SPiCE most viewed videos in indulekha
 

Review: Shakespeare M A Malayalam

PREVIEW | REVIEW | GALLERY| VIDEO
malayalam movie shakespeare ma malayalam starring jayasurya, roma etc.
VIEWERS' RATING: 3/10
(please leave your rating and comments below.)

WHAT'S IT
കോട്ടയം ഗോപാലന്റെ (കലാഭവന്‍ മണി) ജയഭാരതി തിയറ്റേഴ്‌സ് എന്ന നാടകസമിതിയെ ചുറ്റിപ്പറ്റിയാണ് ഷേക്‍സ്‌പിയര്‍ എം എ മലയാളം വികസിക്കുന്നത്. ഷേക്‍സ്‌പിയര്‍ എന്ന് അറിയപ്പെടുന്ന പവിത്രനാണ് (ജയസൂര്യ) നാടകകൃത്ത്. യഥാര്‍ഥ ജീവിതങ്ങളെ നാടകത്തട്ടിലെത്തിക്കുന്നു എന്നതാണ് ഷേക്‍സ്‌പിയര്‍ പവിത്രന്റെ പ്രത്യേകത. നാടകമെഴുതാനുള്ള സൌകര്യത്തിന് ഒരു നാട്ടുമ്പുറത്തെത്തുന്ന പവിത്രന്‍ അവിടെ അല്ലി (റോമ) എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അറിഞ്ഞും അറിയാതെയും പവിത്രന്റെ നാടകവും അല്ലിയുടെ ജീവിതവും കൂടിക്കുഴയുന്നു.

VIDEOS
» Shakespeare MA Malayalam trailer
» Akkam Pakkam song
» Ampampada Ampada song
» Yavanika Uyarum song

PLUSES
സെക്സും വയലന്‍സുമില്ലാത്ത ക്ലീന്‍ ചിത്രം. ഇടയ്ക്കൊക്കെ ഒരു ചിരിക്കു വക തരുന്നുമുണ്ട്. യവനിക ഉയരും എന്ന ഗാനവും അതിന്റെ ചിത്രീകരണവും നാടകങ്ങളുടെ നല്ല കാ‍ലത്തെ ഓര്‍മിപ്പിക്കും. കലാഭവന്‍ മണിയെ ഏറെക്കാലത്തിനു ശേഷം ഒതുക്കവും അതിന്റെ ചന്തവുമുള്ള ഒരു വേഷത്തില്‍ കാണാന്‍ കഴിയും. സലിം കുമാറിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

MINUSES
യുക്തിരാഹിത്യം, കെട്ടുറപ്പുള്ള കഥയുടെ അസാന്നിധ്യം എന്നിങ്ങനെ സമകാലിക മലയാളസിനിമയുടെ കോട്ടങ്ങളൊക്കെ ചൂണ്ടിക്കാണിക്കാമെങ്കിലും, ഈ സിനിമയുടെ പ്രധാന പ്രശ്നം നല്ലൊരു തുടക്കവും നല്ലൊരു അവസാനവുമില്ല എന്നതാണ്. യവനിക ഉയരും എന്ന ഗാനം കൊണ്ടു തന്നെ നാടകാന്തരീക്ഷം സൃഷ്‌ടിക്കാന്‍ കഴിയുമായിരുന്നിട്ടും അനാവശ്യമായി ഒട്ടേറെ നാടകസമിതി സീനുകള്‍ കുത്തി നിറച്ചത് വേഗത്തെ ബാധിച്ചു; പലയിടത്തും സിനിമ ഇഴഞ്ഞ് സീരിയലിന്റെ മട്ടിലാകുന്നുണ്ട്. പവിത്രന്റെ കുടുംബം, ഗുണ്ടകളുടെ നാടകസമിതി, ജഗതിയുടെ കഥാപാത്രം (കാഥികനായ തൂത്തുക്കുടി തുളസീധരന്‍) തുടങ്ങിയവയും സിനിമ വലിച്ചിഴയ്ക്കാനേ ഉപകരിച്ചിട്ടുള്ളു. ക്ലൈമാക്‍സ് രംഗത്തില്‍ കാസ്റ്റ് ചെയ്ത നടന്റെ രൂപവും ഭാവവും ഒന്നാന്തരം കൂവല്‍ ക്ഷണിച്ചു വരുത്തുന്നുണ്ട്.

VERDICT
ഷേക്‍സ്‌പിയര്‍: “ഹമ്മേ.. മലയാളം!”
G K Murthy / TEAM INDULEKHA

RELATED PAGES
» Jayasurya Collection
» Roma Collection
» Jagathy Sreekumar Collection
» Kalabhavan Mani Gallery
» Innocent Collection
» Other Films
» Movie Index

4 Comments:

Anonymous ramanan said...

Kollaam...Padam nannayittundu...Super comedy ...Better than the present Malayalam comedy movies...Oru 6 marku kodukkam.Second half was dragging....But overall a clean entertainer.

12:28 PM  
Anonymous vijay said...

i give 2 marks.

6:51 PM  
Anonymous raju kuttappan said...

ONLY ONE mark is enough. ivanokke valla paniyeduth jeevichu koode!!

6:52 PM  
Anonymous Anonymous said...

A slapstick comedy evolving to an unexpected climax.2marks

7:23 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger