SPiCE most viewed videos in indulekha
 

PREVIEW: One Way Ticket

PREVIEW | REVIEW | GALLERY | VIDEO
malayalam movie one way ticket starring prithviraj, bhama etc. mammotty alos is there.
ഏതാനും സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുക, എന്നാല്‍ ചിത്രത്തില്‍ ഉടനീളം സാന്നിദ്‌ധ്യം അനുഭവപ്പെടുക; കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ റോളിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇപ്പോഴിതാ വണ്‍‌വേ ടിക്കറ്റിലും രണ്ടു ദിവസത്തെ ഷൂട്ടിങ്ങ് കൊണ്ട് ചിത്രത്തില്‍ ആദ്യന്തം നിറയുകയാണ് മമ്മൂട്ടി.

കഥ പറയുമ്പോളില്‍ മമ്മൂട്ടി സൂപ്പര്‍ സ്‌റ്റാര്‍ അശോക് രാജ് ആയിരുന്നുവെങ്കില്‍ വണ്‍‌വേ ടിക്കറ്റില്‍ സൂപ്പര്‍ സ്‌റ്റാര്‍ മമ്മൂട്ടിയായി തന്നെ മമ്മൂട്ടി വരുന്നു. നമ്പര്‍ ട്വന്റി മദ്രാസ് മെയിലിലാണ് മമ്മൂട്ടി ഇതിനു മുന്‍പ് മമ്മൂട്ടിയായി വന്നത്. മമ്മൂട്ടി ഫാന്‍‌സ് അസോസിയേഷന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞാപ്പുവായി പൃഥ്വി രാജും. കുഞ്ഞാപ്പു ജീപ്പ് ഡ്രൈവറാണ്. യുവത്വത്തിന്റെ എല്ലാ പ്രസരിപ്പുമുള്ളവന്‍.

ചെറുപ്പത്തില്‍ തന്നെ കച്ചവടം ചെയ്‌തും കൃഷി ചെയ്‌തും മറ്റും കാശുണ്ടാക്കുന്ന മലബാറിലെ യുവാക്കള്‍, അവരുടെ സിനിമാ പ്രേമം, സൂ‍പ്പര്‍ സ്‌റ്റാറുകളോടുള്ള ആരാധന, കുറിക്കല്യാണവും സെവന്‍സ് ഫുട്ബോളും വിനോദയാത്രകളും നിറഞ്ഞ മലബാര്‍ ജീവിതം ഇതൊക്കെ സിനിമയെ സ്വാധീനിച്ചിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് ബാബു ജനാര്‍ദനന്‍ പറയുന്നു. പിന്നെ മമ്മൂട്ടിയും ആരാധകരും തമ്മിലുള്ള ബന്ധവും.

‘കാക്കി’ക്കു ശേഷം ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍‌വേ ടിക്കറ്റ്. രണ്ടിലും നായകന്‍ പൃഥ്വിരാജ് തന്നെ. ബാബു ജനാര്‍ദനന്റെ തിരക്കഥയില്‍ ഇതിനു മുമ്പ് നാലു ചിത്രങ്ങളില്‍ പൃഥി അഭിനയിച്ചിട്ടുണ്ട്- അവന്‍ ചാണ്ടിയുടെ മകന്‍, അച്‌ഛനുറങ്ങാത്ത വീട്, വാസ്‌തവം, തലപ്പാവ്‌.

ഭാമയും രാധികയുമാണ് നായികമാര്‍. ജഗതി ശ്രീകുമാര്‍, തിലകന്‍, സലിം കുമാര്‍, ജഗദീഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

CREDITS
Director: Bipin Prabhakar
Story, Script: Babu Janardanan
Cast: Mamootty (guest role as Mammootty), Prithviraj, Bhama, Radhika, Jagathi Sreekumar, Thilakan, Salim Kumar, Jagadeesh, Balachandran Chullikkad etc.
Songs: Gireesh Puthanchery, Kavya Madhavan
Music: Rahul Raj, Arun Anoop
Camera: Vipin Mohan
Banner: Thiruvangadan Entertainments

RELATED PAGES
» Kakki by Bipin Prabhakar
» Mammootty Collection
» Prithviraj Collection
» Bhama Collection
» Jagathy Sreekumar Collection
» Radhika Gallery
» Salim Kumar Gallery
» Thilakan Gallery
» Other Films
» Movie Index

1 Comments:

Anonymous Anonymous said...

Iam sure Prithvi is aware of Dileeps experience with "Rasikan", where he tried to do a Lalettan fan act. To be fair to Lal jose-Malayalams best director as of today, Rasikan lacked a script.

But Prithvi has Babu Janardhanan at the helm of affairs. Thats promising, if movie goes as per indulekha's preview - we might have a good movie.

Bipin Prabhakar, after that dud "kakhi" needs a confidence booster.

4:11 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger