SPiCE most viewed videos in indulekha
 

Preview: Positive

PREVIEW | REVIEW | GALLERY | VIDEO
malayalam movie positive directed by v k prakash starring jayasurya, vani kishore etc. പുനരധിവാസം, മുല്ലവള്ളിയും തേന്മാവും, പൊലീസ്, മൂന്നാമതൊരാള്‍ എന്നീ മലയാളചിത്രങ്ങള്‍ക്കു ശേഷം വി കെ പ്രകാശ് വീണ്ടും വരുന്നു. ഒരു മ്യൂസിക് ബാന്‍‌ഡിനെ മുന്‍‌നിര്‍ത്തിയാണ് പ്രകാശിന്റെ പുതിയ ചിത്രമായ പോസിറ്റീവ്. സൂപ്പര്‍ സ്റ്റാര്‍ ഹിറ്റുകളുടെ രചയിതാവായ എസ് എന്‍ സ്വാമിയാണ് പോസിറ്റീവിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ജയസൂര്യ, മണിക്കുട്ടന്‍, സൂരജ്‌, വാണി കിഷോര്‍ എന്നിങ്ങനെ മലയാളസിനിമയിലെ ചെറുപ്പക്കാരുടെ ഒരു സംഘത്തിനൊപ്പം ചില പുതുമുഖങ്ങളും പോസിറ്റീവിലൂടെ അരങ്ങേറ്റം നടത്തുന്നുണ്ട്. കൊച്ചുഗായകനായ അല്‍ സാബിത്താണ് അതിലൊരാള്‍. രമേഷ് പിഷാരടി, ആയില്യ തുടങ്ങിയ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സൂരജും വാണിയും ‘നോട്ട്‌ബുക്ക് ’ താരങ്ങളാണ്.

രാജു, വിന്നി, ചെറി, ഉദയന്‍ - ഇവര്‍ ചേര്‍ന്ന് രൂപം കൊടുത്ത മ്യൂസിക് ട്രൂപ്പാണ് സിനിമയുടെ കേന്ദ്രം. നാലു പേരും ഉറ്റ സുഹൃത്തുക്കള്‍. രാജു (സൂരജ്‌) ജ്യോതി എന്ന പെണ്‍കുട്ടിയുമായി (ആയില്യ) പ്രണയത്തിലാണ്. എന്നാല്‍, ജ്യോതിയെ മറ്റൊരാള്‍ക്ക് ചെയ്തു കൊടുക്കാ‍നാണ് അവളുടെ മാതാപിതാക്കളുടെ തീരുമാനം. ഇതേത്തുടര്‍ന്ന്, അവരുടെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം ചിത്രത്തിന്റെ വഴിത്തിരിവാകുന്നു.

“പോസിറ്റീവ് ഒരു റോമാന്റിക് ത്രില്ലറാണ്. ആളുകളുടെ പോസിറ്റീവ് മൈന്‍‌ഡ്‌സെറ്റാണ് ഇതിലെ കേന്ദ്രബിന്ദു.” സംവിധായകന്‍ വി കെ പ്രകാശ് പറയുന്നു. ചിത്രത്തിന് പോസിറ്റീവ് എന്നു പേരിടാനുള്ള കാരണവും ഇതു തന്നെ.

സാ‍ങ്കേതികമായി മികവു പുലര്‍ത്തിയെങ്കിലും, ജനക്കൂട്ടത്തെ കൈയിലെടുക്കുന്ന കാര്യത്തില്‍ വി കെ പ്രകാശിന്റെ മുന്‍‌ചിത്രങ്ങള്‍ക്ക് ഏറെ അദ്‌ഭുതങ്ങളൊന്നും കാണിക്കാനായിരുന്നില്ല. പോസിറ്റീവ് ചരിത്രം തിരുത്തിക്കുറിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

CREDITS
Director: V K Prakash
Story, Screenplay: S N Swami
Cast: Cast: Skanda (Suraj), Jayasurya, Vani Kishore, Ramesh Pisharody, Manikuttan, Ayilya, Jagathy Sreekumar, Saikumar, P Sreekumar, Boban Alummoodan, T G Ravi, Sreejith Ravi, Augustine, Mala Aravindan, Bindu Panicker, Maya Viswanath etc.
Lyrics: Vayalar Sharathchandra Varma
Music: Alex Paul
Camera: R Ganesh
Editing: Mahesh Narayanan
Art Direction: Bawa
Banner: Fabulance Entertainment Pvt Ltd

RELATED PAGES
» Jayasurya Collection
» Jagathy Sreekumar Collection
» T G Ravi Gallery
» Other Films
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger