SPiCE most viewed videos in indulekha
 

Preview: Twenty Twenty

PREVIEW | GALLERY
malayalam movie twenty twenty 20 starring all the malayalam movie actors, directed by joshyമലയാളത്തിലെ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യും (Association of Malayalam Movie Artists) ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ട്വന്റി 20 പല കാരണങ്ങള്‍ കൊണ്ടും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപാണ് നിര്‍മാതാവിന്റെ ‘വേഷ’ത്തില്‍ വരുന്നത്.

- മലയാളത്തിലെ അഭിനേതാക്കളെല്ലാം അണിനിരക്കുന്നു; മധു, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ, നവ്യ... അങ്ങനെ ‘പുലി’കളെല്ലാമുണ്ട്.
- അവര്‍ക്ക് പ്രതിഫലമില്ല. (പകരം, നിര്‍മാതാക്കളായ ഗ്രാന്‍‌ഡ് പ്രൊഡക്ഷന്‍സ് ‘അമ്മ’യ്ക്ക് ഒരു കോടി രൂപ കൊടുക്കണമെന്നാണ് വ്യവസ്ഥ.)
‌- മലയാളത്തിന്റെ ബജറ്റില്‍ ഒതുങ്ങാത്തതുകൊണ്ട് തമിഴിലും തെലുങ്കിലുമൊക്കെയായി തട്ടുപൊളിപ്പന്‍ പ്രകടനം നടത്തുന്ന നയന്‍‌താര വീണ്ടും മലയാളത്തില്‍ എത്തുന്നു.
- തികച്ചും രഹസ്യാത്മകമായി, കഥയുടെ പൊടി പോലും പുറത്തു പോകാതെ, നിര്‍മിക്കപ്പെടുന്നു.
- എല്ലാവരും അഭിനയിച്ചെങ്കിലും മീര ജാസ്‌മിന്‍ ഡേറ്റ് ഇല്ലെന്നു പറഞ്ഞ് മാറി നിന്നു.
- ട്വന്റി 20, നൂറിലധികം തിയറ്ററുകളില്‍ ഒന്നിച്ച് റീലിസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനം.

അഭിഭാഷകന്റെ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്; ഒപ്പം ഗോപിക. ബിസിനസുകാരനായി വരുന്ന മോഹന്‍ലാലിന് നായിക എന്നു പറയാന്‍ ആരുമില്ല. സുരേഷ് ഗോപി പൊലീസ് ഓഫീസര്‍ തന്നെ; സംശയിക്കേണ്ട!

മൂന്നു പാട്ടുകളാവും ചിത്രത്തിലുണ്ടാവുക. നയന്‍‌താരയും യുവതാരങ്ങളും ആടിപ്പാടുന്ന ഒരു ഐറ്റം നമ്പറാണ് ആദ്യത്തേത്. ദിലീപും ഭാവനയും വരുന്ന ഗാനമാണ് പിന്നെ. (ദിലീപിന്റെ ജോഡിയായി മീര ജാസ്‌മിനെ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.) ഏതാണ്ട്എല്ലാ നടീനടന്‍‌മാരും അണിനിരക്കുന്ന മൂന്നാമത്തെ ഗാനമായിരിക്കും ചിത്രത്തിന്റെ ട്രം‌പ് കാര്‍ഡുകളിലൊന്ന്. ഫറാ ഖാന്റെ ‘ഓം ശാന്തി ഓം’ ആണ് ഇതിന്റെ പ്രചോദനം. 17 ഗായകര്‍ ചേര്‍ന്നായിരിക്കും ഈ ഗാനം പാടി റെക്കോഡ് ചെയ്യുന്നത്.

ഏതായാലും മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംരംഭം മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ട് ചരിത്രം കുറിക്കുന്ന ചിത്രം എന്ന് ധൈര്യമായി ട്വന്റി 20യെ വിശേഷിപ്പിക്കാം. ‘തൃശൂര്‍ പൂരം’ എന്ന് ദിലീപ് വിശേഷിപ്പിച്ച ട്വന്റി 20ക്ക്, കാണികളെ നന്നായി രസിപ്പിക്കാനും അങ്ങനെ ബോക്‍സ് ഓഫീസില്‍ ചലനമുണ്ടാക്കാനും കഴിഞ്ഞാല്‍ അതു സുവര്‍ണലിപികളില്‍ എഴുപ്പെടുന്ന ചരിത്രമാകും. Let us see!

CREDITS
Director: Joshy
Story, Script: Udayakrishna, Siby K Thomas
Cast: Madhu, Nedumudi Venu, Innocent, Mammootty, Mohanlal, Suresh Gopi, Jayaram, Dileep, Kaviyoor Ponnamma, Sukumari, Kavya Madhavan, Navya Nair, Nayanthara and all other members of AMMA.
Music: Berny Ignatius
Camera: R Sukumar
Producer: Anoop
Banner: AMMA in association with Grand Productions

malayalam movie twenty twenty 20 starring all the malayalam movie actors, directed by joshy
Director Joshiy with Suresh Gopi and Dileep

RELATED PAGES
» Actors Gallery
» Actress Gallery
» Music Zone
» Other Films
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger