, Narayanan Nair, V K Sreeraman
Lyrics: Gireesh Puthenchery, Anil Panachooran
Music: M Jayachandran
Camera: Vijay Ulakanath
Editing: Joseph Nellickal
Art Direction: Manoj C S
Producer: B C Joshi
Banner: Surya Movies
RELATED PAGES » Mohanlal Collection » Kavya Madhavan Collection » Innocent Collection » Siddique Gallery » Jagathy Sreekumar Collection » Other Films » Movie Page Index

Sulekha / TEAM INDULEKHA
RELATED PAGES » Mohanlal Collection » Kavya Madhavan Collection » Innocent Collection » Siddique Gallery » Jagathy Sreekumar Collection » Other Films » Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME