SPiCE most viewed videos in indulekha
 

Review: Pachamarathanalil

PREVIEW | REVIEW | GALLERY
malayalam movie pachamarathanalil starring srenivasan, padmapriya etc.
VIEWERS' RATING: 3.3/10
(please leave your rating and observations at the area for comments below.)

WHAT'S IT
സച്ചിദാനന്ദന്‍, അനു, സ്നേഹ.. സന്തുഷ്‌ട കുടുംബം എന്ന് വിശേഷിപ്പിക്കാം. സച്ചി എന്നറിയപ്പെടുന്ന സച്ചിദാനന്ദന്‍ (ശ്രീനിവാസന്‍) കാര്‍ട്ടൂണിസ്‌റ്റാണ്. അനു (പദ്മപ്രിയ) തരക്കേടില്ലാത്ത വരുമാനമുള്ള ഒരു ഉദ്യോഗസ്ഥയും. അവരുടെ മകള്‍ സ്നേഹയ്ക്ക് (ബേബി അഹാന) ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നു. ചിത്രീകരണത്തിനിടയിലെ യാത്രയില്‍ വച്ച് സ്നേഹ അപ്രത്യക്ഷയാകുന്നു. പൊലീസിന്റെ അന്വേഷണം, കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഫ്ലാഷ് ബാക്ക്... അങ്ങനെ പല വഴികളിലൂടെ കറങ്ങിത്തിരിഞ്ഞ് ‘സന്തുഷ്‌ടകുടുംബം’ വീണ്ടും ഒന്നാകുന്നു.

PLUSES
മൊത്തത്തില്‍ ഒരു നല്ല സിനിമയ്ക്കു വേണ്ടിയുള്ള ശ്രമം കാണാം. പദ്മപ്രിയയുടെയും നാസറിന്റെയും അഭിനയമികവാണ് ഈ സിനിമയുടെ പ്രധാന പ്ലസ്. അന്വേഷണ ഉദ്യോഗസ്ഥനായി വന്ന നാസര്‍ കഥാപാത്രനിര്‍മിതിയുടെ പരിമിതികള്‍ കടന്ന് (പതിവു പോലെ!) കസറി.

MINUSES
ലിയോ തദ്ദേവൂസ് (രചയിതാവും സംവിധായകനും‍), ശ്രീനിവാസന്‍, ബേബി അഹാന, പാട്ടുകള്‍.. ഒറ്റയടിക്ക് ഇത്രയും പറയാം. ശ്രീനിവാസനെ ഇത്ര ബോറായി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ബിജുക്കുട്ടന്‍, സുരാജ് തുടങ്ങിയവരുടെ ടൈപ് കഥാപാത്രങ്ങളും വിരസങ്ങളാണ്.

കഥാപാത്രങ്ങളുടെ സ്വഭാവം രൂപപ്പെടുത്തുന്നതു പോലെ തന്നെ പ്രധാനമാണ് ആ സ്വഭാവത്തില്‍ സിനിമയില്‍ ഉടനീളം അവരെ നിലനിര്‍ത്തുക എന്നതും. ഇക്കാര്യത്തില്‍ ലിയോ പരാജയപ്പെടുന്നതിന്റെ ഒന്നാന്തരം ഉദാഹരണങ്ങളാണ് സുരാജ് വെഞ്ഞാറമ്മൂട്, ലാല്‍ എന്നിവരുടെ കഥാപാത്രങ്ങള്‍. ഒരു ഉദാഹരണം മാത്രം പറയാം: നല്ലവനും മാന്യനുമായ ഒരു കഥാപാത്രമാണ് ലാലിന്റേത്. എന്നാല്‍, സ്വന്തം മകളെ കൊണ്ടുപോയി പൊന്നുപോലെ നോക്കിയ ആളെ ലാല്‍ തല്ലിച്ചതയ്ക്കുകയും കൊല്ലാന്‍ നോക്കുകയും ചെയ്യുന്നതിന്റെ കാരണം ഒരു ദിവസം മുഴുവന്‍ ആലോചിച്ചാലും പിടി കിട്ടുകയില്ല!!!

VERDICT
സംവിധായകന് നല്ല സിനിമ എടുക്കണമെന്ന് ആഗ്രഹമുണ്ട്. നിര്‍ഭാഗ്യവശാല്‍, അതെന്താണെന്ന് അറിയില്ലെന്നു മാത്രം!
G K Murthy / TEAM INDULEKHA

RELATED PAGES
» Sreenivasan Collection
» Padmapriya Collection
» Other Films
» Movie Index

3 Comments:

Anonymous Rakesh said...

Sreenivasan lead role cheythal adehama thanne athu kulamakiyedum,oru 3 mark agu koduthekku

10:18 AM  
Anonymous Anonymous said...

this movie was not abd...a good notch above average...gr8 job by the director...he's new i believe..sreeni and padmapriya did gr8.....the child artist was cute..:)..i give 6 stars

5:10 AM  
Anonymous indu v balan said...

just one mark for this movie. and it's for the performance of padmapriya.

8:59 AM  

Post a Comment

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger