Review: Positive
PREVIEW | REVIEW | GALLERY | VIDEO

VIEWERS' RATING: 3.9/10
(please leave your rating and commets below.)
WHAT'S IT
ഒരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും - രാജു, വിന്നി, ചെറി, ഉദയന്‍ - അടങ്ങുന്ന ചങ്ങാതിക്കൂട്ടത്തിന്റെ കഥയാണ് പോസിറ്റീവ് പറയുന്നത്. രാജുവിന്റെ (സ്‌കന്ദ) മുന്‍കാമുകിയുടെ ഭര്‍ത്താവ് കൊല്ലപ്പെടുന്നതോടെ രാജു പൊലീസിന്റെ നോട്ടപ്പുള്ളിയാകുന്നു. ആ കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണത്തിനിടെ, ഉദയന്‍ (മണിക്കുട്ടന്‍) ഡ്രഗ് അഡിക്‍റ്റ് ആണെന്നും കള്ളനോട്ട് കച്ചവടത്തിലെ പങ്കാളിയാണെന്നും പൊലീസ് അറിയുന്നു. ഇവരിലേക്ക് സംശയത്തിന്റെ മുനകള്‍ നീണ്ടെങ്കിലും, അസിസ്റ്റന്റ് കമ്മീഷണര്‍ അനിയന്റെ (ജയസൂര്യ) അന്വേഷണം പുറത്തുകൊണ്ടുവരുന്നത് മറ്റൊരു കഥയാണ്.
VIDEOS
Positive trailer
Oru Kaattaay song
Enthininnu Mizhineeru Thooki song
Orikkal Nee Paranju song
Kanda Naal Muthal song
PLUSES
നാലു യുവസുഹൃത്തുക്കളുടെ കഥ പറയുന്നതിന്റെ ഫ്രഷ്‌നസ് സിനിമയ്ക്കുണ്ട്. സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് ആദ്യപകുതി അവസാനിപ്പിക്കാന്‍ കഴിഞ്ഞു. പരസ്യചിത്രങ്ങളിലേതു പോലെ മനോഹരമായ ഒട്ടേറെ ഷോട്ടുകളുണ്ട്.
MINUSES
കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഒരു രണ്ടര മണിക്കൂര്‍ പരസ്യചിത്രം പോലെ തോന്നും. തീരെ ഗാംഭീര്യമില്ലാത്ത സംഭാഷണങ്ങള്‍ എസ് എന്‍ സ്വാമി എഴുതിയതാണെന്നു വിശ്വസിക്കാന്‍ പ്രയാസം. ജയസൂര്യയടക്കമുള്ള യുവതാരങ്ങളുടെ ഡയലോഗ് പ്രസന്റേഷനും നന്നായില്ല. (അസിസ്റ്റന്റ് കമ്മീഷണറുടെ ഇംഗ്ലീഷിന് ജസ്റ്റ് 10 പാസായ കോണ്‍സ്റ്റബിളിന്റെ നിലവാരമെങ്കിലും വേണ്ടേ!) അനാവശ്യമായി തിരുകി കയറ്റിയ ഗാനങ്ങള്‍, കുറ്റാന്വേഷണസ്വഭാവമുള്ള ചിത്രത്തിനു വേണ്ട മുറുക്കം ഇല്ലാതാക്കി കളഞ്ഞു. എസ് എന്‍ സ്വാമിയുടെ തിരക്കഥ ആവശ്യപ്പെടുന്ന മട്ടിലുള്ള ത്രില്ലിങ് ട്രീറ്റ്‌മെന്റ് നല്‍കാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. (തിരക്കഥയില്‍ യുക്തിരാഹിത്യമുണ്ടെന്നതു വേറെ കാര്യം.)
VERDICT
നെഗറ്റീവും നെഗറ്റീവും കൂടി ഗുണിച്ചാല്‍ പോസിറ്റീവ് കിട്ടുമെന്ന് ഗണിതശാസ്ത്രം! (എങ്കിലും, വി കെ പ്രകാശിന്റെ മുന്‍ചിത്രങ്ങളേക്കാള്‍ ഭേദപ്പെട്ട സിനിമയാണിത്.)
RELATED PAGES
» Moonnamathoral by V K Prakash
» Jayasurya Collection
» Jagathy Sreekumar Collection
» T G Ravi Gallery
» Other Films
» Movie Index

Suma Kurup/ REVIEW TEAM
RELATED PAGES
» Moonnamathoral by V K Prakash
» Jayasurya Collection
» Jagathy Sreekumar Collection
» T G Ravi Gallery
» Other Films
» Movie Index

9 Comments:
I found Positive to be a good suspense thriller. The interval twist and climax is totally unexpected and great. All the youngsters have performed well. A MUST WATCH movie.
Jeevan T
Give 8 out of 10....Very good movie even though the review is very bad.....
v k prakash proved once again that he is very bad in making feature films. (heard that he is great in making ad films. may be.) i would give just one mark. it's for the songs and their picturisation.
Reviewers seem to hurt movies these days. If you go by a reviewer's comment, you will never see a new malayalam movie. I am happy that I did not take the reviewer's advice. I found that the movie "Positive", indeed had quite a lot of positives. Thank you, VK Prakash - SN Swami team! - Sharat, Thrissur
റിവ്യു വരുന്നതിനു മുന്‍പ് ഇന്ദുലേഖയിലെ വീഡിയോകള്‍ കണ്ട് ഇഷ്ടം തോന്നിയതുകൊണ്ടാണ് ഞാനും ഭര്‍ത്താവും പോസിറ്റീവ് കാണാന്‍ പോയത്. സത്യം പറയട്ടെ; ബോറന്‍ സിനിമ. നല്ല വിഷ്വലുകള്‍ ഉണ്ടായതുകൊണ്ടോ പാട്ടുകള്‍ കൊള്ളാമെന്നതുകൊണ്ടോ സിനിമ നന്നാവണമെന്നില്ല എന്ന് ഒരിക്കല്‍ കൂടി ബോധ്യമായി. ഏതു സിനിമാവാരിക നോക്കിയാലും ഇറങ്ങുന്ന എല്ലാ സിനിമകളും വളരെ നന്നെന്നു പറയും. കാരണം അവര്‍ എല്ലാവരില്‍ നിന്നും പരസ്യത്തിനു കാശു വാങ്ങുന്നതല്ലേ. ഇന്ദുലേഖയുടെ റിവ്യുവില്‍ പറഞ്ഞിരിക്കുന്നത് നൂറൂ ശതമാനം സത്യമാണ്. (ഇനി റിവ്യൂ കൂടി വായിച്ചിട്ടേ സിനിമയ്ക്ക് പോകൂ എന്ന ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു.)
പോസിറ്റീവ് ഗംഭീര സിനിമയാണെന്ന് ഇവിടെ കമന്റ് ചെയ്തിരിക്കുന്നവര്‍ മിക്കവാറും ആ സിനിമയുടെ ആളുകള്‍ തന്നെയായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഞങ്ങളെ വഴി തെറ്റിക്കുന്ന ഇത്തരക്കാരുടെ കമന്റുകള്‍ പബ്ലിഷ് ചെയ്യരുതെന്ന് ഇന്ദുലേഖ ടീമിനോട് അപേക്ഷിക്കുന്നു.
I don't agree with the above comment.........
Positive is a good movie or at least it is not bad...for those who go to theatre to watch movie not to make noises and celebrations....Some negatives are there in the film but lot of positives also are there..
I will give 6/10
Now I know the reason behind the comments posted... Thank you!
- Sharat, Thrissur
a below average movie. give 4 marks.
enthinanu jayasurya ye e padathil abhinayipikunathu,asst cmmsnr akan vere areyum kitiyille? padathinu 0.5 mark
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME